ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും!! ഇന്റര്‍നെറ്റ് ബാങ്കിംഗ് റദ്ദാക്കുമെന്ന് എസ്ബിഐ, അറിയേണ്ടത്
ദില്ലി: അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാത്ത അക്കൗണ്ട് ഉടമകള്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യം ലഭിക്കില്ലെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിട്ടുള്ളത്. ഡിസംബര്‍ ഒന്നിന് മുമ്പ് നമ്പര്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കാണ് ഇന്റര്‍നെറ്റ് ബാങ്കിംഗ് സംവിധാനം ലഭിക്കാതിരിക്കുക. ഔദ്യോഗിക വെബ്സൈറ്റിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നവര്‍ എത്രയും പെട്ടെന്ന് മൊബൈല്‍ നമ്പര്‍ സമര്‍പ്പിച്ചില്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് സംവിധാനം നിര്‍ത്തലാക്കുമെന്നാണ് എസ്ബിഐ വ്യക്തമാക്കുന്നത്. ബ്രാഞ്ച് സന്ദര്‍ശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കാത്ത പക്ഷം 2018 ഡിസംബര്‍ ഒന്ന് മുതല്‍ പ്രസ്തുുത സേവനം ലഭ്യമാകില്ലെന്നും എസ്ബിഐ ചൂണ്ടിക്കാണിക്കുന്നു.

നിലവില്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ള ഏത് കമ്പ്യൂട്ടറില്‍ നിന്നും എസ്ബിഐ നെറ്റ് ബാങ്കിംഗ് സേവനം ലഭിക്കും. ഇത് തട്ടിപ്പിന് കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ബാങ്കിന്റെ ഭാഗത്തുനിന്നുള്ള ഈ നീക്കം. ബാങ്കിന്റെ ബ്രാഞ്ചിലെത്തി മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്ന അക്കൗണ്ട് ഉടമകള്‍ക്ക് പ്രീ പ്രിന്റഡ് കിറ്റാണ് ലഭിക്കുക. പാസ് വേര്‍ഡ്, യൂസര്‍ നെയിം എന്നിവ ഉള്‍പ്പെട്ട കിറ്റാണ് ഇതോടെ അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുക. എന്നാല്‍ നേരിട്ട് എത്താന്‍ കഴിയാത്തവര്‍ക്ക് എസ്എംഎസായും ഇമെയിലായും യൂസര്‍ നെയിം പാസ് വേര്‍ഡ് എന്നിവ അയച്ചു നല്‍കാനുള്ള സംവിധാനവും ബാങ്കിനുണ്ട്. www.onlinesbi.com എന്ന എസ്ബിഐ ഔദ്യോഗിക വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കാനും സാധിക്കും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications