Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുമേഖല ബാങ്കുകളിലെ കിട്ടാക്കടം പെരുകുന്നു

Chidambaram
ദില്ലി: പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നതായി കേന്ദ്ര ധനമന്ത്രി പി ചിദംബരം. എത്രയും വേഗം കിട്ടാക്കടം തിരിച്ച് പിടിയ്ക്കാന്‍ വേണ്ട നടപടികള്‍ ആരംഭിയ്ക്കാനും ബാങ്കുകള്‍ക്ക് ചിദംപരം നിര്‍ദ്ദേശം നല്‍കി. കിട്ടാക്കടം വരുത്തുന്നതില്‍ വന്‍ കോര്‍പ്പറേറ്റുകളാണ് മുന്നിലെന്നും ചിദംബരം പറഞ്ഞു.

പൊതുമേഖല ബാങ്കുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു പി ചിദംബരം. അറ്റ നിഷ്‌കൃത ആസ്തി ഉയരുന്നത് അപകടമാണെന്ന് അദ്ദേഹം പറഞ്ഞു. കോര്‍പ്പറേറ്റുകള്‍ക്കൊപ്പം തന്നെ ചെറുകിട വ്യവസായ സംരഭങ്ങളും കിട്ടാക്കടം വരുത്തുന്നതില്‍ പിന്നിലല്ല.കഴിഞ്ഞ സാന്പത്തിക വര്‍ഷം മൊത്തം വായ്പയുടെ 3.84 ശതമാനമായിരുന്നു അറ്റ നിഷ്കൃത ആസ്തി

പൊതുമേഖല ബാങ്കുകളിലെ അറ്റ നിഷ്‌കൃയ ആസ്തി 28.5 ശതമാനം ഉയര്‍ന്നു. 2013 മാര്‍ച്ചില്‍ 1.83 ലക്ഷം കോടിയായിരുന്ന കിട്ടാക്കടം 2013 സെപ്റ്റംബര്‍ ആയപ്പോള്‍ 2.36 ലക്ഷം കോടിയായി ഉയര്‍ന്ന്. 2014 മാര്‍ച്ചോടെ ഇത് വീണ്ടും ഉയരാനാണ് സാധ്യത.

ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 18,933 കോടിയുടെ കിട്ടാക്കടം തിരിച്ച് പിടിയ്ക്കാന്‍ ബാങ്കുകള്‍ക്ക് കഴിഞ്ഞു. യൂണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ 1200 കോടിയുടെ കിട്ടാക്കടം തിരിച്ച് പിടിച്ചെന്നും പി ചിദംബരം പറഞ്ഞു.വിദേശ നിക്ഷേപ നിര്‍ദ്ദേശങ്ങളില്‍ വിദേശ നിക്ഷേപ ബോര്‍ഡിന് തീരുമാനം എടുക്കാമെന്നും പി ചിദംബരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+