• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരു എസി സ്വന്തമാക്കാന്‍ നിങ്ങള്‍ക്കും ആഗ്രഹമില്ലേ:ഇതാ കിടിലന്‍ ഓഫറുമായി ടാറ്റാ ക്ലിക്ക്,മാസം 990 രുപ

ചുട്ടുപൊള്ളുന്ന ഈ വേനലിൽ ഒരു എയര്‍ കണ്ടീഷ്ണര്‍ ( എസി) വാങ്ങണമെന്ന് ആഗ്രഹമില്ലാത്തവരായി ആരാണ് ഉണ്ടാകുക. എന്നാൽ പലർക്കും വെല്ലുവിളിയാകുന്നത് എസിയുടെ ഭാരിച്ച ചെലവാകും. എങ്കിലിതാ നിങ്ങള്‍ക്കായി ടാറ്റാ ക്ലിക്ക് അവതരിപ്പിക്കുന്നു ഒരു കിടിലന്‍ ഓഫര്‍. മാസം വെറും 990 രൂപ അടച്ച് നിങ്ങൾക്ക് ഒരു എസി സ്വന്തമാക്കാം. മാത്രവുമല്ല 55 % വരെ ഡിസ്കൗണ്ടും ടാറ്റാ ക്ലിക്ക് നിങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്. പഴയ എസി മാറ്റി പുതിയത് സ്വന്തമാക്കുന്നതിനും നിരവധി ഓഫറുകള്‍ ടാറ്റാ ക്ലിക്ക് മുന്നോട്ട് വെയ്ക്കുന്നുണ്ട്.

എല്ലാ പ്രമുഖ ബ്രാന്‍ഡുകളുടേയും ഏറ്റവും മികച്ചതും നൂതനവുമായ എസികളുടെ വിപുലമായ ശേഖരമാണ് ടാറ്റാ ക്ലിക്ക് ഒരുക്കുന്നത്. ടാറ്റാ ക്ലിക്ക് വഴിയാണ് നിങ്ങൾ എസി തിരയുന്നതെങ്കിൽ മറ്റൊരിടത്തേക്ക് നിങ്ങള്‍ക്ക് പോവേണ്ടി വരില്ലെന്ന കാര്യം ഉറപ്പ്. ഉപയോക്താക്കളുടെ താല്‍പര്യത്തിനോട് അത്രയും ചേര്‍ന്ന് നില്‍ക്കുന്ന ഉല്‍പ്പന്നങ്ങലുടെ ശേഖരമാണ് ടാറ്റ് ക്ലിക്ക് ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം ആകര്‍ഷണീയമായ ഓഫറുകളും.

മറ്റ് ഓൺലൈൻ റീട്ടെയിലർമാരുമായി ടാറ്റാ ക്ലിക്കിനെ താരതമ്യപ്പെടുത്തുമ്പോൾ അനുയോജ്യമായ വിലയിൽ ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ നിങ്ങൾക്ക് ഇവിടെ കണ്ടെത്താന്‍ സാധിക്കും. കൂടാതെ, ബ്രാന്‍ഡഡ് ഉൽപ്പന്നങ്ങൾ മാത്രം വിൽക്കുന്നതിലൂടെ ഇതിനോടകം തന്നെ ഉപയോക്താക്കളുടെ മികച്ച അഭിപ്രായം നേടാനും ടാറ്റാ ക്ലിക്കിന് സാധിച്ചിട്ടുണ്ട്. എസികളുടെ വില്‍പ്പനയിലും ഊ ഉറപ്പ് ടാറ്റാ ക്ലിക്ക് നിങ്ങള്‍ക്കായി നല്‍കുന്നു. കൂടാതെ മറ്റ് മികച്ച ഉല്‍പ്പന്നങ്ങളും ഈ പ്ലാറ്റ് ഫോം വഴി നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കും.

നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ മികച്ച ഒരു എസി വാങ്ങാന്‍ ടാറ്റാ ക്ലിക്ക് നിങ്ങളെ സഹായിക്കുന്നു

ബജറ്റിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഒരു എസി തിരഞ്ഞെടുക്കുന്നതെങ്കില്‍ അത് തികച്ചും തെറ്റായ ഒരു കാര്യമായിരിക്കും. ഇതിലൂടെ മാസങ്ങള്‍ക്കുള്ളില്‍ തന്നെ നിങ്ങൾക്ക് നിങ്ങളുടെ തീരുമാനം മാറ്റേണ്ടി വരും. പലപ്പോഴും ആളുകള്‍ തങ്ങളുടെ യഥാര്‍ത്ഥ ആവശ്യം മനസ്സിലാക്കാതെയാണ് എസികൾ വാങ്ങുന്നത്. ഇത് വൈദ്യുതി ബില്ല് വര്‍ധിക്കുന്നത് ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.

