അനില്‍ അടിച്ചുകയറി വരും, ഇളയമകന്റെ എന്‍ട്രിയ്ക്ക് സമയമായി.. നഷ്ടപ്രതാപം തിരിച്ചുപിടിക്കുമോ അന്‍ഷുല്‍
ഒരു കാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തികളില്‍ ഒരാളായിരുന്നു അനില്‍ അംബാനി. എന്നാല്‍ ബിസിനസ് എല്ലാം പൊളിഞ്ഞ അദ്ദേഹം പിന്നീട് തകര്‍ന്ന് തരിപ്പണമായി. ഇപ്പോള്‍ വീണ്ടും തിരിച്ചുവരവിന്റെ പാതയിലാണ് അദ്ദേഹം. അതിന് അദ്ദേഹത്തിന് സഹായകമായതാകട്ടെ മൂത്ത മകന് ജയ് അന്മോല് അംബാനിയുടെ ഇടപെടലാണ്. ജയ് അന്‍ഷുല്‍ എന്നൊരു മകന് കൂടിയുണ്ട് അനിലിന്.
പൊതുഇടങ്ങളില്‍ വരുന്നതിനും ക്യാമറകള്‍ക്ക് മുഖം കൊടുക്കുന്നതിലും തീരെ താല്പര്യമില്ലാത്തയാളാണ് ജയ് അന്‍ഷുല്‍ അംബാനി. എങ്കിലും അനില്‍ അംബാനിയുടെ തകര്‍ന്ന ബിസിനസുകള്‍ തിരികെ കൊണ്ടുവരാന്‍ അന്‍ഷുല്‍ അംബാനിയ്ക്ക് സാധിക്കും എന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ലോ പ്രൊഫൈല്‍ കാത്തുസൂക്ഷിക്കുന്നുണ്ടെങ്കിലും മികച്ച അക്കാദമിക് കരിയര്‍ ഉള്ള വ്യക്തിയാണ് അന്‍ഷുല്‍ അംബാനി.

27 കാരനായ അന്‍ഷുല്‍ അമേരിക്കന്‍ സ്കൂളില്‍ ഇന്റര്‍നാഷണല്‍ ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയുടെ സ്റ്റേണ് സ്കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് ബിസിനസ് മാനേജ്മെന്റ് ബിരുദവും നേടിയിട്ടുണ്ട്. റിലയന്‍സ് കുടുംബ സാമ്രാജ്യത്തിനുള്ളില്‍ സുപ്രധാനമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ ജയ് അന്‍ഷുല്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
റിലയന്‍സ് മ്യൂച്വല്‍ ഫണ്ടിലും റിലയന്‍സ് ക്യാപിറ്റലിലും ജോലി ചെയ്ത അദ്ദേഹം ബിസിനസ് ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. റിലയന്‍സ് ഗ്രൂപ്പിന്റെ ഭാവിയില്‍ ഒരു സുപ്രധാന പങ്കു വഹിക്കാന്‍ അദ്ദേഹം തയ്യാറെടുക്കുകയാണെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. മുമ്പ്, ജയ് അന്‍ഷുല്‍ റിലയന്‍സ് ഇന്‍ഫ്രയുടെ ബോര്‍ഡില്‍ കുറച്ചുകാലം സേവനമനുഷ്ഠിച്ചെങ്കിലും ആറ് മാസത്തിനുള്ളില്‍ സ്ഥാനമൊഴിഞ്ഞു.
നിലവില്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറില്‍ മാനേജ്മെന്റ് ട്രെയിനിയായി ജോലി ചെയ്യുന്നു. നാണംകുണുങ്ങിയാണെങ്കിലും ആഡംബരത്തോടുള്ള ഭ്രമം അന്‍ഷുല്‍ അംബാനിയ്ക്കുമുണ്ട്. മെഴ്സിഡസ് ജിഎല്‍കെ350, ലംബോര്‍ഗിനി ഗല്ലാര്‍ഡോ, റോള്‍സ് റോയ്സ് ഫാന്റം, റേഞ്ച് റോവര്‍ വോഗ്, ലെക്സസ് എസ്യുവി തുടങ്ങിയ വാഹനങ്ങള്‍ അന്‍ഷുല്‍ അംബാനി സ്വന്തമാക്കിയിട്ടുണ്ട്.
എയര്‍ക്രാഫ്റ്റിലും അദ്ദേഹം ആകൃഷ്ടനാണ് എന്നാണ് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബൊംബാര്‍ഡിയര്‍ ഗ്ലോബല്‍ എക്സ്പ്രസ് എക്സ്ആര്എസ്, ബെല്‍ 412 ഹെലികോപ്റ്റര്‍, ഫാല്‍ക്കണ്‍ 2000, ഫാല്‍ക്കണ്‍ 7എക്സ് എന്നിവ അദ്ദേഹം സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. പിതാവിന്റെ ജ്യേഷ്ഠനായ മുകേഷ് അംബാനിയോടും കസിന്‍മാരായ ആകാശ്, അനന്ത്, ഇഷ എന്നിവരുമായും അന്‍ഷുല്‍ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നു.
മാതാപിതാക്കളായ അനിലിനും ടീന അംബാനിയ്ക്കും ജ്യേഷ്ഠനുമൊപ്പം അംബാനി കുടുംബത്തിന്റെ വീടായ സീ വിന്ഡിലാണ് അദ്ദേഹം കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബിസിനസ്സ് മുതലാളിമാരില്‍ ഒരാളായ ധീരുഭായ് അംബാനിയുടെ ഇളയ മകനാണ് അനില്‍ അംബാനി. 1991 ല്‍ ആയിരുന്നു അനില്‍ അംബാനി, ടീനയെ വിവാഹം കഴിച്ചത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications