കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പിള്‍ ഐ ഫോണ്‍ 5എസ്, 5സി മോഡലുകള്‍ തരംഗമാകുന്നു

  • By Super
Google Oneindia Malayalam News

കൊല്‍ക്കത്ത: ആപ്പിള്‍ ഇന്ത്യന്‍ വിപണിയില്‍ പുതുതായി 5 എസ്, 5 സി മോഡലുകള്‍ ഇറക്കിയപ്പോള്‍ മണിക്കൂറുകള്‍ക്കകം വിറ്റു തീര്‍ന്നതായി റീട്ടെയില്‍ വില്പന കമ്പനികള്‍. ചൂടപ്പം പോലെ എന്ന് വിശേഷിപ്പിക്കുന്ന തരത്തിലുള്ള വില്പന. വെള്ളിയാഴ്ച വൈകിട്ട് ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട 6 നഗരങ്ങളിലെ വില്പന സര്‍വകാല റെക്കോര്‍ഡുകള്‍ മറികടക്കുന്ന തരത്തിലായിരുന്നു. 24 മണിക്കൂറിനകം മുഴുവന്‍ സ്‌റ്റോക്കുകളും വിറ്റു തീര്‍ന്നു. ആപ്പിള്‍ ഐ ഫോണിന്റെ 5 സി മോഡല്‍ ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും അധികം വിറ്റു തീരുന്ന മോഡല്‍ ആയികൊണ്ടിരിക്കുന്നു. നിറത്തിലും ഗുണത്തിലും ശ്രദ്ധിക്കപ്പെടുന്ന മട്ടിലാണ് ഇതിനെ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരിക്കുന്നത്.

5 എസ് മോഡലിന് 53500 മുതല്‍ 71500 വരെയാണ് വില. ഇതിന്റെ ഇന്റേണല്‍ മെമ്മറിയുടെ യും മോഡലിന്റെ ഗുണത്തിന്റെയും അടിസ്ഥാനത്തിലാണ് വില നിര്‍ണ്ണയിച്ചിരിക്കുന്നത്. 5 സി ആകട്ടെ കുറച്ച് കുറഞ്ഞ വിലയിലാണ് മാര്‍ക്കറ്റിലിറങ്ങുന്നത്. 41900 മുതല്‍ 53500 വരെ യാണ് ഇതിന്‍രെ വില.ഇവ ശനിയാഴ്ച വില്പനയ്ക്കിറങ്ങി.കുറഞ്ഞ വിലയ്ക്കുള്ളത് 16 ജി.ബിയും കൂടിയത് 32 ജി.ബിയുമാണ് മെമ്മറി.

Apple I Phone 5S and 5C

ഇത്രയും വാങ്ങാനും ഉടന്‍ തന്നെ വിറ്റഴിക്കാനും സാധിച്ചതിന്റെ സന്തോഷം റീട്ടെയില്‍ വില്പന നടത്തുന്ന യൂണിവെര്‍-സെല്‍ ഇന്ത്യയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സതീഷ് ബാബു മാധ്യമങ്ങളോട് പങ്കു വച്ചു. യൂണിവെര്‍ സെല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വില്പനയുള്ള രണ്ടാമത്തെ റീട്ടെയില്‍ ശൃംഖലയാണ്. ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ശൃംഖലയായ മൊബൈല്‍സ്റ്റോര്‍ കമ്പനിയുടെ സി.ഇ.ഒ ആയ ഹിമാന്‍സു ചക്രവര്‍ത്തി പറയുന്നത് ഏറ്റവും കൂടുതല്‍ വില്പന നടത്തുന്ന കമ്പനിയായതുകൊണ്ടാണ് ഇത്രയെങ്കിലും സ്‌റ്റോക്കുകള്‍ ലഭിച്ചത് എന്നാണ്.

ഇവയുടെ കവറുകളും ശ്രദ്ധേയമാണ്. അവ 2000 ത്തിനും 3500നും ഇടയില്‍ വിലയുള്ളവയാണ്. 15 രാജ്യങ്ങളിലാണ് പുതിയ മോഡല്‍ ഇന്ത്യയ്‌ക്കൊപ്പം അവതരിപ്പിച്ചത്. ഇന്ത്യയിലെ മികച്ച പ്രതികരണം രാജ്യാന്തര തലത്തില്‍ ഇവയ്ക്കുണ്ടാകാന്‍ സാദ്ധ്യതയുള്ള സ്വീകാര്യതയെ സാക്ഷ്യപ്പെടുത്തുന്നു.

English summary
Apple I Phone 5c and 5s sell like hot cakes in Indian Markets.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X