700 രൂപക്ക് ടിവിയും ഇന്റര്‍നെറ്റും ഫോണും: ജിയോ ജിഗാഫൈബറില്‍ സൗജന്യ ഫുള്‍എച്ച്ഡി ടിവി സേവനവും!
മുംബൈ: റിലയന്‍സ് ജിയോയുടെ ജിഗാഫൈബര്‍ ടെലികോം വിപണിയില്‍ സേവനം തുടങ്ങുന്നു. റിലയന്‍സ് ജിയോയുടെ മൂന്നാം വാര്‍ഷിക ദിനമായ സെപ്തംബര്‍ അഞ്ചിനാണ് വാണിജ്യാടിസ്ഥാനത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ജിഗാ ഫൈബര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2016ല്‍ ഇന്ത്യന്‍ ടെലികോം വിപണിയിലെത്തിയ റിലയന്‍സ് ബീറ്റാ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചുകൊണ്ടാണ് ജിഗാഫൈബറിലേക്ക് മാറുന്നത്. മുംബൈയില്‍ നടന്ന വാര്‍ഷിക യോഗത്തില്റിലയന്സ് ജിയോ ചെയര്മാന് മുകേഷ് അംബാനി നിരവധി പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ട്.
ജിയോ ഫൈബറിന്റെ വാര്‍ഷിക പ്ലാന്‍ എടുക്കുന്നവര്‍ക്ക് എച്ച്ഇഡി ടിവിയും , 4കെ സെറ്റ്ടോപ്പ് ബോക്സും വെല്‍ക്കം ഓഫറായി സൗജന്യമായി ലഭിക്കും. ജിയോ ഫൈബര്‍ വെല്‍ക്കം പ്ലാന്‍ എന്ന പേരിലായിരിക്കും ഓഫര്‍ ലഭ്യമാക്കുക. എന്നാല്‍ ടിവി ബ്രാന്‍ഡ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ദീര്‍ഘകാല ഓഫറുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ടിവി സൗജന്യമായി ലഭിക്കുമെന്നും മുകേഷ് അംബാനി വ്യക്തമാക്കി. ജിയോഫൈബര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സെപ്തംബര്‍ അഞ്ചിനായിരിക്കും വെളിപ്പെടുത്തുക.

സെക്കന്റില്‍ 1 ജിബി വരെ വേഗത, ചെലവ് കുറഞ്ഞ ലാന്‍ഡ് ലൈന്‍ സേവനം, അള്‍ട്രാ എച്ച്ഡി എന്റര്ടെയ്ന്മെന്റ്, വിര്‍ച്ച്വല്‍ റിയാലിറ്റി, സ്മാര്‍ട്ട് ഹോം, മള്‍ട്ടി പാര്‍ട്ടി വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നിങ്ങനെ നിരവധി ആകര്‍ഷകമായ ഫീച്ചറുകളാണ് ജിയോ ഗിഗാഫൈബറിനുള്ളത്. ഇതിന് പുറമേ ജിയോ ഫൈബര്‍ വഴി ടിവി സേവനങ്ങളും ലഭിക്കും. ഹാത്ത് വേ, ഡെന്‍ എന്നിവയുള്‍പ്പെട്ട മുന്‍നിര കേബിള്‍ സര്‍വീസ് ഏറ്റെടുത്ത ജിയോ പ്രാദേശിക ഓപ്പറേറ്റര്‍മാരുമായി സഹകരിച്ചാണ് കേബിള്‍ ടിവി സേവനങ്ങള്‍ ഉപയോക്താക്കളിലെത്തിക്കുക. ഏറ്റവും കുറഞ്ഞ പ്ലാനുകള്‍ക്ക് സെക്കന്റില്‍ 100 ജിബി വേഗതയുണ്ടാകും. ജിയോ ഫൈബറിന്റെ വാര്‍ഷിക പ്ലാന്‍ എടുക്കുന്നവര്‍ക്ക് എച്ച്ഇഡി ടിവിയും , 4കെ സെറ്റ്ടോപ്പ് ബോക്സും വെല്‍ക്കം ഓഫറായി സൗജന്യമായി ലഭിക്കും.
ജിയോ ഫൈബറിന്റെ പ്രതിമാസ ഓഫറുകള്‍ 700 രൂപ മുതല്‍ 10000 രൂപ വരെയായിരിക്കും. കണക്ഷനെടുക്കുന്നവര്‍ ഇന്ത്യയുടെ ഏത് ഭാഗത്തേക്കും സൗജന്യമായി ഫോണ്‍ വിളിക്കാനും സാധിക്കും. കാനഡ അമേരിക്ക എന്നിവിടങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ വിളിക്കാവുന്ന 500 രൂപയുടെ അന്താരാഷ്ട്ര കോളിംഗ് സംവിധാനവും പുറത്തിറക്കിയിട്ടുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications