ഇന്‍ഫോസിസ് സിഇഒ, അശോക് വേമുറി മുന്നില്‍
ബാംഗ്ലൂര്‍: ഇന്‍ഫോസിസ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ അശോക് വേമുറി ഏറെ മുന്നില്‍. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ ഇന്‍ഫോസിസ് വിശാല്‍ സിക്ക രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ സിഇഒയ്ക്കായി തിരച്ചില്‍ തുടങ്ങിയത്.
മുന്‍ ഇന്‍ഫോസിസ് ജീവനക്കാരനായ വെമുറി ഇപ്പോള്‍ സെറോക്സ് ബിസിനസ് സര്‍വീസസിന്റെ സിഇഒയായി പ്രവര്‍ത്തിച്ചു വരികയാണ്. നോമിനേഷന് കമ്മിറ്റിയിലെ ഉന്നതര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശത്തിനോട് ഇതുവരെ അദ്ദേഹം പ്രതികരണം അറിയിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
ഇന്‍ഫോസിസിലെ വര്‍ക്കിങ് രീതിയെ കുറിച്ച് നല്ലതുപോലെ അറിയാമെന്നതാണ് വെമുറിയുടെ ഏറ്റവും വലിയ അനുകൂല ഘടകം. അദ്ദേഹം അമേരിക്കയുടെ ഓഫിസ് നിയന്ത്രിച്ചിരുന്ന ആളാണ്. 2014ലാണ് ഐഗേറ്റിലേക്ക് മാറിയത്.

സ്ഥാപക ഡയറക്ടര്‍ എന്‍ആര്‍ നാരായണമൂര്ത്തിയുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സിക്ക രാജിവെച്ചത്. മറ്റൊരു സ്ഥാപക ഡയറക്ടറായ നന്ദന് നിലേക്കനിയാണ് ഇപ്പോള്‍ കമ്പനി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത്. സിഇഒയുടെ താത്കാലിക ചുമതല ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ പ്രവീണ്‍ റാവുവിനാണ്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications