Get Updates
Get notified of breaking news, exclusive insights, and must-see stories!

2025 ലും വിടാന്‍ ഉദ്ദേശ്യമില്ല, അനില്‍ അംബാനി ഒരുങ്ങി തന്നെ; പുതിയ ബിസിനസ് പ്രഖ്യാപിച്ചു

ഏറെ നാളത്തെ തിരിച്ചടികള്‍ക്ക് ശേഷം തിരിച്ചുവരവിന്റെ പാതയിലാണ് അനില്‍ അംബാനി. ഈ വര്‍ഷം രണ്ടാം പകുതിയില്‍ അനില്‍ അംബാനിയെ സംബന്ധിച്ചിടത്തോളം ആശ്വാസത്തിന്റെ നാളുകളായിരുന്നു. മൂക്കറ്റം കടത്തില്‍ നിന്നും പതിയെ തിരികെ കയറിയ അനില്‍ അംബാനി 2025 നേയും പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ഇപ്പോഴിതാ പുതിയ മേഖലകളിലേക്ക് കൂടി അനില്‍ തന്റെ ചുവടുവെപ്പ് പതിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

ഇതിന്റെ ഭാഗമായി റിന്യൂവബിള്‍ എനര്‍ജി ബിസിനസ് വിഭാഗമായ റിലയന്‍സ് എന്‍ യു എനര്‍ജീസ് സ്ഥാപിക്കുമെന്ന് റിലയന്‍സ് പവര്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. വെറും പ്രഖ്യാപനം മാത്രമല്ല മായങ്ക് ബന്‍സലിനെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും രാകേഷ് സ്വരൂപിനെ സബ്‌സിഡിയറിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും നിയമിക്കുകയും ചെയ്തിട്ടുണ്ട് അനില്‍ അംബാനി.

anil ambani

റിന്യൂവില്‍ നിന്നാണ് ഇരുവരും കമ്പനിയില്‍ ചേര്‍ന്നത്. റിന്യൂ പവറിന്റെ ഇന്ത്യ റീ ബിസിനസ്സിന്റെ ഗ്രൂപ്പ് പ്രസിഡന്റായിരുന്നു ബന്‍സാല്‍. റിന്യൂ പവറിന്റെ വൈസ് പ്രസിഡന്റും യൂട്ടിലിറ്റി ബിസിനസ് മേധാവിയുമായി സ്വരൂപ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. റിന്യൂവബിള്‍ എനര്‍ജി ബിസിനസ്സിനായി റിലയന്‍സ് എന്‍ യു എനര്‍ജീസ് എന്ന പുതിയ അനുബന്ധ സ്ഥാപനം ആരംഭിച്ചതായി റിലയന്‍സ് പവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

'പുതിയ അനുബന്ധ സ്ഥാപനമായ റിലയന്‍സ് എന്‍ യു സുസ്ഥിര ആവശ്യങ്ങള്‍ക്കായി വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യകതകളെ ശുദ്ധവും താങ്ങാനാവുന്നതും വിശ്വസനീയവുമായ പരിഹാരങ്ങള്‍ വഴി അവസരങ്ങള്‍ നവീകരിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യും,' റിലയന്‍സ് പവര്‍ പറഞ്ഞു. ഈ ആവശ്യങ്ങള്‍ക്കായി റിലയന്‍സ് എന്‍ യു സൗരോര്‍ജ്ജം, കാറ്റ്, ഹൈബ്രിഡ് സംവിധാനങ്ങള്‍, നൂതന ഊര്‍ജ്ജ സംഭരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

റിലയന്‍സ് പവറിന്റെ പുതിയ സംരംഭമായ റിലയന്‍സ് എന്‍ യു എനര്‍ജീസിന് ചുക്കാന്‍ പിടിക്കുന്നത് ഊര്‍ജ മേഖലയിലെ രണ്ട് വിദഗ്ധര്‍ ആയിരിക്കുമെന്ന് കമ്പനി പറഞ്ഞു. അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പിന്റെ ഭാഗമായ റിലയന്‍സ് പവര്‍, ഇന്ത്യയിലെ പ്രമുഖ ഊര്‍ജ്ജോത്പാദന കമ്പനികളിലൊന്നാണ്.

5300 മെഗാ വാട്ട് സ്ഥാപിത ശേഷിയുള്ള, ലോകത്തിലെ ഏറ്റവും വലിയ സംയോജിത താപവൈദ്യുത നിലയമായ മധ്യപ്രദേശിലെ 4,000 മെഗാവാട്ട് സാസന്‍ അള്‍ട്രാ മെഗാ പവര്‍ പ്രോജക്റ്റ് റിലയന്‍സ് പവര്‍ ആണ് പ്രവര്‍ത്തിപ്പിക്കുന്നത്. റിലയന്‍സ് പവറിന്റെ ഓഹരി വില തിങ്കളാഴ്ച 3 ശതമാനത്തിലധികം ഉയര്‍ന്നിരുന്നു.

(മുകളില്‍ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിര്‍ദ്ദേശമല്ല. ലഭ്യമായ വസ്തുതകള്‍ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങള്‍ മാത്രമാണ്. ഓഹരി നിക്ഷേപങ്ങള്‍ വിപണികളിലെ ലാഭ-നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ് എന്ന വസ്തുത എപ്പോഴും ഓര്‍ക്കുക. അതിനാല്‍ തന്നെ ഇത്തരം നിക്ഷേപങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം)

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+