കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോസിസ് സിഇഒ, അശോക് വേമുറി മുന്നില്‍

  • By Desk
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഇന്‍ഫോസിസ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ അശോക് വേമുറി ഏറെ മുന്നില്‍. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ ഇന്‍ഫോസിസ് വിശാല്‍ സിക്ക രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ സിഇഒയ്ക്കായി തിരച്ചില്‍ തുടങ്ങിയത്.

സമരക്കാരെ പ്രകോപിപ്പിച്ച് ഗെയില്‍; വിരട്ടേണ്ട, പരാതി നല്‍കി, പദ്ധതി നിര്‍ത്തിവയ്ക്കില്ലസമരക്കാരെ പ്രകോപിപ്പിച്ച് ഗെയില്‍; വിരട്ടേണ്ട, പരാതി നല്‍കി, പദ്ധതി നിര്‍ത്തിവയ്ക്കില്ല

മുന്‍ ഇന്‍ഫോസിസ് ജീവനക്കാരനായ വെമുറി ഇപ്പോള്‍ സെറോക്‌സ് ബിസിനസ് സര്‍വീസസിന്റെ സിഇഒയായി പ്രവര്‍ത്തിച്ചു വരികയാണ്. നോമിനേഷന്‍ കമ്മിറ്റിയിലെ ഉന്നതര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശത്തിനോട് ഇതുവരെ അദ്ദേഹം പ്രതികരണം അറിയിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

ഇന്‍ഫോസിസിലെ വര്‍ക്കിങ് രീതിയെ കുറിച്ച് നല്ലതുപോലെ അറിയാമെന്നതാണ് വെമുറിയുടെ ഏറ്റവും വലിയ അനുകൂല ഘടകം. അദ്ദേഹം അമേരിക്കയുടെ ഓഫിസ് നിയന്ത്രിച്ചിരുന്ന ആളാണ്. 2014ലാണ് ഐഗേറ്റിലേക്ക് മാറിയത്.

Ashok Vemuri

സ്ഥാപക ഡയറക്ടര്‍ എന്‍ആര്‍ നാരായണമൂര്‍ത്തിയുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സിക്ക രാജിവെച്ചത്. മറ്റൊരു സ്ഥാപക ഡയറക്ടറായ നന്ദന്‍ നിലേക്കനിയാണ് ഇപ്പോള്‍ കമ്പനി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത്. സിഇഒയുടെ താത്കാലിക ചുമതല ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ പ്രവീണ്‍ റാവുവിനാണ്.

English summary
Infosys' hunt for a new Chief Executive has picked pace with the company reaching out to Ashok Vemuri over the past few weeks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X