കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് പതിറ്റാണ്ടിനിടയില്‍ ആദ്യം; ഇതൊരു ഇന്ത്യന്‍ ദുരന്തകഥ... ജിഡിപി തകര്‍ന്നടിഞ്ഞു

Google Oneindia Malayalam News

ദില്ലി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. നോട്ട് നിരോധനത്തിന് ശേഷം ഉണ്ടായ തകര്‍ച്ചയില്‍ നിന്ന് തിരികെ കയറാന്‍ സാധിച്ചിട്ടില്ല. അതിനിടെയാണ് കൊവിഡ് തുടരുന്ന കൊവിഡ് വ്യാപനം കൂടി സമ്പദ് ഘടനയുടെ നട്ടെല്ലൊടിച്ചത്.

നാല് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ ജിഡിപി ഇടിവിനാണ് ഇപ്പോള്‍ രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്. 2020-2021 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം 23.9 ശതമാനം ആണ് ഇടിഞ്ഞിരിക്കുന്നത്. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം ആണ് കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

40 വര്‍ഷത്തിനിടെ

40 വര്‍ഷത്തിനിടെ

ആഭ്യന്തര ഉത്പാദനത്തില്‍ ഇടിവ് സംഭവിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടൊന്നും അല്ല. എന്നാല്‍ ഇത്രയും ഇടിവ് സംഭവിക്കുന്നത് കഴിഞ്ഞ നാല്‍പത് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് വ്യാപനം തന്നെയാണ് ഇതിന് കാരണമായി സര്‍ക്കാരും പറയുന്നത്.

 പ്രവചനങ്ങളേക്കാള്‍ രൂക്ഷം

പ്രവചനങ്ങളേക്കാള്‍ രൂക്ഷം

ജൂണില്‍ ആണ് 2020-21 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദം അവസാനിച്ചത്. ബ്ലൂംബെര്‍ഗിന്റെ സര്‍വ്വേ പ്രകാരം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) 18 ശതമാനം കുറഞ്ഞു എന്നായിരുന്നു റിപ്പോര്‍ട്ട്. എസ്ബിഐയുടെ റിപ്പോര്‍ട്ട് പ്രകാരം ജിഡിപി 16.5 ശതമാനം വരെ കുറയും എന്നായിരുന്നു. എന്നാല്‍ ഈ പ്രവചനങ്ങളേക്കാളെല്ലാം രൂക്ഷമായ തിരിച്ചടിയാണ് രാജ്യം യഥാര്‍ത്ഥത്തില്‍ നേരിടുന്നത് എന്നാണ് പുതിയ ജിഡിപി കണക്കുകള്‍ വ്യക്തമാക്കുന്നത്.

ലോക്ക് ഡൗണ്‍

ലോക്ക് ഡൗണ്‍

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് അവസാനത്തോടെ രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. അവശ്യസേവനങ്ങളല്ലാതെ മറ്റൊന്നും ഈ കാലയളവില്‍ അനുവദനീയം ആയിരുന്നില്ല. ഇതാണ് ജിഡിപിയില്‍ ഇത്രയും വലിയ ഇടിവുണ്ടാകാനുള്ള പ്രധാന കാരണം.

രേഖപ്പെടുത്തിയ ചരിത്രം

രേഖപ്പെടുത്തിയ ചരിത്രം

1996 മുതലാണ് പാദവാര്‍ഷിക അടിസ്ഥാനത്തില്‍ ജിഡിപി വിവരങ്ങള്‍ ഇന്ത്യ പുറത്ത് വിടാന്‍ തുടങ്ങിയത്. അക്കാലം മുതല്‍ ഇതുവരെ, രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ ഇത്രയും വലിയ ഇടിവ് സംഭവിച്ചിട്ടില്ല. 2020 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ രാജ്യം നേടിയ സാമ്പത്തിക വളര്‍ച്ച 3.1 ശതമാനം മാത്രമായിരുന്നു. കഴിഞ്ഞ 17 വര്‍ഷത്തിനിടയിലുള്ള ഏറ്റവും മോശം സാമ്പത്തിക വളര്‍ച്ചയായിരുന്നു അത്.

മോദി സര്‍ക്കാര്‍

മോദി സര്‍ക്കാര്‍

കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിറകെ തുടര്‍ച്ചയായി സാമ്പത്തിക മേഖലയില്‍ രാജ്യം തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. നോട്ട് നിരോധനവും ജിഎസ്ടിയും സാമ്പത്തിക മേഖലയുടെ നട്ടെല്ലൊടിച്ചു എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

നാല് വര്‍ഷത്തെ കണക്കുകള്‍

നാല് വര്‍ഷത്തെ കണക്കുകള്‍

കഴിഞ്ഞ നാല് വര്‍ഷത്തെ ജിഡിപി കണക്കുകള്‍ തന്നെ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ വ്യക്തമാക്കുന്നുണ്ട്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ പാദത്തില്‍ 5.2 ശതമാനം വളര്‍ച്ചയുണ്ടായപ്പോള്‍ അവസാന പാദത്തില്‍ അത് 3.1 ശതമാനത്തിലേക്ക് ഒതുങ്ങി. 2017 ല്‍ ആദ്യപാദത്തില്‍ 8.1 ശതമാനം ആയിരുന്നു വളര്‍ച്ച, അവസാന പാദത്തില്‍ 6.1. 2018 ല്‍ ആദ്യപാദത്തില്‍ 6 ശതമാനം വളര്‍ച്ചയുണ്ടായിരുന്നത് അവസാനപാദത്തിലെത്തിയപ്പോള്‍ 8.1 ശതമാനമായി ഉയര്‍ന്നിരുന്നു. എന്നാല്‍ 2019 ല്‍ വീണ്ടും ജിഡിപി ഇടിയുന്നതാണ് കണ്ടത്.

വന്‍ശക്തികളെല്ലാം തകര്‍ന്നു; പിടിച്ചുനിന്നത് ചൈന മാത്രം, ഇന്ത്യയും തളര്‍ന്നു... കണക്കുകള്‍ ഇങ്ങനെവന്‍ശക്തികളെല്ലാം തകര്‍ന്നു; പിടിച്ചുനിന്നത് ചൈന മാത്രം, ഇന്ത്യയും തളര്‍ന്നു... കണക്കുകള്‍ ഇങ്ങനെ

ഇന്ത്യന്‍ സാമ്പത്തിക രംഗം തകരുന്നു; വളര്‍ച്ചയില്‍ വന്‍ ഇടിവ്, പാദവാര്‍ഷിക കണക്കുകള്‍ പുറത്ത്ഇന്ത്യന്‍ സാമ്പത്തിക രംഗം തകരുന്നു; വളര്‍ച്ചയില്‍ വന്‍ ഇടിവ്, പാദവാര്‍ഷിക കണക്കുകള്‍ പുറത്ത്

English summary
Indian GDP shrinks to 23.9 percentage in first quarter of financial year 2020-21, first time in last 40 years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X