കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചുപിടിക്കാൻ തന്നെ ഉറച്ച്... കൂടെനിൽക്കാൻ പലരും; അറ്റ്‌ലസ് രാമചന്ദ്രൻ വീണ്ടും ജ്വല്ലറിയുമായി

  • By Desk
Google Oneindia Malayalam News

ദുബായ്: വായ്പ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി മൂന്ന് വര്‍ഷത്തോളം ദുബായിലെ ജയിലില്‍ കഴിയേണ്ടി വന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ വന്‍ തിരിച്ചുവരവിന് ഒരുങ്ങുന്നു. ജയില്‍ മോചിതനായ രാമചന്ദ്രന്‍ ഇപ്പോഴും ദുബായില്‍ തന്നെയാണ് ഉള്ളത്. വീണ്ടും ജ്വല്ലറി ബിസിനസിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് രാമചന്ദ്രന്‍.

ഇപ്പോഴും ചില ബാങ്കുകളുമായി വായ്പ ഇടപാടുകള്‍ തീര്‍ക്കാന്‍ ബാക്കിയുണ്ട്. എങ്കിലും വ്യാപാര രംഗത്തേക്ക് തിരിച്ചുവരാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. അറ്റ്‌ലസ് രാമചന്ദ്രന്റെ അറസ്റ്റിനെ തുടര്‍ന്ന് ദുബായിലെ ഷോറൂമുകള്‍ അടച്ചുപൂട്ടിയിരുന്നു.

ദുബായില്‍ പുതിയ ഷോറൂം തുറക്കുക എന്നതാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ ലക്ഷ്യമിടുന്നത്. മൂന്നുമാസത്തിനുള്ളില്‍ ഇത് സാധ്യമാക്കാനാണ് ശ്രമം. അതിന് പിന്തുണ നല്‍കാന്‍ ഏറെ പേര്‍ രംഗത്തുണ്ട് എന്നാണ് വിവരം.

വിശ്വസ്ത സ്ഥാപനം

വിശ്വസ്ത സ്ഥാപനം

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്നായിരുന്നു അറ്റ്‌ലസ് ജ്വല്ലറികളുടെ പരസ്യവാചകം. ഉപഭോക്താക്കളില്‍ അത്രയും വിശ്വാസ്യതയും അറ്റ്‌ലസ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. അത് തന്നെയാണ് ഇപ്പോഴും അറ്റ്‌ലസ് രാമചന്ദ്രന്റെ മുതല്‍ക്കൂട്ട്.

പിന്തുണയ്ക്കാന്‍ ആളുകള്‍

പിന്തുണയ്ക്കാന്‍ ആളുകള്‍

രാമചന്ദ്രന്‍ അറസ്റ്റിലായപ്പോള്‍ അദ്ദേഹത്തെ പിന്തുണയ്ക്കാനും സഹായിക്കാനും അധികം ആളുകളൊന്നും രംഗത്തുണ്ടായിരുന്നില്ല. പകരം, പാരവയ്ക്കാന്‍ ചിലര്‍ ഉണ്ടായിരുന്നു താനും. എന്നാല്‍ ഇപ്പോള്‍ അറ്റ്‌ലസ് വീണ്ടും ദുബായില്‍ ഷോറൂം തുറക്കുമ്പോള്‍ നിക്ഷേപകരായി എത്താന്‍ പലരും സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട് എന്നാണ് വിവരം.

സൗദിയില്‍ പ്രശ്‌നമില്ല

സൗദിയില്‍ പ്രശ്‌നമില്ല

സൗദി അറേബ്യയിലും കുവൈത്തിലും എല്ലാം അറ്റ്‌ലസ് ജ്വല്ലറി ഷോറൂമുകള്‍ ഉണ്ട്. മസ്‌കത്തിലും ഉണ്ട്. കേസ് വന്നത് യുഎഇയിലെ ബാങ്കുകളില്‍ നിന്നായിരുന്നു. മറ്റിടങ്ങളിലെ ജ്വല്ലറികള്‍ എല്ലാം ഭേദപ്പെട്ട രീതിയില്‍ ആണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയിലെ സ്ഥാപനങ്ങള്‍

ഇന്ത്യയിലെ സ്ഥാപനങ്ങള്‍

അറ്റ്‌ലസ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ സ്ഥാപനങ്ങളും നല്ല രീതിയില്‍ തന്നെ ആണ് പ്രവര്‍ത്തിക്കുന്നത്. മികച്ച വ്യാപാരം നടക്കുന്ന ശാഖകള്‍ ഏറെയുണ്ട്. ഇതും അറ്റ്‌ലസ് രാമചന്ദ്രന് പ്രതീക്ഷ നല്‍കുന്നതാണ്.

മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്

മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്

അറ്റ്‌ലസ് രാമചന്ദ്രന്റെ ഉടമസ്ഥതയില്‍ ഉള്ള അറ്റ്‌ലസ് ഇന്ത്യ ലിമിറ്റഡ് മുംബൈ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെ.്തിട്ടുള്ള കമ്പനിയാണ്. അഞ്ച് കോടിയോളം ഓഹരികള്‍ രാമചന്ദ്രന്റെ കൈവശം തന്നെ ആണ് ഇപ്പോഴുള്ളത്. ഈ കമ്പനി വഴി തന്നെ ആയിരിക്കും ദുബായില്‍ പുതിയ ഷോറൂം തുറക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫ്രാഞ്ചൈസികള്‍

ഫ്രാഞ്ചൈസികള്‍

കേരളത്തില്‍ പലയിടത്തും അറ്റ്‌ലസ് ജ്വല്ലറികള്‍ ഉണ്ട്. എന്നാല്‍ അതില്‍ മിക്കവയും ഫ്രാഞ്ചൈസികളായി നല്‍കിയവ ആണ്. സമാനമായ രീതിയില്‍ കൂടുതല്‍ ഫ്രാഞ്ചൈസികള്‍ നല്‍കുന്നകാര്യവും പരിഗണനയില്‍ ഉണ്ട് എന്നാണ് സൂചന.

മൂന്ന് വര്‍ഷം ജയിലില്‍

മൂന്ന് വര്‍ഷം ജയിലില്‍

ഏതാണ്ട് ആയിരം കോടിരൂപയുടെ വായ്പാ ബാധ്യതയായിരുന്നു രാമചന്ദ്രന് ഉണ്ടായിരുന്നു. ചെക്കുകള്‍ മടങ്ങിയ സാഹചര്യത്തില്‍ ആയിരുന്നു യുഎഇയില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷത്തോളം അദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടിയും വന്നു.

English summary
Atlas Ramachandran to open new jewellery showroom in Dubai- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X