കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും!! ഇന്റര്‍നെറ്റ് ബാങ്കിംഗ് റദ്ദാക്കുമെന്ന് എസ്ബിഐ, അറിയേണ്ടത്

  • By Desk
Google Oneindia Malayalam News

ദില്ലി: അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാത്ത അക്കൗണ്ട് ഉടമകള്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യം ലഭിക്കില്ലെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിട്ടുള്ളത്. ഡിസംബര്‍ ഒന്നിന് മുമ്പ് നമ്പര്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കാണ് ഇന്റര്‍നെറ്റ് ബാങ്കിംഗ് സംവിധാനം ലഭിക്കാതിരിക്കുക. ഔദ്യോഗിക വെബ്സൈറ്റിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നവര്‍ എത്രയും പെട്ടെന്ന് മൊബൈല്‍ നമ്പര്‍ സമര്‍പ്പിച്ചില്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് സംവിധാനം നിര്‍ത്തലാക്കുമെന്നാണ് എസ്ബിഐ വ്യക്തമാക്കുന്നത്. ബ്രാഞ്ച് സന്ദര്‍ശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കാത്ത പക്ഷം 2018 ഡിസംബര്‍ ഒന്ന് മുതല്‍ പ്രസ്തുുത സേവനം ലഭ്യമാകില്ലെന്നും എസ്ബിഐ ചൂണ്ടിക്കാണിക്കുന്നു.

sbi-18-15109

നിലവില്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ള ഏത് കമ്പ്യൂട്ടറില്‍ നിന്നും എസ്ബിഐ നെറ്റ് ബാങ്കിംഗ് സേവനം ലഭിക്കും. ഇത് തട്ടിപ്പിന് കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ബാങ്കിന്റെ ഭാഗത്തുനിന്നുള്ള ഈ നീക്കം. ബാങ്കിന്റെ ബ്രാഞ്ചിലെത്തി മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്ന അക്കൗണ്ട് ഉടമകള്‍ക്ക് പ്രീ പ്രിന്റഡ് കിറ്റാണ് ലഭിക്കുക. പാസ് വേര്‍ഡ്, യൂസര്‍ നെയിം എന്നിവ ഉള്‍പ്പെട്ട കിറ്റാണ് ഇതോടെ അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുക. എന്നാല്‍ നേരിട്ട് എത്താന്‍ കഴിയാത്തവര്‍ക്ക് എസ്എംഎസായും ഇമെയിലായും യൂസര്‍ നെയിം പാസ് വേര്‍ഡ് എന്നിവ അയച്ചു നല്‍കാനുള്ള സംവിധാനവും ബാങ്കിനുണ്ട്. www.onlinesbi.com എന്ന എസ്ബിഐ ഔദ്യോഗിക വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും സാധിക്കും.

English summary
Attention SBI customers! Your net banking may get blocked if you don't do this by December 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X