Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ വാഫിള്‍സ് സ്ട്രീറ്റ് കഫേയുമായി ആസിഫ് അലി

കൊച്ചി: ആസിഫ് അലിയും ബിസിനസ് രംഗത്തേയ്ക്ക് കടന്നു. കൊച്ചി പനമ്പള്ളി നഗറിലെ മെയിന്‍ അവന്യൂവില്‍ ആണ് ആസിഫ് ബെല്‍ജിയം കഫേ തുറന്നത്. കൊച്ചിക്കാര്‍ക്ക് അത്ര പരിചിതമല്ലാത്ത വിഭവങ്ങളാണ് ആസിഫ് അലിയുടെ കഫേയില്‍ വിളമ്പുന്നത്. വാഫിള്‍സ് സ്ട്രീറ്റ് എന്നാണ് ആസിഫിന്റെ ബെല്‍ജിയം കഫേയുടെ പേര്. പൃഥ്വിരാജാണ് കഫേയുടെ ഉദ്ഘാടനം നടത്തിയത്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയ്ക്കാവും സാനധനങ്ങള്‍ വില്‍ക്കുകയെന്നും ആസിഫ്.

വാഫിള്‍സ് ആണ് കഫേയുടെ പ്രധാന ആകര്‍ഷണം. കേരളത്തില്‍ വാഫിള്‍സ് ലഭിയ്ക്കുന്ന കടകള്‍ ഉണ്ടെങ്കിലും ഓഥന്റിക് വാഫിള്‍സ് ആദ്യമായി അവതരിപ്പിയ്ക്കുന്ന കഫേയെന്ന പ്രത്യേകത ആസിഫിന്റെ കഫേയ്ക്ക് ഉണ്ടെന്നാണ് അവകാശപ്പെടുന്നത്.

Asif Ali

കഫേയുടെ ഉദ്ഘാടനത്തിന് മോളിവുഡിലെ യുവതാര നിര ഒന്നടങ്കം എത്തിയിരുന്നു. ബെല്‍ജിയം റോഡ് ഡൈഡ് കഫേയുടെ മാതൃകയിലാണ് ഡിസൈന്‍. ആദ്യം ഡേസേര്‍ട്ട് കഫേ എന്ന നിലയിലാകും കഫേ പ്രവര്‍ത്തിയ്ക്കുക. വാഫിള്‍സ് കൂടാതെ ഡോനട്‌സ്, ക്രെപ്‌സ് എന്നിവയും ഉണ്ടാകും.

യുവാക്കള്‍ക്ക് മാത്രമല്ല കുടുംബ സമേതം എത്തുന്നവര്‍ക്കും വിളമ്പാന്‍ കൊതിയൂറുന്ന വിഭവങ്ങളും ഉണ്ട്യ ബെല്‍ജിയത്തില്‍ നിന്നുള്ള ഷെഫ് പരിശീലനം നല്‍കിയ പാചകക്കാരാണ് കഫേയില്‍ ഉള്ളത്. മുജീബ്, ബ്രിജീഷ് എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് ആസിഫ് കഫേ തുടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+