ഫ്രീചാര്‍ജ്ജ് ആക്സിസ് ബാങ്കിന് സ്വന്തം!! സ്നാപ്പ്ഡീലുമായി 385 കോടിയുടെ കരാര്‍
പേയ്മെന്റ് വാലറ്റ് ഫ്രീ ചാര്‍ജ്ജിനെ 385 കോടി രൂപയ്ക്ക് കൈമാറാനാണ് കരാര്‍
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്ക് ഫ്രീചാര്‍ജിനെ സ്വന്തമാക്കുന്നു. പേയ്മെന്റ് വാലറ്റ് ഫ്രീ ചാര്‍ജ്ജിനെ 385 കോടി രൂപയ്ക്ക് കൈമാറാനാണ് ആകിസ്ത് ബാങ്കും ഇ കൊമേഴ്സ് കമ്പനി സ്നാപ്പ്ഡീലും തമ്മില്‍ കരാര്‍ ഒപ്പുവച്ചിട്ടുള്ളത്. സര്‍ക്കാര്‍ ക്യാഷ് രഹിത സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചുവരുന്ന ഇക്കാലത്ത് രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ച ആക്സിസ് ബാങ്ക് ഫിനാന്‍സ് ജയ്റാം ശ്രീധരന് വാര്‍ത്താ സമ്മേളനത്തിലാണ് ഫ്രീചാര്‍ജ്ജിനെ സ്വന്തമാക്കുന്നതിനുള്ള കരാര്‍ ഒപ്പുവച്ചതായി വ്യക്തമാക്കിയത്.
രണ്ട് മാസത്തിനുള്ളില്‍ റെഗുലേറ്ററി ക്ലിയറന്‍സ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ആക്സിസ് ബാങ്ക് ഫ്രീചാര്‍ജ്ജിനെ ഏറ്റെടുക്കുന്നത് ബാങ്കിന്റെ ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയാക്കുമെന്നും കരുതുന്നുണ്ട്. ഇതോടെ വാലറ്റ് ബിസിനസില്‍ കാര്യമായി ശ്രദ്ധകേന്ദ്രീകരിക്കാനാണ് ബാങ്കിന്റെ നീക്കം. നേരത്തെ സ്നാപ്പ്ഡീല്‍ 2,500 കോടി രൂപയ്ക്കാണ് ഗുഡ്ഗാവ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കമ്പനിയില്‍ നിന്ന് ഫ്രീചാര്‍ജ്ജിനെ സ്വന്തമാക്കുന്നത്.

പേടിഎം പോലുള്ള എതിരാളികളോട് പൊരുതി നില്ക്കുന്നതില് ഫ്രീ ചാര്‍ജ് തോല്‍വി നേരിട്ടതോടെ വാലറ്റിന് തിരിച്ചടിയായിരുന്നു. നോട്ട് നിരോധനത്തിന് മുമ്പ് പ്രതിദിനം പത്ത് ലക്ഷം മുതല്‍ 15 ലക്ഷം വരെ പണമിടപാടുകള്‍ നടന്നിരുന്ന ഫ്രീ ചാര്‍ജ്ജ് നോട്ട് നിരോധനത്തിന് ശേഷം പേടിഎമ്മിന് ശേഷം രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഇതോടെ വിപണിയിലെ ഓഹരിയും ഫ്രീചാര്ജ്ജിന് നഷ്ടമാവുകയായിരുന്നു. 2017ല്‍ ഫ്രീചാര്‍ജ്ജിന്റെ സിബിഒ സ്ഥാനം ഗോവിന്ദ് രാജന് രാജിവച്ചതോടെ ഹൗസിംഗ്. കോം സിഇഒ ജാസണ്‍ കോത്താരിയാണ് ഫ്രീചാര്‍ജിന്റെ സിഇഒ പദവിയിലെത്തിയത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications