കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെത്തിയ ശേഷം ഇന്ത്യന്‍ അഗ്രിഫുഡ് മാര്‍ക്കറ്റില്‍ കണ്ണുംനട്ട് ഓസ്ട്രേലിയ

  • By Meera Balan
Google Oneindia Malayalam News

മെല്‍ബണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓസ്‌ട്രേലിയ സന്ദര്‍ശനത്തിന് ശേഷം ഇന്ത്യയിലെ പഴം-പച്ചക്കറി വിപണിയില്‍ കണ്ണുംനട്ട് ഓസ്‌ട്രേലിയ. ഇന്ത്യയെ തങ്ങളുടെ മികച്ച അഗ്രിഫുഡ് ഉപഭോക്താക്കളാക്കി മാറ്റാനാണ് ഓസ്‌ട്രേലിയയുടെ നീക്കം. ഇന്ത്യയില്‍ വിദേശ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമുള്ള ഡിമാന്റ് തന്നെയാണ് ഓസ്‌ട്രേലിയയെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിയ്ക്കുന്നത്. 2050 ഓടെ ഇന്ത്യയിലെ അഗ്രി ഫുഡ്‌സിന്റെ ഡിമാന്റ് വളരെയധികം വര്‍ധിയ്ക്കുമെന്നാണ് ഓസ്‌ട്രേലിയ പ്രതീക്ഷിയ്ക്കുന്നത്.

നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഓസ്‌ട്രേലിയന്‍ കാര്‍ഷിക വകുപ്പ് മന്ത്രി ബര്‍നാബി ജോയിസ്, ഇന്ത്യയുടെ അഗ്രിഫുഡ് മാര്‍ക്കറ്റിനെപ്പറ്റി സംസാരിച്ചത്. ഇന്ത്യന്‍ വിപണിയ്ക്ക് വേണ്ട ഭക്ഷ്യവസ്തുക്കള്‍ തിരിച്ചറിയാനും പഠനം നടത്താനും ഓസ്‌ട്രേലിയ ശ്രമിയ്ക്കുന്നുണ്ട്. ഇന്ത്യയും ഓസ്‌ട്രേലിയും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനെപ്പറ്റി മോദിയുമായി ചര്‍ച്ച നടത്തിയെന്നും മന്ത്രി പറയുന്നു.

modi6

2050 ആകുന്നതോടെ ഇന്ത്യയില്‍ നഗരവത്ക്കരണം വന്‍ തോതില്‍ നടക്കുമെന്നും ആളുകളുടെ വരുമാനം വര്‍ധിയ്ക്കുമെന്നും മന്ത്രി പറയുന്നു. ഇതിന്‍റെ ഫലമായി നഗരങ്ങളില്‍ അഗ്രിഫുഡ്‌സിന്റെ ഡിമാന്റ് മുന്‍പുള്ളതിനെക്കാള്‍ വളരെയധികം കൂടും. 2050 ല്‍ അഗ്രിഫുഡ്‌സ് വാങ്ങുന്നതിന് വേണ്ടി മാത്രം ഇന്ത്യ 709 ബില്യണ്‍ ഡോളര്‍ ചെലവഴിയ്ക്കുമെന്നാണ് ഓസ്‌ട്രേലിയ കണക്ക് കൂട്ടുന്നത്.

പഴങ്ങളുടെ ഉപഭോഗത്തില്‍ 256 ശതമാനം വര്‍ധവനും, പച്ചക്കറികളുടെ ഉപഭോഗത്തില്‍ 183 ശതമാനം വര്‍ധനവും, പാല്‍ ഉത്പ്പന്നങ്ങളുടെ ഉപഭോഗത്തില്‍ 137 ശതമാനം വര്‍ധനവും ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടുന്നത്. ഉപഭോഗത്തില്‍ ഉണ്ടാകുന്ന വര്‍ധനവ് തങ്ങള്‍ക്ക് പ്രയോജനകരമാകുമെന്നാണ് ഓസ്‌ട്രേലിയയുടെ പ്രതീക്ഷ.

English summary
With agrifood consumption in India set to rise by 136 per cent between 2009 and 2050, Australia today underlined the great opportunities for its agriculture sector in the world's second most populous nation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X