കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാഗ്രതൈ! ആധാര്‍- ഇന്‍ഷുറന്‍സ് പോളിസി ബന്ധിപ്പിക്കല്‍: മുന്നറിയിപ്പുമായി എല്‍ഐസി

Google Oneindia Malayalam News

Recommended Video

cmsvideo
ആധാർ-ഇൻഷുറൻസ് പോളിസി ബന്ധിപ്പിക്കല്‍ സത്യം ഇതാണ് | Oneindia Malayalam

ദില്ലി: ആധാറും ഇന്‍ഷുറന്‍സ് പോളിസിയും തമ്മില്‍ ബന്ധിപ്പിക്കുന്ന വിഷയത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. എസ്എംഎസ് വഴി ആധാറും ഇന്‍ഷുറന്‍സ് പോളിസിയുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് എല്‍ഐസി പറയുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇത് സംബന്ധിച്ച മെസേജുകള്‍ പടരുന്ന സാഹചര്യത്തിലാണ് എല്‍ഐസി വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ട്വിറ്ററിലായിരുന്നു എല്‍ഐസി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ജനിച്ച വര്‍ഷമറിഞ്ഞാല്‍ 2018ല്‍ എന്തുസംഭവിക്കുമെന്നറിയാം: ചൈനീസ് ജ്യോതിഷത്തെ ചിരിച്ചു് തള്ളരുത് ജനിച്ച വര്‍ഷമറിഞ്ഞാല്‍ 2018ല്‍ എന്തുസംഭവിക്കുമെന്നറിയാം: ചൈനീസ് ജ്യോതിഷത്തെ ചിരിച്ചു് തള്ളരുത്

സന്തോഷകരമായ ദാന്പത്യത്തിന്, എട്ട് വാസ്തു നിര്‍ദ്ദേശങ്ങള്‍, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണംസന്തോഷകരമായ ദാന്പത്യത്തിന്, എട്ട് വാസ്തു നിര്‍ദ്ദേശങ്ങള്‍, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

എല്‍ഐസിയിലെ പോളിസി ഉടമകളോട് എസ്എംഎസ് ഉപയോഗിച്ച് ആധാറും പോളിസികളും തമ്മില്‍ ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സോഷ്യല്‍ മീഡിയയില്‍ മെസേജുകള്‍ പരക്കുന്നത്. എല്‍ഐസിയുടെ ഔദ്യോഗിക ലോഗോ ഉപയോഗിച്ചുള്ള മെസേജില്‍ എസ്എംഎസ് വഴി ആധാറും പോളിസിയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് വേണ്ടി ഒരു മൊബൈല്‍ നമ്പറും നല്‍കിയിട്ടുണ്ട്. ഇത് വ്യാജ മെസേജാണെന്ന് ചൂണ്ടിക്കാണിച്ചാണ് എല്‍ഐസി രംഗത്തെത്തിയിട്ടുള്ളത്. എല്‍ഐസി ഇത്തരത്തിലുള്ള ഒരു മെസേജ് തയ്യാറാക്കുകയോ അയക്കുകയോ ചെയ്തിട്ടില്ലെന്നും കമ്പനി സാക്ഷ്യപ്പെടുത്തുന്നു. എസ്എംഎസ് വഴി ഇന്‍ഷുറന്‍സ് പോളിസികള്‍ ബന്ധിപ്പിക്കുന്നതിനുള്ള ​സംവിധാനം ആരംഭിക്കുമെന്നും എല്‍ഐസി വ്യക്തമാക്കി.

 എല്‍ഐസി ആധാര്‍- പോളിസി

എല്‍ഐസി ആധാര്‍- പോളിസി


എല്‍ഐസി ആധാര്‍- പോളിസി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുമുള്ള മെസേജ് തയ്യാറാക്കുകയോ അയക്കുകയോ ചെയ്തിട്ടില്ലെന്നും കമ്പനി സാക്ഷ്യപ്പെടുത്തുന്നു. എസ്എംഎസ് വഴി ഇന്‍ഷുറന്‍സ് പോളിസികള്‍ ബന്ധിപ്പിക്കുന്നതിനുള്ള ​സംവിധാനം എല്‍ഐസി ഉടന്‍ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇത് സംബന്ധിച്ച മെസേജുകള്‍ പടരുന്ന സാഹചര്യത്തിലാണ് എല്‍ഐസി വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ട്വിറ്ററിലായിരുന്നു എല്‍ഐസി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ആധാര്‍ ബന്ധിപ്പിക്കല്‍

