Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ മികച്ച നേട്ടവുമായി എഡബ്ല്യുഎല്‍ അഗ്രി ബിസിനസ്; വരുമാനത്തില്‍ 21% വര്‍ധന

അഹമ്മദാബാദ്: നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ തന്നെ മികച്ച നേട്ടം സ്വന്തമാക്കി വന്‍കിട കമ്പനിയായ എഡബ്ല്യുഎല്‍ അഗ്രി ബിസിനസ്. ആദ്യ പാദത്തില്‍ ഏറ്റവും ഉയര്‍ന്ന വരുമാനമായ 17,059 കോടി രൂപയാണ് ലഭിച്ചത്. അതിവേഗം വളരുന്ന ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയാണ് എഡബ്ല്യുഎല്‍ അഗ്രി ബിസിനസ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലെ വരുമാനം 14,153 കോടി രൂപയായിരുന്നു. അതില്‍ നിന്നാണ് ഇപ്പോഴുള്ള ഈ കുതിച്ചുചാട്ടം രേഖപ്പെടുത്തിയത്. അതായത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി 21 ശതമാനം വളര്‍ച്ചയാണുണ്ടായത്.

ഭക്ഷ്യ എണ്ണ വിഭാഗമാണ് ഈ വളര്‍ച്ചയ്ക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത്. 13,415 കോടി രൂപയാണ് ഈ വിഭാഗത്തില്‍ നിന്നുള്ള വരുമാനം. വാര്‍ഷികാടിസ്ഥാനത്തില്‍ 26 ശതമാനം വളര്‍ച്ചയും മൊത്തം വരുമാനത്തിന്റെ 78.6 ശതമാനവും വരുമിത്.

AWL Agri Business

ഭക്ഷ്യ, എഫ്എംസിജി മേഖല നാല് ശതമാനത്തിന്റെ നേരിയ വരുമാന വര്‍ധന രേഖപ്പെടുത്തി 1414 കോടി രൂപയിലെത്തി. മൊത്തം വരുമാനത്തിന്റ എട്ടു ശതമാനമാണ് ഈ വിഭാഗം സംഭാവന ചെയ്തത്. ഈ പാദത്തില്‍ ഈ വിഭാഗത്തിലുടനീളം എഡബ്ല്യുഎല്‍ വില വര്‍ധന നടപ്പാക്കിയിരുന്നു.

അതേസമയം വ്യവസായ അവശ്യ വസ്തുക്കളുടെ ബിസിനസ് 12 ശതമാനം വളര്‍ച്ച കൈവരിച്ചു. മൊത്തം വരുമാനത്തിന്റെ 12% ആണ് ഈ വിഭാഗം സംഭാവന ചെയ്തത്.

ഭക്ഷ്യ, എഫ്എംസിജി ബിസിനസ് വിപുലീകരിക്കുന്നതിനായുള്ള ശ്രമങ്ങള്‍ക്കിടയാണ് ഈ വരുമാന നേട്ടമെന്നത് ശ്രദ്ധേയമാണ്. ഭക്ഷ്യ എണ്ണയുടെ വിഭാഗം പ്രതിവര്‍ഷം ഏകദേശം 1200 മുതല്‍ 1500 കോടി രൂപ വരെ പണമൊഴുക്ക് സൃഷ്ടിക്കുന്നു. ഭക്ഷ്യ എണ്ണ വിഭാഗത്തില്‍ നിന്നുള്ള ശക്തമായ പണമൊഴുക്ക് പ്രയോജനപ്പെടുത്തി ഭക്ഷ്യ, എഫ്എംസിജി ബിസിനസ് വികസിപ്പിക്കുന്നതിലാണ് എഡബ്ല്യുഎല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

വിപണി സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എഡബ്ല്യുഎല്‍ അതിന്റെ റീട്ടെയില്‍ കവറേജ് 18% വര്‍ധിപ്പിച്ചു. ഇപ്പോള്‍ 8.7 ലക്ഷം ഔട്ട്‌ലെറ്റുകളില്‍ എഡബ്ല്യു എല്ലിന് റീട്ടെയില്‍ കവറേജുണ്ട്.

അതില്‍ 55000 ത്തോളം ഗ്രാമീണ പട്ടണങ്ങള്‍ ഉള്‍പ്പെടുന്നു. ഇതുകൂടാതെ സാമ്പത്തിക വര്‍ഷം 2022 സാമ്പത്തിക വര്‍ഷം മുതല്‍ പത്തിരട്ടി വര്‍ധനയാണ് ഉണ്ടായത്. ശക്തമായ വരുമാന വളര്‍ച്ച ഉണ്ടായിട്ടും അസംസ്‌കൃത വസ്തുക്കളുടെ ചെലവ് കാരണം ഈ പാദത്തിലെ അറ്റാദായം 238 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്.

വിറ്റ സാധനങ്ങളുടെ വില അഥവാ കോസ്റ്റ് ഓഫ് ഗുഡ്‌സ് സോള്‍ഡ് 25 ശതമാനം വര്‍ധിച്ചു. എന്നാല്‍ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ അസംസ്‌കൃത വസ്തുക്കളുടെ വില 10 ശതമാനത്തിലധികം കുറഞ്ഞു. ഈ വിലക്കുറവ് ഭാവി പാദങ്ങളിലെ സാമ്പത്തിക പ്രകടനത്തില്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ചൊവ്വാഴ്ച എഡബ്ല്യുഎല്‍ അഗ്രി ബിസിനസിന്റെ ഓഹരി വില ഒരു ഓഹരിക്ക് 263 രൂപയിലാണ് ക്ലോസ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+