കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോക്കറ്റിന്റെ കനം കുറയും: മോദിയുടെ അടുത്ത സര്‍ജിക്കല്‍ സട്രൈക്ക് നാണയങ്ങൾക്കെതിരെ!!

രാജ്യത്തുള്ള നാണയങ്ങള്‍ക്ക് പകരം നോട്ടുകള്‍ പുറത്തിറക്കാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍

Google Oneindia Malayalam News

ദില്ലി: നോട്ടുനിരോധനത്തിന് പിന്നാലെ നാണയങ്ങളും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. 500, 1000 രൂപ നോട്ടുകള്‍ക്ക് നവംബറിൽ നിരോധിച്ചിരുന്നു. അടുത്തതായി 10, 5,2,1 രൂപ നാണയങ്ങള്‍ നിരോധിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതായി ചില ടിവി ചാനലുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ പുതിയ 2000 രൂപ നോട്ടുകള്‍ അസാധുവാക്കില്ലെന്നും ചാനൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നാണയങ്ങളെ അപേക്ഷിച്ച് നോട്ടുകൾ അച്ചടിക്കുന്നതിന് ചെലവ് കുറവാണ് എന്നതാണ് കേന്ദ്രത്തിന്‍റെ നീക്കത്തിന് പിന്നിലെന്നും സൂചനയുണ്ട്. ഒരു നാണയം ഉൽപ്പാദിപ്പിക്കുന്ന തുക കൊണ്ട് ആറ് കറന്‍സികൾ അച്ചടിക്കാമെന്നതാണ് ഇതിന്‍റെ മേന്മ. നാണയങ്ങൾ നിരോധിച്ച് പകരം കൂടുതൽ കറൻസികള്‍ പുറത്തിറക്കാനാണ് കേന്ദ്രം ഒരുങ്ങുന്നതെന്നും സൂചനയുണ്ട്. നാണയങ്ങൾക്ക് കറന്‍സികളെ അപേക്ഷിച്ച് കൂടുതല്‍ കാലം നിലനില്‍പ്പുണ്ടെങ്കിലും നാണയങ്ങള്‍ക്ക് ബദലായി നോട്ടുകൾ കൊണ്ടുവരാന്‍ തന്നെയാണ് നീക്കമെന്നാണ് റിപ്പോർട്ടുകള്‍ നൽകുന്ന സൂചന.

coin

2016 നവംബര്‍ എട്ടിനാണ് കള്ളപ്പണത്തിന്‍റെയും കള്ളനോട്ടുകളുടേയും ഒഴുക്ക് ഇല്ലാതാക്കുന്നതിനായി 500, 1000 രൂപ നോട്ടുകള്‍ നിരോധിക്കുന്നത്. രാജ്യത്ത് നോട്ട് നിരോധനത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉടലെടുത്തിരുന്നുവെങ്കിലും പിന്നീട് പുതിയ 500, 2000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കുകയും ചെയ്തു.

English summary
As India is still recovering from the effect of demonetization Prime Minister Narendra Modi and team is reportedly ready with another big bang surprise, say TV reports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X