കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രീചാര്‍ജ്ജ് ആക്സിസ് ബാങ്കിന് സ്വന്തം!! സ്നാപ്പ്ഡീലുമായി 385 കോടിയുടെ കരാര്‍

പേയ്മെന്‍റ് വാലറ്റ് ഫ്രീ ചാര്‍ജ്ജിനെ 385 കോടി രൂപയ്ക്ക് കൈമാറാനാണ് കരാര്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്ക് ഫ്രീചാര്‍ജിനെ സ്വന്തമാക്കുന്നു. പേയ്മെന്‍റ് വാലറ്റ് ഫ്രീ ചാര്‍ജ്ജിനെ 385 കോടി രൂപയ്ക്ക് കൈമാറാനാണ് ആകിസ്ത് ബാങ്കും ഇ കൊമേഴ്സ് കമ്പനി സ്നാപ്പ്ഡീലും തമ്മില്‍ കരാര്‍ ഒപ്പുവച്ചിട്ടുള്ളത്. സര്‍ക്കാര്‍ ക്യാഷ് രഹിത സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചുവരുന്ന ഇക്കാലത്ത് രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ച ആക്സിസ് ബാങ്ക് ഫിനാന്‍സ് ജയ്റാം ശ്രീധരന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഫ്രീചാര്‍ജ്ജിനെ സ്വന്തമാക്കുന്നതിനുള്ള കരാര്‍ ഒപ്പുവച്ചതായി വ്യക്തമാക്കിയത്.

രണ്ട് മാസത്തിനുള്ളില്‍ റെഗുലേറ്ററി ക്ലിയറന്‍സ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ആക്സിസ് ബാങ്ക് ഫ്രീചാര്‍ജ്ജിനെ ഏറ്റെടുക്കുന്നത് ബാങ്കിന്‍റെ ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയാക്കുമെന്നും കരുതുന്നുണ്ട്. ഇതോടെ വാലറ്റ് ബിസിനസില്‍ കാര്യമായി ശ്രദ്ധകേന്ദ്രീകരിക്കാനാണ് ബാങ്കിന്‍റെ നീക്കം. നേരത്തെ സ്നാപ്പ്ഡീല്‍ 2,500 കോടി രൂപയ്ക്കാണ് ഗുഡ്ഗാവ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കമ്പനിയില്‍ നിന്ന് ഫ്രീചാര്‍ജ്ജിനെ സ്വന്തമാക്കുന്നത്.

 mobile-27-1
കഴിഞ്ഞ ഒരു വര്‍ഷമായി ഫണ്ട് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സ്നാപ്പ്ഡീല്‍ മാനേജ്മെന്‍റ് വിവിധ കമ്പനികളുമായി ഫ്രീചാര്‍ജ് വിദേശനിക്ഷേപം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ആലിബാബയുടെ പേടിഎം 10 മില്യണിന് ഫ്രീചാര്‍ജ്ജിനെ സ്വന്തമാക്കാന്‍ ശ്രമം നടത്തിയിരുന്നു. ആമസോണും ഇതിനായി ശ്രമം നടത്തിയിരുന്നുവെങ്കിലും കരാര്‍ യാഥാര്‍ത്ഥ്യമായിരുന്നില്ല. ഫ്രീ ചാര്‍ജ്ജിനെ വാങ്ങുന്നത് ആക്സിസ് ബാങ്കിന്‍റെ ഡിജിറ്റല്‍ പണമിടപാടുകളുടെ അടിത്തറ ശക്തിപ്പെടുത്താന്‍ സഹായിക്കും.

പേടിഎം പോലുള്ള എതിരാളികളോട് പൊരുതി നില്‍ക്കുന്നതില്‍ ഫ്രീ ചാര്‍ജ് തോല്‍വി നേരിട്ടതോടെ വാലറ്റിന് തിരിച്ചടിയായിരുന്നു. നോട്ട് നിരോധനത്തിന് മുമ്പ് പ്രതിദിനം പത്ത് ലക്ഷം മുതല്‍ 15 ലക്ഷം വരെ പണമിടപാടുകള്‍ നടന്നിരുന്ന ഫ്രീ ചാര്‍ജ്ജ് നോട്ട് നിരോധനത്തിന് ശേഷം പേടിഎമ്മിന് ശേഷം രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഇതോടെ വിപണിയിലെ ഓഹരിയും ഫ്രീചാര്‍ജ്ജിന് നഷ്ടമാവുകയായിരുന്നു. 2017ല്‍ ഫ്രീചാര്‍ജ്ജിന്‍റെ സിബിഒ സ്ഥാനം ഗോവിന്ദ് രാജന്‍ രാജിവച്ചതോടെ ഹൗസിംഗ്. കോം സിഇഒ ജാസണ്‍ കോത്താരിയാണ് ഫ്രീചാര്‍ജിന്‍റെ സിഇഒ പദവിയിലെത്തിയത്.

English summary
Axis Bank, India's seventh-biggest lender by assets, on Thursday announced that it has agreed to buy mobile payments wallet provider FreeCharge from e-commerce company Snapdeal for Rs 385 crore ($60.04 million).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X