ദിവസം 7 രൂപ നീക്കി വയ്ക്കാമോ? മാസം 5000 രൂപ പെൻഷനായി ലഭിക്കും; അടിപൊളി കേന്ദ്രസർക്കാർ പദ്ധതി
ഓഹരി വിപണി, മ്യൂച്വൽ ഫണ്ട് തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങളോട് മലയാളികൾക്ക് ഒരു വിമുഖത നേരത്തെ ഉള്ളതാണ്. വളെരെ ചുരുക്കം ചിലരാണ് ഈ മേഖലകളിലേക്ക് ഇറങ്ങുക. എന്നാൽ കേന്ദ്ര സർക്കാരിന് ആധികാരികതയുള്ള നിക്ഷേപങ്ങളോട് നേരെ തിരിച്ചാണ്. നൽകുന്ന പണത്തിന്റെ ലാഭ വിഹിതം കുറഞ്ഞു പോയേക്കാമെങ്കിലും വിശ്വാസ്യതയിലാണ് മലയാളികളുടെ കണ്ണ്. അത്തരത്തിൽ നല്ല ജന പിന്തുണയുള്ള ഒരു നിക്ഷേപ മാർഗമാണ് അടൽ പെൻഷൻ യോജന. അടൽ പെൻഷൻ യോജനയെക്കുറിച്ച് കൂടുതലറിയാം.
വർഷം 5000 രൂപ വരെ പരമാവധി പെൻഷൻ ലഭിക്കുന്ന പദ്ധതിയാണിത്. 18 വയസുമുതൽ നിങ്ങൾ അടൽ പെൻഷൻ യോജനയിൽ അംഗമായാൽ നിങ്ങൾക്ക് ഈ പെൻഷൻ ലഭിക്കാൻ ദിവസം വെറും 7 രൂപ നീക്കി വച്ചാൽ മതിയാകും. ഒരു മാസം 210 രൂപ മാത്രമാണ് അടയ്ക്കേണ്ടതായി വരുന്നത്. അതായത് ചെറിയ പ്രായം മുതൽ ദിവസം 7 രൂപ നീക്കി വച്ചാൽ റിട്ടയർമെന്റ് കാലത്ത് 5000 രൂപ മാസാമാസം പെൻഷനായി ലഭിക്കുമെന്നർത്ഥം. 60 വയസു മുതലാണ് ഈ പെൻഷൻ തുക നിങ്ങൾക്ക് കയ്യിൽ ലഭിച്ചു തുടങ്ങുക.

ഇനി നിങ്ങൾക്ക് ഒരു 25 വയസു മുതലാണ് അടൽ പെൻഷൻ യോജനയിൽ നിക്ഷേപിക്കാൻ കഴിഞ്ഞത് എന്നു കരുതുക, അപ്പോഴും ഒരു മാസം 376 രൂപയേ നിങ്ങൾ അടയ്ക്കേണ്ടതായി വരൂ. 30-ാം വയസിൽ 577 രൂപ, 35 വയസിൽ 902 രൂപ എന്നിങ്ങനെ സംഖ്യകൾ നീളുന്നു. കുറച്ചു വൈകിയാണ് നിങ്ങൾ അടൽ പെൻഷൻ യോജനയിൽ ചേരുന്നത് എങ്കിൽപ്പോലും മാസാമാസം നിസാര തുക അടച്ചാൽ അത് റിട്ടയർമെന്റ് ജീവിതത്തിന് മുതൽക്കൂട്ടാകും.
2015- 2016 കാലത്ത് കേന്ദ്ര സർക്കാർ ഇന്ത്യൻ പൗരന്മാർക്കായി ആരംഭിച്ച ഒരു ഗ്യാരണ്ടീഡ് പ്രതിമാസ പെൻഷൻ സ്കീം ആണ് അടൽ പെൻഷൻ യോജന. സാമ്പത്തികമായി കുറച്ചു പിന്നാക്കം നിൽക്കുന്ന ഇന്ത്യൻ പൗരന്മാർക്കും നിക്ഷേപത്തിനായി വേദിയൊരുക്കുക എന്നതാണ് അടൽ പെൻഷൻ യോജനയുടെ പ്രധാന ലക്ഷ്യം. 18 മുതൽ 40 വയസു വരെ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും അടൽ പെൻഷൻ യോജനയിൽ അംഗമാകും. പദ്ധതിയിൽ അംഗമായവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് മാസാമാസം നിശ്ചിത തുക ഓട്ടോ ഡെബിറ്റ് ചെയ്യപ്പെടും. ഇങ്ങനെയാണ് പദ്ധതിയിലേക്ക് പണമടയ്ക്കേണ്ട രീതി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications