ബിസിസിഐയുടെ ആസ്തി അറിയാമോ? ഒരൊറ്റ മത്സരത്തിന് ലഭിക്കുന്നത് ഭീമന്‍ തുക, കണ്ണ് തള്ളുമെന്നുറപ്പ്..!
ഇന്ത്യയില്‍ ഏറ്റവും അധികം ആരാധകരുള്ള കായിക വിനോദമാണ് ക്രിക്കറ്റ്. ഇന്ത്യയെ സംബന്ധിച്ച് ക്രിക്കറ്റ് ഒരു മതമാണ്. ബിസിസിഐ ആണ് (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) ആണ് ഇന്ത്യയിലെ ക്രിക്കറ്റിന്റെ ദേശീയ ഭരണ സമിതി. മുംബൈയിലെ വാങ്കഡെ ആണ് ബിസിസിഐയുടെ ആസ്ഥാനം. 1928 ഡിസംബറില്‍ തമിഴ്നാട് സൊസൈറ്റീസ് രജിസ്ട്രേഷന്‍ നിയമത്തിന് കീഴിലുള്ള ഒരു സൊസൈറ്റി എന്ന നിലയിലാണ് ബോര്‍ഡ് രൂപീകരിച്ചത്.
ഇന്ന് ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് ബോഡിയാണ് ബിസിസിഐ. രണ്ടാം സ്ഥാനത്തുള്ള ക്രിക്കറ്റ് ആസ്‌ട്രേലിയക്കേള്‍ എത്രയോ ഇരട്ടിയാണ് ബിസിസിഐയുടെ മൊത്തം മൂല്യം. അന്തര്‍ദേശീയമോ ആഭ്യന്തരമോ എന്ന വ്യത്യാസമില്ലാതെ പ്രതിവര്‍ഷം നിരവധി മത്സരങ്ങള്‍ ആണ് ബിസിസിഐയ്ക്ക് കീഴില്‍ കളിക്കുന്നത്. ഐപിഎല്‍ എന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പണം വാരി ലീഗിന്റെ പിന്നില്‍ ബിസിസിഐ ആണ്.

മത്സരങ്ങളുടെ ഷെഡ്യൂള്‍, ഐപിഎല്‍, സംപ്രേക്ഷണാവകാശം, സാമ്പത്തികം തുടങ്ങിയവയെല്ലാം നിയന്ത്രിക്കുന്നത് ബിസിസിഐ ആണ്. 1983, 2011 ഏകദിന ലോകകപ്പ്, 2007, 2024 ടി ലോകകപ്പ്, 2003, 2013 ചാമ്പ്യന്‍സ് ട്രോഫി, ഏഷ്യാ കപ്പ് വിജയങ്ങള്‍, 2008 മുതല്‍ പ്രതിവര്‍ഷം നടത്തി വരുന്ന ഐപിഎഎല്‍ എന്നിവയെല്ലാം ബിസിസിഐയുടെ വര്‍ധിച്ച് വരുന്ന ആസ്തിക്ക് കാരണമായി.
2024 ഫെബ്രുവരിയിലെ കണക്ക് പ്രകാരം ബിസിസിഐയുടെ ആസ്തി ഏകദേശം 2 ബില്യണ്‍ ഡോളറാണെന്ന് കണക്കാക്കപ്പെടുന്നു, ഇത് ഏകദേശം 16450 കോടി രൂപ വരും. രണ്ടാം സ്ഥാനത്തുള്ള ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ ആസ്തി വെറും 79 മില്യണ്‍ ഡോളറാണ് എന്ന് മനസിലാക്കുമ്പോഴാണ് എത്രത്തോളം സമ്പന്നരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് എന്ന് വ്യക്തമാകുക.
ബിസിസിഐയുടെ പ്രവര്‍ത്തന വരുമാനം ഏകദേശം 3,900 കോടിയാണ്. ബിസിസിഐയുടെ പ്രധാന വരുമാന സ്രോതസ്സ് സ്‌പോണ്‍സര്‍ഷിപ്പിലൂടെയും സംപ്രേക്ഷണാവകാശത്തിലൂടെയുമാണ്. ഐപിഎല്ലിന്റെ ആഗോള മാധ്യമാവകാശം സ്റ്റാര്‍ ഇന്ത്യയ്ക്ക് നല്‍കിയത് വഴി 2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 16,300 കോടി രൂപയാണ് ലഭിച്ചത്. അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങള്‍ക്കുള്ള ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് അവകാശം പേടിഎമ്മിന് നല്‍കിയത് വഴി 2019 മുതല്‍ 2023 വരെ 326 കോടിയാണ് ബോര്‍ഡിന് ലഭിച്ചത്.
ഒരു മത്സരത്തിന് 3.80 കോടി രൂപയാണ് പേടിഎമ്മില്‍ നിന്ന് ബിസിസിഐയ്ക്ക് ലഭിക്കുന്നത്. ഒഫീഷ്യല്‍ കിറ്റ് സ്‌പോണ്‍സര്‍ഷിപ്പ് അവകാശം 2016 മുതല്‍ 2020 വരെ നൈക്കിനായിരുന്നു. ഈയിനത്തില്‍ 370 കോടി രൂപ ലഭിച്ചിട്ടുണ്ട്. ബൈജൂസ് ആണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍. 1,079 കോടി രൂപയ്ക്കാണ് ബൈജൂസ് ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയത്.
ഹ്യുണ്ടായ് മോട്ടോഴ്സ് കമ്പനി, ഡ്രീം 11, അംബുജ സിമന്റ് എന്നിവയാണ് 2019 മുതല്‍ 2023 വരെ ഔദ്യോഗിക സ്പോണ്‍സര്‍മാര്‍. മൂന്ന് കമ്പനികളും ചേര്‍ന്ന് ബിസിസിഐക്ക് ഒരു മത്സരത്തിന് 2.59 കോടി നല്‍കും. ഇത് കൂടാതെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഏര്‍പ്പെടുത്തിയ പുതിയ വരുമാന മാതൃകയില്‍ ഏറ്റവും വലിയ വിഹിതം ലഭിക്കുന്നതും ബിസിസിഐക്കാണ്.












Click it and Unblock the Notifications