കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ടെല്ലിന് നല്ല കാലം, ലോകത്തിലെ മൂന്നാമത്തെ മൊബൈല്‍ ഓപ്പറേറായി എയര്‍ടെല്‍

Google Oneindia Malayalam News

ദില്ലി: 303 മില്യണ്‍ ഉപഭോക്താക്കളുമായി സുനില്‍ മിത്തലിന്റെ ഉടമസ്ഥതയിലുള്ള ഭാരതി എയര്‍ടെല്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മൊബൈല്‍ ഓപ്പറേറ്റര്‍ എന്ന സ്ഥാനം നേടി . ഇന്ത്യ, ബംഗ്ളാദേശ്, ശ്രീലങ്ക, ആഫ്രിയ്ക്ക എന്നിങ്ങനെ ഇരുപതോളം രാജ്യങ്ങളില്‍ എയര്‍ടെല്‍ സര്‍വീസ് ലഭ്യമാണ്. വേള്‍ഡ് സെല്ലുലര്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ( WCIS) പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് ലോകത്തെ മൂന്നാമത്തെ മൊബൈല്‍ ഓപ്പറേറ്ററായി എയര്‍ടെല്ലിനെ തിരഞ്ഞെടുത്തത് .

627.27 മില്യണ്‍ ഉപഭോക്താക്കളുമായി ചൈന മൊബൈലാണ് ഒന്നാം സ്ഥാനത്തുള്ളത് . 403.08 മില്യണ്‍ ഉപഭോക്താക്കളുമായി വൊഡാഫോണ്‍ ഗ്രൂപ്പ് ഓഫ് യുകെ രണ്ടാം സ്ഥാനത്തുണ്ട്. ചൈന യൂണികോ , അമേരിക്ക മോവില്‍ എന്നിവയാണ് മറ്റ് സ്ഥാനങ്ങളില്‍.

Airtel

എയര്‍ടെല്ലിന്റെ യാത്രയില്‍ ഏറ്റവും വലിയ നാഴികല്ലാണ് അംഗീകാരമെന്ന് ചെയര്‍മാന്‍ സുനില്‍ മിത്തല്‍ പറഞ്ഞു . ടുജി , ത്രീജി, ഫോര്‍ജി സര്‍വീസുകള്‍ നല്‍കുന്ന എയര്‍ടെല്‍ ബംഗ്ളാദേശിലെ ഏറ്റവും വളര്‍ച്ചയുള്ള മൊബൈല്‍ കമ്പനിയാണ് . ആഫ്രിയ്ക്കയിലേയും ഏറ്റവും വലിയ മൊബൈല്‍ കമ്പനിയാണ് എയര്‍ടെല്‍ .

English summary
Bharti Airtel becomes the No. 3 mobile operator in world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X