ഐഫോണ്‍ 6ന് വെറും 4000 രൂപ മാത്രം! ഞെട്ടിപ്പിക്കുന്ന ഓഫറുമായി വീണ്ടും ഫ്ലിപ് കാര്‍ട്ട്...
ഐഫോണ്‍ 6ന്റെ സ്പേസ് ഗ്രേ കളര്‍ മോഡലാണ് എക്സ്ചേഞ്ച് ഓഫറിലൂടെ നാലായിരം രൂപയ്ക്ക് നല്‍കുന്നത്.
ദില്ലി: ആപ്പിള്‍ ഐഫോണ്‍ സ്വന്താക്കാന്‍ അത്ഭുതപ്പെടുത്തുന്ന ഓഫറുകളുമായി പ്രശസ്ത വാണിജ്യ വെബ്സൈറ്റായ ഫ്ലിപ് കാര്‍ട്ട്.വെറും നാലായിരും രൂപ നല്കിയാല് ഫ്ലിപ് കാര്‍ട്ടിന്റെ എക്സ്ചേഞ്ച് ഓഫറിലൂടെ ആപ്പിള്‍ ഐഫോണ്‍ 6 വാങ്ങാം. ഐഫോണ്‍ 6ന്റെ സ്പേസ് ഗ്രേ കളര്‍ മോഡലാണ് എക്സ്ചേഞ്ച് ഓഫറിലൂടെ നാലായിരം രൂപയ്ക്ക് നല്‍കുന്നത്.
ഐഫോണ്‍ 6 16ജിബി ഫോണിന് 27,990 രൂപയാണ് നിലവില്‍ വില. എന്നാല്‍ ഫ്ലിപ് കാര്‍ട്ടിന്റെ എക്സ്ചേഞ്ച് ഓഫറിലൂടെ വാങ്ങുമ്പോള്‍ 24000 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും. മാത്രമല്ല ആക്സിസ് ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തുന്നവര്‍ക്ക് ഇതിനെല്ലാം പുറമെ 5% ഡിസ്കൗണ്ടും അധികമായി ലഭിക്കും. കഴിഞ്ഞ മാസവും സമാനമായ രീതിയില്‍ എക്സ്ചേഞ്ച് ഓഫറിലൂടെ പതിനായിരം രൂപയ്ക്ക് ഐഫോണ്‍ 6 സ്വന്തമാക്കാനുള്ള അവസരമുണ്ടായിരുന്നു.

പരമാവധി തുക 24000
ഫ്ലിപ് കാര്‍ട്ട് നല്കുന്ന ഏറ്റവും പുതിയ എക്സ്ചേഞ്ച് ഓഫര്‍ പ്രകാരമാണ് നാലായിരം രൂപയ്ക്ക് ഐഫോണ്‍ 6 സ്വന്തമാക്കാന്‍ അവസരമുള്ളത്. മറ്റു ഫോണുകളുമായി പരമാവധി 24000 രൂപയ്ക്ക് വരെ എക്സ്ചേഞ്ച് ചെയ്യാനുള്ള സൗകര്യവുമുണ്ട്. എക്സ്ചേഞ്ച് ചെയ്യാന്‍ കഴിയുന്ന ഫോണുകളുടെ മോഡലുകളുടെ വിശദവിവരം ഫഌപ്കാര്‍ട്ട് വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

ഐഫോണ്‍ 6പ്ലസ് നല്കി ഐഫോണ്‍ 6 വാങ്ങുമോ?
എക്സ്ചേഞ്ച് ഓഫറിലൂടെ നാലായിരം രൂപയ്ക്ക് ഐഫോണ്‍ 6 വാങ്ങാമെന്ന് കരുതി ഓടേണ്ട. ആപ്പിള്‍ ഐഫോണ്‍ 6പ്ലസ് ഫോണുമായി എക്സ്ചേഞ്ച് ചെയ്താലേ ഏറ്റവും ഉയര്‍ന്ന തുകയായ 24000 രൂപ ലഭിക്കുകയുള്ളു. ഐഫോണ്‍ 6പ്ലസ് നല്കി ആരെങ്കിലും ഐഫോണ്‍ 6 വാങ്ങുമോ എന്നത് ഒരു ചോദ്യമാണ്.

ബാറ്ററി തകരാര്‍?
ഇതിനിടയില്‍ ആപ്പിള്‍ ഐഫോണ്‍ 6ന് ചില തകരാറുകളുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഫോണിലെ ബാറ്ററിയ്ക്ക് പ്രശ്നങ്ങളുണ്ടെന്നും. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതിന് ശേഷം ഓണ്‍ ചെയ്താല്‍ ചാര്‍ജ്ജ് തീരുന്നുവെന്നുമാണ് പരാതികളുണ്ടായിരുന്നത്. അതേസമയം, യുഎഇയില്‍ നിന്ന് 80000 ഐഫോണുകള്‍ തിരിച്ചുവിളിക്കാന്‍ ആപ്പിള്‍ തീരുമാനിച്ചതും ഉപഭോക്താക്കളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

ക്രെഡിറ്റ് കാര്‍ഡ് ഇടപാടിനും അധിക ഡിസ്കൗണ്ട്...
ആപ്പിള്‍ ഐഫോണ്‍ 6 16ജിബി ഫോണിന്റെ സ്പേസ് ഗ്രേ കളര്‍ മോഡലാണ് എക്സ്ചേഞ്ച് ഓഫറിലൂടെ ഫഌപ്കാര്‍ട്ട് വില്‍ക്കുന്നത്. ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 5% അധിക ഡിസ്കൗണ്ടും ഫഌപ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications