Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി ശനിയാഴ്ച ബാങ്കിലേക്ക് തിരക്കിട്ട് ഓടാന്‍ വരട്ടെ

കൊച്ചി: ബാങ്കിംഗ് ഇടപാടുകള്‍ക്കായി തിരക്കിട്ട് ബാങ്കുകളിലേയ്ക്ക് പോകുമ്പോള്‍ ശനിയാഴ്ചയാണെങ്കില്‍ അല്‍പ്പമൊന്ന് ശ്രദ്ധിയ്ക്കുന്നത് നന്നാകും. അല്ലെങ്കില്‍ പോയത് പോലെ നിങ്ങള്‍ക്ക് തിരികെ വരേണ്ടി വരും. രാജ്യത്തെ ബാങ്കുകള്‍ക്ക് ഇനി മുതല്‍ രണ്ടാം ശനിയും നാലാം ശനിയും അവധി ദിവസമാണ്. മാസത്തിലെ ഒന്നും മൂന്നും ശനിയാഴ്ചകള്‍ മുഴുവന്‍ ദിന പ്രവര്‍ത്തി ദിവസങ്ങളാകും.

പുതിയ പരിഷ്‌കാര പ്രകാരം രണ്ടാം ശനിയാഴ്ചയായ ഇന്ന് (12-9-2015) ബാങ്കുകള്‍ അവധിയാണ്. മാസത്തിലെ രണ്ട് ശനിയാഴ്ചകള്‍ ബാങ്കുകള്‍ക്ക് അവധി വേണമെന്ന ജീവനക്കാരുടെ ഏറെ നാളത്തെ ആവശ്യം അടുത്തിടെയാണ് അംഗീകരിയ്ക്കപ്പെട്ടത്. അതേ സമയം സ്വകാര്യ ബാങ്കുകള്‍ ശനിയാഴ്ചകളില്‍ ഉച്ചവരെ പ്രവര്‍ത്തിയ്ക്കും.

RBI

ഓണ്‍ലൈന്‍ ബാങ്കിംഗ് പോലുള്ള അത്യാധുനിക പ്രവര്‍ത്തന ശൈലിയിലേയ്ക്ക് ബാങ്കുകളുടെ പ്രവര്‍ത്തനം മാറിയ സാഹചര്യത്തിലാണ് ബാങ്കുകള്‍ക്ക് രണ്ട് ദിവസത്തെ അവധി നല്‍കുവാന്‍ തീരുമാനമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+