ഉദാഹരണത്തിന്, നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ളതിനേക്കാള്‍ കുറഞ്ഞ പ്രവര്‍ത്തന ശേഷിയുള്ള ഒരു എസി തിരഞ്ഞെടുക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലം കിട്ടില്ല.നിങ്ങൾ ലോവർ സ്റ്റാർ റേറ്റിംഗോ ഇൻവെർട്ടർ ഇല്ലാത്ത ഒരു മോഡലോ വാങ്ങുകയാണെങ്കിൽ അവ നിങ്ങളുടെ വൈദ്യുതി നിരക്കിനെ കുത്തനെ ഉയര്‍ത്തും. അതിനാൽ, ഒരു എസി വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ അതേ കുറിച്ച് ശരിയായ ധാരണ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. മികച്ച വാറന്റി കാലയളവ്, ഇൻവെർട്ടർ കംപ്രസ്സറുകൾ, ഉയർന്ന പ്രവര്‍ത്തന മികവ്, സ്മാർട്ട് സവിശേഷതകൾ എന്നിവയെല്ലാം പരിഗണിക്കപ്പെടേണ്ട കാര്യങ്ങളാണ്.

രാജ്യത്തെ കൊവിഡ് ഭീഷണി ഇനിയും അടങ്ങാത്ത സാഹചര്യത്തില്‍ കടകളിലേക്ക് നേരിട്ട് പോവുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ ടാറ്റാ ക്ലിക്കിലൂടെ നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉചിതമായ എസി സുരക്ഷിതമായ മാര്‍ഗത്തിലൂടെ വാങ്ങിക്കാന്‍ കഴിയും. ഒപ്പം മികച്ച ഓഫറുകളും കൂടിയാവുമ്പോള്‍ നിങ്ങള്‍ക്ക് അത് കൂടുതല്‍ നേട്ടങ്ങള്‍ സമ്മാനിക്കുന്നു. മികച്ച റേറ്റിംഗും സ്മാര്‍ട്ട് സവിശേഷതകളും അടങ്ങിയ വിവിധ ബ്രാന്‍ഡഡ് ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ടാറ്റാ ക്ലിക്ക് ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ടാറ്റാ ക്ലിക്ക് തിരഞ്ഞെടുത്താല്‍ നിങ്ങള്‍ക്കുള്ള നേട്ടം എന്തൊക്കെയാണ്

പ്രമുഖ ബ്രാന്‍ഡുകളുടെ എസികള്‍ ആകര്‍ഷണീയമായ വിലയില്‍ ലഭ്യമാവുന്ന ഒരു മികച്ച ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമാണ് ടാറ്റാ ക്ലിക്ക് . മുൻനിര ബ്രാൻഡുകളായ വോൾട്ടാസ്, എൽജി, വേൾപൂൾ, ഡെയ്കിൻ, ഹിറ്റാച്ചി, കൂടാതെ മറ്റ് പല പ്രമുഖ ബ്രാന്‍ഡുകളുടേയും എസി ടാറ്റാ ക്ലിക്കില്‍ ലഭ്യമാണ്. കൂടാതെ ടാറ്റാ എഐജിയുടെ പിന്തുണയുള്ള പ്രത്യേക വാറണ്ടിയായ ക്ലിക്ക് ഇന്‍ഷൂറന്‍സും നിങ്ങള്‍ക്ക് ഇവിടെ മാത്രമായി ലഭിക്കുന്ന ഓഫറാണ്.

ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം

അടുത്ത ഏറ്റവും പ്രധാനപ്പെട്ട ഒരു ഓഫറാണ് പ്രതിമാസം 990 രൂപ തവണ നിരക്കില്‍ ഒരു എസി സ്വന്തമാക്കാം എന്നുള്ളത്. 24 മാസം വരെ അടവുകളുള്ള നോ കോസ്റ്റ് ഇഎംഐ പ്ലാനുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. 55 ശതമാനം ഡിസ്കൗണ്ടില്‍ ടാറ്റാ ക്ലിക്ക് വഴി എസികള്‍ വാങ്ങാന്‍ കഴിയും എന്നുള്ളതാണ് ഏറ്റവും പ്രത്യേകതയുള്ള മറ്റൊരു സവിശേഷത. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന ബ്രാന്‍ഡുകളുടെ എസികള്‍ക്ക് സൗജ്യന ഇൻസ്റ്റാളേഷനും ലഭ്യമാണ്. എസി കൂടാതെ മറ്റ് പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങളും ടാറ്റാ ക്ലിക്കിലൂടെ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ കഴിയും. അപ്പോള്‍ ഈ വേനല്‍കാലത്ത് ഒരു എസി വാങ്ങാന്‍ നിങ്ങള്‍ക്ക് ഇതിലും മികച്ച ഒരു ഓഫര്‍ മറ്റെവിടെയാണ് ലഭിക്കുക. സമയം നഷ്ടപ്പെടാതെ വേഗം ടാറ്റാ ക്ലിക്ക് വഴി ആഗ്രഹിച്ച എസി ഏറ്റവും മികച്ച വിലയില്‍ സ്വന്തമാക്കു, കുടുംബത്തോടൊപ്പം സന്തോഷം പങ്കിടു.

കൃതി ഷെട്ടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം

cmsvideo
  സർക്കാരിനെതിരെ അപവാദ പ്രചരണങ്ങൾ നടത്താൻ ശ്രമിച്ചു | I. B. Sathish Interview | Oneindia Malayalam

  English summary
  Beat The Heat With Tata CLiQ: Buy New ACs Starting From Rs. 990 Per Month
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X