ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കുന്നു

എല്ലാ യുണിയനുകളും ഉള്‍പ്പെടുന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്കാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്. പുതുതലമുറ ബാങ്കുകള്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. ജില്ലാ കേന്ദ്രങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ ധര്‍ണയും പ്രകടനവും നടത്തുന്നുണ്ട്.
2012 ഒക്ടോബര്‍ 31ന് ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കരാറിന്റെ കാലാവധി കഴിഞ്ഞിരുന്നു. അധികം വൈകാതെ തന്നെ ജീവനക്കാരുടെ സംഘടനകള്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ബാങ്ക്‌സിന് അവകാശ പത്രം സമര്‍പ്പിച്ചെങ്കിലും ഫലപ്രദമായ ചര്‍ച്ചകള്‍ നടത്താന്‍ അസോസിയേഷന്‍ തയ്യാറായില്ലെന്നാണ് സമരക്കാരുടെ ആരോപണം.
30 ശതമാനും മുതല്‍ 40 ശതമാനം വരെയാണ് ജീവനക്കാര്‍ ശബള വര്‍ധനവ് ആവശ്യപ്പെട്ടത്. എന്നാല്‍ ആറ് തവണ ചര്‍ച്ച നടത്തിയ ശേഷം അഞ്ച് ശതമാനും മാത്രമാണ് വാഗ്ദാനം ചെയ്തത്. ബാങ്കുകളുടെ ആദായം കുറഞ്ഞുവരികയാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ബാങ്ക്‌സ് ആവശ്യം അംഗീകരിക്കാന്‍ വിസമ്മതിച്ചതോടെയാണ് ജീവനക്കാര്‍ സമരത്തിനാഹ്വാനം ചെയ്തത്.
കോര്‍പ്പറേറ്റുകളുടെ വായ്പകള്‍ പുനക്രമീകരിച്ചും എഴുതിത്തള്ളിയും ബാങ്കുകള്‍ കോടികള്‍ നഷ്ടപ്പെടുത്തുന്നുണ്ട്. എന്നാല്‍ ശമ്പള വര്‍ധനവിന്റെ കാര്യത്തില്‍ ഇങ്ങനെ പിശുക്കുകാണിക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്നാണ് യൂണിയനുകളുടെ നിലപാട്.












Click it and Unblock the Notifications