കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിദിനം 10,000 രൂപ: എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയില്‍ ഇളവ്

Google Oneindia Malayalam News

ദില്ലി: എടിഎമ്മില്‍ നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന തുക 10,000 ആക്കി ഉയര്‍ത്തി റിസര്‍വ് ബാങ്ക്. എന്നാല്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്ന് ആഴ്ചയില്‍ പിന്‍വലിയ്ക്കാവുന്ന തുക 24,000 രൂപയായിത്തന്നെ തുടരും. കറന്റ് അക്കൗണ്ടില്‍ നിന്ന് ആഴ്ചയില്‍ പിന്‍വലിയ്ക്കാവുന്ന തുക ഒരു ലക്ഷമാക്കിയും ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ നിശ്ചയിച്ചിരുന്ന 50,000 രൂപ എന്ന പരിധിയാണ് ഒരു ലക്ഷമാക്കി വര്‍ധിപ്പിച്ചിട്ടുള്ളത്. റിസര്‍വ്വ് ബാങ്കിന്റെ പ്രഖ്യാപനം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

പണം പിന്‍വലിക്കുന്നതിന് നിലവിലുള്ള നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കുമെന്ന് കഴിഞ്ഞ മാസം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിക്കൊണ്ടുള്ള റിസര്‍വ്വ് ബാങ്ക് പ്രഖ്യാപനം. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് റിസര്‍വ്വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇതോടെ ഭാഗികമായി നീക്കിയിട്ടുള്ളത്.

atm1

നോട്ട് നിരോധനത്തിന് ശേഷം 2016 ഡിസംബര്‍ 28ന് എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 25,000ല്‍ നിന്ന് 4,500 രൂപയാക്കി ഉയര്‍ത്തിയിരുന്നു. ഇത് ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു.
നവംബര്‍ എട്ടിന് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തെ തുടര്‍ന്നാണ് പണം പിന്‍വലിക്കുന്നതിന് റിസര്‍വ്വ് ബാങ്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

English summary
ATM withdrawal limit increased to Rs 10,000 from Rs 4,500 forcurrent account.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X