കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിസംബറില്‍ അശോക് ലൈലാന്‍ഡിന് മികച്ച നേട്ടം, കുതിപ്പ് തുടരുന്നു

  • By Meera Balan
Google Oneindia Malayalam News

മുംബൈ: പുതുവര്‍ഷത്തില്‍ അശോക് ലൈലാന്‍ഡിന്റെ ഓഹരി വില്‍പ്പന മുന്‍ വര്‍ഷത്തേതിനെക്കാള്‍ മികച്ച നിലയില്‍. തിങ്കളാഴ്ചയും മികച്ച നേട്ടമാണ് ഓഹരി വിപണിയില്‍ കന്പനി നേടിയത്. ഒന്‍പത് ശതമാനത്തോളം ഉയര്‍ച്ചയാണ് ഡിംസബറില്‍ കമ്പനി രേഖപ്പെടുത്തിയത്. 2014 ലെ വില്‍പ്പനയില്‍ 48.04 ശതമാനം വര്‍ധനവും ഉണ്ടായി.

52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 58.30 ആണ് ബിഎസ്ഇ യില്‍ അശോക് ലൈലാന്‍ഡ് രേഖപ്പെടുത്തിയത്. 9.17 ശതമാനത്തിന്റെ വര്‍ധനവ്. നിഫ്റ്റിയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കായ 58.25 രേഖപ്പെടുത്തി. 9,290 യൂണിറ്റുകളിലായി 48.04 ശതമാനത്തിന്റെ സെയില്‍സ് വര്‍ധനവാണ് കമ്പനി 2014 ല്‍ രേഖപ്പെടുത്തിയത്. 2013 ല്‍ 6275 യൂണിറ്റുകള്‍ മാത്രമാണ് അശോക് ലൈലാന്‍ഡിന്റെ വില്‍പ്പന.

Asok Leyland

ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങളുേയും മീഡിയം വാഹനങ്ങളുടേയും വില്‍പ്പനയില്‍ കാര്യമായ നേട്ടമാണ് കഴിഞ്ഞ വര്‍ഷം കമ്പനിയ്ക്കുണ്ടായത്. 3890 യൂണിറ്റുകള്‍ വിറ്റിരുന്ന സ്ഥാനത്ത് 7120 യൂണിറ്റായി വില്‍പ്പന ഉയര്‍ന്നു. എണ്‍പത് ശതമാനത്തോളം വില്‍പ്പനയാണ് നടന്നത്

ഹെവി വെഹിക്കിള്‍സിന്റെ വില്‍പ്പനയില്‍ ഉണ്ടായ നേട്ടം ലൈറ്റ് വെഹിക്കിള്‍സിന്റെ വില്‍പ്പനയില്‍ നേടാന്‍ അശോക് ലൈലാന്‍ഡിന് കഴിഞ്ഞില്ല. വര്‍ഷം അവസാന (2014 ഡിസംബര്‍)ത്തില്‍ 12 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 2385 യൂണിറ്റില്‍ നിന്നും വില്‍പ്പന 2080 യുണിറ്റായി കുറഞ്ഞു.

English summary
Ashok Leyland shares surge over 9% after strong sales in December
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X