• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

3 മിനിട്ടില്‍ ഗോള്‍ഡ് ലോണെങ്കില്‍ 2 മിനിട്ടില്‍ പണം തിരിച്ചടച്ചോളൂ, വിരട്ടലുമായി ബാങ്കുകള്‍

സ്വര്‍ണത്തിന് വില കുറയുന്നുവെന്ന് കേള്‍ക്കുമ്പോള്‍ സ്വര്‍ണം വാങ്ങിയില്ലെങ്കിലും ഒരു ആശ്വാസമാണ്. സ്വര്‍ണം നല്ലൊരു നിക്ഷേപമായി കരുതി വാങ്ങിയവരും ഉണ്ട്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ ആകര്‍ഷകമായ പലിശ നിരക്കില്‍ ലക്ഷക്കണിന് രൂപയുടെ സ്വര്‍ണവായ്പയാണ് നല്‍കിയത്. എന്നാല്‍ സ്വര്‍ണവില കുത്തനെ ഇടിയുന്നത് ബാങ്കുകള്‍ക്കും സ്വാകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കും തിരിച്ചടിയായി. ഈ പ്രതിസന്ധിയെ മറികടക്കാന്‍ ബാങ്കുകള്‍ സ്വീകരിയ്ക്കുന്ന നടപടിയാണ് സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിയ്ക്കുന്നത്.

ഏത് ആവശ്യത്തിനും മൂന്ന് മിനിട്ടിനുള്ളില്‍ ബാങ്ക് ലോണ്‍ നല്‍കാമെന്ന വാഗ്ദാനത്തില്‍ സാധാരണക്കാരായ ഒട്ടേറെപ്പേരാണ് സ്വകാര്യ ബാങ്കുകളില്‍ നിന്നുള്‍പ്പടെ ലോണെടക്കുന്നത്. വില കുറഞ്ഞതോടെ ഉപഭോക്താക്കളില്‍ നിന്നും പാര്‍ട്ട് പേമെന്റ് സ്വീകരിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ബാങ്കുകള്‍. ഇത്തരമൊരു നീക്കം നടത്തിയില്ലെങ്കില്‍ ബാങ്കുകളുടെ നില പുരുങ്ങലിലാകും. അടിയന്തരമായി നിശ്ചിത തുക ബാങ്കിലേയ്ക്ക് തിരിച്ചടയ്ക്കണമെന്ന് കാട്ടി ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ടുണ്ട്...

ഗോള്‍ഡ് ലോണ്‍

ഗോള്‍ഡ് ലോണ്‍

ചെറുതും വലുതുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് കൈവശമുള്ള സ്വര്‍ണ പണയപ്പെടുത്തുന്നത് പതിവാണ്. സാധാരണക്കാരാണ് ഗോള്‍ഡ് ലോണ്‍ ഉപഭോക്താക്കളില്‍ ഏറെയും

വിലകുറയുമ്പോള്‍

വിലകുറയുമ്പോള്‍

സ്വര്‍ണത്തിന് വികുറയുമ്പോള്‍ ആശ്വാസം തോന്നാറുണ്ടെങ്കിലും അതിന് ചില മറുവശങ്ങള്‍ ഉണ്ട്

ബാങ്കുകള്‍

ബാങ്കുകള്‍

സഹകരണ ബാങ്കുകള്‍, പൊതുമേഖല ബാങ്കുകള്‍, മുത്തൂറ്റ്, മണപ്പുറം പോലുള്ള നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ സ്വര്‍ണവായ്പന നല്‍കാറുണ്ട്

റിസര്‍വ് ബാങ്ക്

റിസര്‍വ് ബാങ്ക്

സ്വര്‍ണവിലയുടെ 60 ശതമാനത്തോളമാണ് വായ്പയായി നല്‍കാന്‍ നിര്‍ദ്ദേശമുള്ളത്. ഇത് പലപ്പോഴും സ്വകാര്യ സ്ഥാപനങ്ങള്‍ പാലിയ്ക്കപ്പെടാറില്ല.

പ്രതിസന്ധി

പ്രതിസന്ധി

വായ്പ നല്‍കിയ തുകയെക്കാള്‍ കുറഞ്ഞ നിരക്കിലേയ്ക്ക് സ്വര്‍ണ വില എത്തുമ്പോഴാണ് ബാങ്കുകള്‍ക്ക് ആശങ്കയേറുന്നത്. സ്വര്‍ണം തിരികെയെടുക്കാന്‍ ആരും തയ്യാറാകില്ല. അതിനാല്‍ തന്നെ ലേല നടപടികള്‍ അതിവേഗത്തലാകാനാണ് സാധ്യത. കാരണം ഇനിയും വില കുറഞ്ഞാല്‍ ബാങ്കുകള്‍ക്ക് പിടിച്ച് നില്‍ക്കാനാവില്ല.

പരിഹാരം

പരിഹാരം

ഗോള്‍ഡ് ലോണ്‍ ഉപഭോക്താക്കളോട് പണം തിരിച്ചടച്ച് സ്വര്‍ണം തിരിക എടുക്കാനും മുടങ്ങിയ തവണകള്‍ അടയ്ക്കാനും ബാങ്കുകള്‍ നിര്‍ദ്ദേശിയ്ക്കുന്നുണ്ട്. പാര്‍ട്ട് ടൈം പേമെന്റുകള്‍ക്കാണ് ബാങ്കുകള്‍ ഇടപാടുകാരെ നിര്‍ബന്ധിയ്ക്കുന്നത്

നോട്ടീസ്

നോട്ടീസ്

ഫെഡറല്‍ ബാങ്ക് ഇതിനോടകം തന്നെ ഇടപാടുകാര്‍ക്ക് നോട്ടീസ് അയച്ച് തുടങ്ങി. മുത്തൂറ്റ് ഫിന്‍കോര്‍പ്, മണപ്പുറം ഫിനാന്‍സ് എന്നീ എന്‍ബിഎഫ്‌സികളും നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ആറ് മാസത്തെ ഡ്യൂസ് അല്ലെങ്കില്‍ ലോണിന്റെ പാര്‍ട്ട് പേമെന്റ് അല്ലെങ്കില്‍ കൂടുതല്‍ സ്വര്‍ണം എന്നിവയിലെതെങ്കിലും ഗോള്‍ഡ് ലോണ്‍ ഉപഭോക്താക്കള്‍ നല്‍കണമെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റെ എസ് കണ്ണന്‍ പറയുന്നു.

English summary
Following a sharp drop in gold prices on Monday, banks and gold loan companies have swung into action. Such lenders, who offer loans against the yellow metal, are now asking customers to make part-payments of the loans immediately.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more