കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു

  • By Meera Balan
Google Oneindia Malayalam News

മുംബൈ: ഇന്ത്യയിലെ രാഷ്ട്രീയ കാലാവസ്ഥ ഇന്ത്യന്‍ വിപണിയ്ക്ക് കരുത്തേകുന്നു. രൂപയുടെ മൂല്യം ഉയര്‍ന്ന് കഴിഞ്ഞ 11 മാസത്തെ ഏറ്റവും ഉയര്‍ന്ന വിനിമയ നിരക്കില്‍ എത്തി. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം ഇപ്പോള്‍ 58.38 ആണ്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ഓഹരി വിപണിയില്‍ തുടങ്ങിയ കുതിപ്പ് ഇപ്പോഴും തുടരുന്നു.

രാഷ്ട്രീയ കാലാവസ്ഥ ഇന്ത്യന്‍ ഓഹരി വപിണിയ്ക്ക് ഗുണകരമാകുമെന്നാണ് ബിസിനസ് രംഗത്തെ വിദഗ്ദര്‍ വിലയിരുത്തുന്നത്. സെന്‍സെക്‌സ് 300 ഓളം പോയിന്റ് വരെ കയറി 24,400 പോയിന്റെ കടന്നു, നിഫ്റ്റി 86 പോയിന്റ് ഉയര്‍ന്ന് 7,289 വരെയെത്തി, 619 ഓഹരികളുടെ വില കൂടി. വിദേശ ഫണ്ടിന്റെ ഒഴുക്ക് രാജ്യത്തേയ്ക്ക് ഇപ്പോഴും തുടരുന്നു.

Rupee

ബിജെപി നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതു മുതല്‍ ഇതുവരെ രാജ്യത്തേയ്ക്ക് എത്തിയത് 1.02 ലക്ഷം കോടി രൂപ. സെക്യൂരിറ്റീസ് ആന്റ് ബോര്‍ഡ് ഓഫ് ഇന്ത്യയാണ് കണക്കുകള്‍ പുറത്ത് വിട്ടത്. ഓഹരി വിപണിയില്‍ 88,772 കോടി രൂപയും കടപ്പത്ര വിപണിയില്‍ 13,999 കോടിയുടേയും വിദേശ നിക്ഷേപം നടന്നതായി കണക്കുകളില്‍ പറയുന്നു.

English summary
Rupee Hits 11-Month High of 58.38; RBI Intervention in Focus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X