ആധാര്‍ ബന്ധിപ്പിക്കല്‍


ഇന്‍ഷുറന്‍സ് പോളിസി ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്‍റ് അതോറിറ്റി. ബുധനാഴ്ചയാണ് ഐആര്‍ഡിഎഐ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. സാമ്പത്തിക തട്ടിപ്പ് തടയുന്നതിനുള്ള നിയമത്തിലെ രണ്ടാം ഭേദഗതി പ്രകാരമാണ് 12 അക്ക ആധാര്‍ നമ്പറും ഇന്‍ഷുറന്‍സ് പോളിസിയും ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുള്ളതെന്നും ഐആര്‍ഡിഎഐ വ്യക്തമാക്കി.

 ചട്ടം ബാധകം

ചട്ടം ബാധകം


എല്ലാത്തരത്തിലുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ഈ ചട്ടം ബാധകമാണ്. പുതിയതായി പോളിസി എടുക്കുന്നവര്‍ക്ക് പുറമേ നേരത്തെ പോളിസി ഉള്ളവര്‍ക്കും ഇത് ബാധകമാണ്. ആധാര്‍ നമ്പര്‍ പാന്‍ നമ്പറുമായും ഇന്‍ഷുറന്‍സ് പോളിസിയുമായാണ് ബന്ധിപ്പിക്കേണ്ടതെന്നും ഐആര്‍ഡിഎഐ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 24 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും 33 ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുമാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഇവയ്ക്കെല്ലാം ബാധകമാണ് ഐആര്‍ഡിഎഐ ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവ്.

 ആധാറും പാന്‍ കാര്‍ഡും

ആധാറും പാന്‍ കാര്‍ഡും


നേരത്തെ ജൂണില്‍ സാമ്പത്തിക തട്ടിപ്പ് തടയുന്നതിനുള്ള നിയമ ഭേദഗതി അനുസരിച്ച് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള സാമ്പത്തിക സാമ്പത്തിക സേവനങ്ങള്‍ ലഭിക്കുന്നതിന് ആധാറും പാന്‍ കാര്‍ഡ് അല്ലെങ്കില്‍ ഫോം 16 എ​ന്നിവ നിര്‍ബന്ധമാക്കിയിരുന്നു. നിലവിലുള്ള പോളിസി ഉടമകള്‍ക്കും ഐആര്‍ഡിഎഐയുടെ ഉത്തരവ് ബാധകമാണ്.

 കമ്പനികള്‍ക്ക് ഉത്തരവ്

കമ്പനികള്‍ക്ക് ഉത്തരവ്


ആധാറും പാന്‍കാര്‍ഡും ഇന്‍ഷുറന്‍സ് പോളിസികളും ബന്ധിപ്പിക്കാനുള്ള നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കണമെന്നും എല്ലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഇത് ബാധകമാണെന്നും മറ്റൊരു നിര്‍ദേശത്തിന് കാത്തിരിക്കാതെ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ഐആര്‍ഡിഎഐ ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.

 മൊബൈല്‍ നമ്പര്‍

മൊബൈല്‍ നമ്പര്‍


മൊബൈല്‍ നമ്പര്‍ ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് മൊബൈല്‍ സര്‍വീസ് റീട്ടെയിലറുമായും ബന്ധപ്പെടാം. മിക്ക ടെലികോം കമ്പനികളും ആധാര്‍ - മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍ വളരെ എളുപ്പത്തില്‍ ചെയ്തു നല്‍കുന്നുണ്ട്. ഇതിന് അവര്‍ പ്രത്യേക ഫീസ് ഈടാക്കുന്നുമില്ല. 2018 ഫെബ്രുവരി 6ന് മുമ്പ് ഇത് ബന്ധിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ മൊബൈല്‍ സേവനങ്ങള്‍ നിയന്ത്രണ വിധേയമാകും. 2018 ഫെബ്രുവരി 6 ആണ് ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി. എന്നാല്‍ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സര്‍ക്കാര്‍ ഇതിനുള്ള നടപടികള്‍ എളുപ്പത്തിലാക്കിയിരുന്നു. ഡിസംബര്‍ ഒന്നിന് ശേഷം ബയോമെട്രിക് വിവരങ്ങള്‍ ഇല്ലാതെ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാനുള്ള സംവിധാനം ലഭ്യമാകുമെന്ന് യുഐഡിഎഐയും വ്യക്തമാക്കിയിരുന്നു.

ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കല്‍

ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കല്‍

സാമ്പത്തിക തട്ടിപ്പ് തടയുന്നതിന്‍റെ ഭാഗമായാണ് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍‍ഡ് നിര്‍ബന്ധമാക്കിയത്. ഉപഭോക്താക്കളെക്കുറിച്ചുള്ള കെവൈസി ഡാറ്റ രേഖകളില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ധനകാര്യസ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുത്തവരും ആധാര്‍ വിവരങ്ങള്‍ ബാങ്കുകളില്‍ സമര്‍പ്പിക്കണം. ആധാറുമായി ബന്ധിപ്പിക്കാത്ത പക്ഷം അക്കൗണ്ട് ഉടമകള്‍ക്ക് ഇത് തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയില്ല. 2017 ഡിസംബര്‍ 31നുള്ളില്‍ ആധാറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക്

സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക്

ആധാര്‍ ഗ്യാസ് സബ്സ്സിഡി, സര്‍ക്കാരില്‍ നിന്നുള്ള സ്‌കോളര്‍ഷിപ്പ്, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നീ സാമൂഹിക സുരക്ഷാ പദ്ധതികള്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2018 മാര്‍ച്ച് 31 ആണ്. 35 മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള 135 സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കാണ് നിലവില്‍ ആധാര്‍ ബാധകമായിട്ടുള്ളത്. ഇതില്‍ പാവപ്പെട്ട സ്ത്രീകള്‍ക്കുള്ള പാചകവാതകം, മണ്ണെണ്ണ, കീടനാശിനി, തൊഴിലുറപ്പ് പദ്ധതി എന്നിവയെല്ലാം ഉള്‍പ്പെടുന്നു.

സിബിഎസ് സി ബോര്‍ഡ് പരീക്ഷ

സിബിഎസ് സി ബോര്‍ഡ് പരീക്ഷ


സിബിഎസ്സി ബോര്‍ഡ് പരീക്ഷകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ട് സിബിഎസ് സി തീരുമാനം. 2017 -18 മുതല്‍ സിബിഎസ് സി 9,11 ക്ലാസുകളിലെ ബോര്‍‍ഡ് പരീക്ഷകളുടെ രജിസ്ട്രേഷനാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. സിബിഎസ് സി അംഗീകാരമുള്ള എല്ലാ സ്കൂളുകള്‍ക്കും ഇതോടെ ചട്ടം ബാധകമായിരിക്കും. ഇത് സംബന്ധിച്ച വിവരങ്ങള്‍ സിബിഎസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയതായി സിബിഎസ് സി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന്‍ സമയത്ത് ആധാര്‍ നമ്പര്‍ ലഭ്യമല്ലെങ്കില്‍ ആധാര്‍ എന്‍ റോള്‍മെന്‍റ് നമ്പര്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും സിബിഎസ് സി വ്യക്തമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് മുമ്പായി ആധാര്‍ നമ്പര്‍ സമര്‍പ്പിക്കാനാണ് സിബിഎസ് സി നല്‍കുന്ന നിര്‍ദേശം.

ഡ്രൈവിംഗ് ലൈസന്‍സും!!

ഡ്രൈവിംഗ് ലൈസന്‍സും!!


ഒരേ പേരില്‍ ഒന്നിലധികം ലൈസന്‍സുകള്‍ നല്‍കുന്നത് തടയുന്നതിനും ഗതാഗത- ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കും, വ്യാജ ലൈസന്‍സ് ഉണ്ടാകുന്നത് തടയുന്നതിനും ഈ നീക്കം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.

 മൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍

മൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍

മൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളും ഇപ്പോള്‍ പണമിടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2017 ഡിസംബര്‍ 31 ആണ്.

 പെന്‍ഷന്‍ അക്കൗണ്ട്

പെന്‍ഷന്‍ അക്കൗണ്ട്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍(ഇപിഎഫ്ഒ) പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ക്ക് ഇപ്പോള്‍ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് 2017 ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും.

English summary
India's biggest life insurer LIC or Life Insurance Corporation of India has said that it has not launched any facility enabling linking of Aadhaar with its policies through an SMS-based service.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X