Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം എന്തുകൊണ്ട് ഇപ്പോൾ വാങ്ങണം?യുവാക്കൾക്കും നേട്ടം കൊയ്യാം ഇങ്ങനെ'; ഭീമ ജ്വല്ലറി മാനേജിങ് ഡയറക്ടർ പറയുന്നു

കൊച്ചി: ഇക്കാലത്ത് സ്വർണം വാങ്ങുന്നയെന്ന് വളരെ ബുദ്ധിപരമായ തീരുമാനമാണെന്ന് ഭീമ ജ്വല്ലറി മാനേജിങ് ഡയറക്ടർ ഗായത്രി സുഹാസ്. സ്റ്റോക്ക് മാർക്കറ്റ് പോലെയല്ല, സുരക്ഷിത നിക്ഷേപമാണ് സ്വർണം. ഏത് സമയത്താണെങ്കിലും പണം കൈയ്യിലുണ്ടെങ്കിൽ സ്വർണാം വാങ്ങി സൂക്ഷിക്കുന്നതാണ് മികച്ച സമ്പാദ്യശീലമെന്നും അവർ പറഞ്ഞു. വൺ ഇന്ത്യ മലയാളത്തോട് സംസാരിക്കുകയായിരുന്നു ഗായത്രി.

'നമ്മുടെ സംസ്കാരങ്ങളും വിശ്വാസങ്ങളുമൊക്കെ അനുസരിച്ച് ചില പ്രത്യേക ദിവസങ്ങളിൽ സ്വർണം വാങ്ങുന്നത് നല്ലതാണെന്നൊക്കെ പറയുന്നുണ്ട്, ഇതൊക്കെ ഡീബേറ്റബിൾ ആണ് ഇപ്പോൾ. അതൊക്കെ മാറ്റി വെച്ചേക്കൂ, കഴിഞ്ഞ വർഷത്തെ വിലയാണോ സ്വർണത്തിന് ഈ വർഷം, ഏതായാലും സ്വർണം വാങ്ങിയാൽ ഐശ്വര്യം വരുമല്ലോ, അങ്ങനെ നോക്കിയാൽ മതി. സ്വർണം എന്നത് മികച്ച നിക്ഷേപം തന്നെയാണ്. പ്രാക്ടിക്കലായി നോക്കിയാൽ സ്വർണം വാങ്ങുന്നുവെന്നത് നാളെ ഐശ്വര്യം ഉണ്ടാക്കും എന്ന കാര്യത്തിൽ തർക്കമില്ല. സ്വർണത്തിന് വില കൂടുമോ കുറയുമോയെന്ന് നമ്മുക്കും പ്രവചിക്കാൻ സാധിക്കുന്നില്ല. പണം നിങ്ങളുടെ കൈയ്യിൽ ഉണ്ടെങ്കിൽ സ്വർണം വാങ്ങി നിക്ഷേപിക്കുക.

gold-17381

ഏഷ്യക്കാർക്ക് സ്വർണത്തോട് ഒരു താത്പര്യമുണ്ട്. മാതാപിതാക്കളെ സംബന്ധിച്ച് അവരുടെ കുട്ടികൾക്ക് നൽകാവുന്ന ഏറ്റവും വലിയ നിക്ഷേപം സ്വർണമാണ്. വിപണി ഇടിയുന്നത് പോലെ സ്വർണത്തിന്റെ വിലയിടിയില്ല. പെൺകുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് സ്വർണം വാങ്ങിവെയ്ക്കണമെന്നൊക്കെയുള്ള ചിന്തയൊക്കെ സമൂഹത്തിൽ ഉള്ളത് കൊണ്ടായിരിക്കാം യുവാക്കൾ സ്വർണത്തിൽ നിന്നും അകലുന്നത്. എന്നാൽ സ്വർണം വാങ്ങുകയെന്നത് വളരെ ബുദ്ധിപരമായ നടപടിയാണ്. പെൺകുട്ടികൾക്ക് വേണ്ടി മാത്രമല്ല, ആൺകുട്ടികൾക്ക് വേണ്ടിയും നമ്മുക്ക് സ്വർണം കരുതാം', ഗായത്രി സുഹാസ് പറഞ്ഞു.

യുവാക്കൾ എന്തുകൊണ്ട് സ്വർണത്തിൽ നിക്ഷേപിക്കണമെന്നതിനെ കുറിച്ച് ഭീമ ഡയറക്ടർ നവ്യ സുഹാസും അഭിമുഖത്തിൽ അഭിപ്രായം പങ്കുവെച്ചു. 'സ്വർണം വാങ്ങുന്നതിന് ഒരു മോശം സമയം ഇല്ല. യുവാക്കളെ സംബന്ധിച്ച് അവർക്ക് ആഭരണങ്ങളോട് താത്പര്യമില്ലെങ്കിൽ സ്വർണ നാണയമോ അല്ലെങ്കിൽ ബാറോ വാങ്ങി സൂക്ഷിക്കാവുന്നതാണ് . 20 വർഷത്തിനിടയിൽ സ്വർണത്തിന്റെ വില കുതിച്ചുയരുന്നതാണ് കാഴ്ച. സ്റ്റോക്ക് മാർക്കറ്റ് പോലെ നിക്ഷേപ സാധ്യതകൾ ഇപ്പോൾ ഒരുപാട് ഉണ്ട്. എന്നാൽ സ്വർണം എന്നതാണ് ഏറ്റവും സുരക്ഷിത നിക്ഷേപം. നീണ്ടകാലത്തേക്ക് നോക്കുമ്പോൾ മികച്ച റിട്ടേൺ തന്നെയാണ് സ്വർണം നൽകുക. അതുകൊണ്ട് വളരെ ചെറുപ്പത്തിൽ തന്നെ സ്വർണം വാങ്ങി സൂക്ഷിക്കാൻ ശ്രമിക്കുക. ചെറിയ തുകയ്ക്ക് ആണെങ്കിലും സ്വർണത്തിനും വെള്ളിക്കുമൊക്കെ വേണ്ടി കുറച്ച് തുക മാറ്റിവെക്കുക', നവ്യ വ്യക്തമാക്കി.

പെണ്ണായാൽ പൊന്നുവേണം എന്ന പരസ്യ വാചകത്തിന്റെ പേരിൽ ഭീമയ്ക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കും ഇരുവരും മറുപടി നൽകി. 'ആ പാട്ട് വളരെ കൊല്ലം മുൻപ് തയ്യാറാക്കിയതാണ്. കാലം മാറി, സ്വാഭാവികമായും ആ വരികളും മാറണം. പെണ്ണായാൽ മാത്രമല്ല, ആണായാലും പൊന്നുവേണം എന്ന അഭിപ്രായമാണ് തങ്ങൾക്ക്. ഭീമ സ്ത്രീധന വിരുദ്ധ ക്യാമ്പെയ്ൻ നടത്തിയിട്ടുണ്ട്, ട്രാൻസ്ജെന്റർ ആഡ് ചെയ്തിട്ടുണ്ട്. കാലം മാറുന്നതിന് അനുസരിച്ച് ഞങ്ങളും മാറും, അല്ലാതെ പഴയകാലത്ത് സ്റ്റക്കായി കിടക്കുകയല്ല, പുതിയ കാലത്തെ മാറ്റങ്ങളും ഉൾക്കൊണ്ടാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്', ഗായത്രിയും നവ്യയും വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+