Get Updates
Get notified of breaking news, exclusive insights, and must-see stories!

അദാനി പവര്‍ ലിമിറ്റഡിനുള്ള എല്ലാ കുടിശികയും തീര്‍ത്ത് ബംഗ്ലാദേശ്; നല്‍കിയത് 437 മില്യണ്‍ യുഎസ് ഡോളര്‍

മുംബൈ: സാമ്പത്തിക പ്രതിസന്ധികളില്‍ നട്ടം തിരിയുകയാണെങ്കിലും അദാനി കമ്പനിക്ക് നല്‍കാനുള്ള എല്ലാ കുടിശികയും തീര്‍ത്ത് ബംഗ്ലാദേശ്. വൈദ്യുതി വാങ്ങിയ വകയില്‍ അദാനി പവര്‍ ലിമിറ്റഡിന് നല്‍കാനുള്ള 437 മില്യണ്‍ യുഎസ് ഡോളറിന്റെ കുടിശികയാണ് അടച്ചുതീര്‍ത്തത്. ഇതോടുകൂടി രാജ്യം നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് ഒരളവ് വരെ പരിഹാരമാവുകയും ചെയ്തു. രാജ്യത്തിന്റെ വര്‍ധിച്ചു വരുന്ന ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഏറ്റവും ചെലവ് കുറഞ്ഞ ഊര്‍ജ സ്രോതസാണ് അദാനി പവര്‍ ലിമിറ്റഡ്.

2017 ലെ കരാര്‍ പ്രകാരം അദാനി പവറിന്റെ ജാര്‍ഖണ്ഡിലുള്ള ഗോഡ പവര്‍ പ്ലാന്റില്‍ നിന്ന് 25 വര്‍ഷത്തേക്കാണ് വൈദ്യുതി നല്‍കേണ്ടത്. 1600 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റില്‍ കല്‍ക്കരി ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഇത് പൂര്‍ണമായും ബംഗ്ലാദേശിനാണ് നല്‍കുന്നത്. ബംഗ്ലാദേശിന്റെ വൈദ്യുതി ആവശ്യകതയുടെ 10 ശതമാനമാണ് ഇവിടെ നിന്ന് നല്‍കുന്നത്.

adani

അന്നത്തെ ഷെയ്ഖ് ഹസീന സര്‍ക്കാരുമായാണ് അദാനി കമ്പനി കരാര്‍ ഒപ്പിട്ടത്. എന്നാല്‍ പിന്നീട് രാജ്യത്തുണ്ടായ രൂക്ഷമായ ആഭ്യന്തര കലാപങ്ങളും ഭരണകൂട പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും തിരിച്ചടവ് മുടങ്ങാന്‍ കാരണമായി. 2022 ല്‍ ആരംഭിച്ച റഷ്യ യുക്രൈന്‍ യുദ്ധവും ഇറക്കുമതി ചെലവുകളിലെ വര്‍ധനയും സാമ്പത്തിക ബാധ്യത വര്‍ധിപ്പിച്ചു.

അന്നത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് സ്ഥാനം നഷ്ടമായതോടു കൂടി തിരിച്ചടവ് മുടങ്ങി. കുടിശിക വര്‍ധിച്ചതോടെ കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം അദാനി അദാനി പവര്‍ ലിമിറ്റഡ് പകുതിയായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. വൈദ്യുതി വിതരണം വെട്ടിക്കുറച്ചതോടെ ബംഗ്ലാദേശിലെ ഗ്രാമപ്രദേശങ്ങളില്‍ വൈദ്യുതി ക്ഷാമം രൂക്ഷമായി.

എന്നാല്‍ കുടിശിക വിവിധ ഘട്ടങ്ങളായി തിരിച്ചടയ്ക്കാന്‍ തുടങ്ങിയതോടു കൂടി ഈ വര്‍ഷം മാര്‍ച്ചില്‍ വൈദ്യുതി വിതരണം പൂര്‍ണമായി പുനസ്ഥാപിച്ചു. ജൂണ്‍ അവസാനത്തോടുകൂടി കുടിശിക മുഴുവന്‍ തീര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ രണ്ടു മാസങ്ങളിലായി ബംഗ്ലാദേശ് പ്രതിമാസം 90-100 മില്ല്യണ്‍ ഡോളര്‍ നല്‍കി വരികയായിരുന്നു. ജൂണ്‍ അവസാനമാണ് ഏറ്റവും വലിയ തിരിച്ചടവ് തുകയായ 437 മില്യന്‍ യുഎസ് ഡോളര്‍ അടച്ചത്. ഇതോടെ ബംഗ്ലാദേശിന് അദാനി കമ്പനിയുമായി ഉണ്ടായിരുന്ന എല്ലാ കുടിശികയും അവസാനിച്ചു. ഇതോടെ അദാനി പവര്‍ ലിമിറ്റഡിന്റെ ക്രെഡിറ്റ് റേറ്റിംഗ് നിലവിലെ അഅ- റേറ്റിങ്ങില്‍ നിന്ന് അഅ+ ആയി ഉയര്‍ത്താന്‍ കഴിയും. ഇത് ഫണ്ടുകളുടെ ചെലവ് വീണ്ടും കുറയ്ക്കും.

കുടിശിക അടച്ചു തീര്‍ത്താല്‍ പിഴത്തുക ഒഴിവാക്കാമെന്ന് അദാനി പവര്‍ ലിമിറ്റഡ് സമ്മതിച്ചിരുന്നു. ഇതോടൊണ് തിരിച്ചടവിന് വേഗം കൂടിയത്. കുടിശിക അടച്ചു തീര്‍ന്ന സാഹചര്യത്തില്‍ രണ്ട് യൂണിറ്റുകളില്‍ നിന്നും വൈദ്യുതി വിതരണം ചെയ്യാന്‍ ബംഗ്ലാദേശ് പവര്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് അദാനി പവര്‍ ലിമിറ്റഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അദാനി പവര്‍ ലിമിറ്റഡിന് പുറമേ, എന്‍ടിപിസി ലിമിറ്റഡ്, പിടിസി ഇന്ത്യ ലിമിറ്റഡ് എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും ബംഗ്ലാദേശിന് വൈദ്യുതി വില്‍ക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+