കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊളിച്ചു, തകർത്തു, തിമിർത്തു! ഒന്നും പറയാനില്ല ! ബിറ്റ്‌കോയിനെ കുറിച്ച് ചോദിച്ചാൽ ഇങ്ങനെ പറയേണ്ടി വരും

Google Oneindia Malayalam News

ക്രിപ്‌റ്റോകറൻസികളുടെ ഒരു സമ്പദ്ഘടനയാണ് ലോകത്ത് ഇനി വരാൻ പോകുന്നത് എന്ന് വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. ആ ഒരുപാടുപേരുടെ എണ്ണം വളരെ ചെറുതാണെന്നൊന്നും കരുതരുത്. ബിറ്റ്‌കോയിൻ അടക്കമുള്ള ക്രിപ്‌റ്റോകറൻസികളിൽ നിക്ഷേപിക്കുന്നവർ അത്രയധികം ഉണ്ട് ഇപ്പോൾ. റെക്കോർഡ് നേട്ടം സൃഷ്ടിച്ച്, അതുപോലെ തന്നെ തകർന്നടിഞ്ഞ ചരിത്രമാണ് ബിറ്റ്‌കോയിനുള്ളത്. ബിറ്റ്‌കോയിന്റെ ആധിപത്യമെല്ലാം തീർന്നു എന്ന് പലരും പ്രചരിപ്പിക്കുകയും ചെയ്തു.

'ഫേസ്ബുക്ക്' ഇനി വേറെ പേരിൽ? ഒരാഴ്ചയ്ക്കുള്ളിൽ പുതിയ പേര്... ചരിത്രം കുറിക്കാൻ 'മെറ്റാവേഴ്‌സ്''ഫേസ്ബുക്ക്' ഇനി വേറെ പേരിൽ? ഒരാഴ്ചയ്ക്കുള്ളിൽ പുതിയ പേര്... ചരിത്രം കുറിക്കാൻ 'മെറ്റാവേഴ്‌സ്'

എന്നാൽ, ബിറ്റ്‌കോയിൻ ഇപ്പോൾ നടത്തിയ തിരിച്ചുവരവ് ആരേയും അമ്പരപ്പിക്കും. ബിറ്റ്‌കോയിനെ വാനോളം ഉയർത്തി, അതുപോലെ താഴെയിട്ട ഇലോൺ മസ്‌ക് പോലും അൽപം അമ്പരന്നിട്ടുണ്ട് എന്നത് വ്യക്തം. ഒരു ബിറ്റ്‌കോയിന്റെ മൂല്യം, കഴിഞ്ഞ ദിവസം അമ്പത് ലക്ഷ്യം ഇന്ത്യൻ രൂപ ആയിരുന്നു എന്നോർക്കണം.

1

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ആയിരുന്നു ബിറ്റ്‌കോയിൻ അതിന്റെ ചരിത്രത്തിലെ ഉയർന്ന മൂല്യം കൈവരിച്ചത്. ബിറ്റ്‌കോയിനെ പിന്തുണച്ചത് ഇലോൺ മസ്‌ക് എത്തിയതും ടെസ്ല കാറുകൾ വാങ്ങാൻ ബിറ്റ്‌കോയിൻ ഉപയോഗിക്കാം എന്ന തീരുമാനം വന്നതും ഒക്കെ ആയിരുന്നു ആ മുന്നേറ്റത്തിന് കാരണമായത്. 1.5 ബില്യൺ മൂല്യമുള്ള ബിറ്റ്‌കോയിൻ തങ്ങൾ വാങ്ങിയതായി ടെസ്ല വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, അധികം കഴിയാതെ ഇലോൺ മസ്‌ക് ബിറ്റ്‌കോയിനെ തള്ളിപ്പറഞ്ഞു. ഇതോടെ ബിറ്റ്‌കോയിന്റെ മൂല്യവും ഇടിയാൻ തുടങ്ങി.

ഇതൊന്തൊരു ചിരിയാണ് ഷഫ്ന... നടിയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ വൈറൽ

2

ഒരു ഘട്ടത്തിൽ റെക്കോർഡ് മൂല്യത്തിന്റെ പാതിയോളം മൂല്യം ഇടിയുന്ന നിലയിലേക്കും ബിറ്റ്‌കോയിൻ തകർന്നിരുന്നു. ഒരുപാട് നിക്ഷേപകരുടെ കണ്ണീരും വീണു. അപ്പോഴും, ബിറ്റ്‌കോയിനിൽ തന്നെ പ്രതീക്ഷയർപ്പിച്ച് ഒരുപാടുപേർ കാത്തിരുന്നു. ആ കാത്തിരിപ്പുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സഫലമായിക്കൊണ്ടിരിക്കുന്നത്. ഏപ്രിൽ സ്വന്തമാക്കിയ നേട്ടമെല്ലാം പഴങ്കഥയാക്കിക്കൊണ്ടാണ് ഇപ്പോൾ ബിറ്റ്‌കോയിന്റെ മുന്നേറ്റം. ക്രിപ്‌റ്റോകറൻസികളിൽ മൊത്തത്തിൽ ഈ ഊർജ്ജം പ്രകടവും ആണ്.

3

2021 ഒക്ടോബർ 20, ബുധനാഴ്ച ആയിരുന്നു ബിറ്റ്‌കോയിൻ ചരിത്രത്തിലെ ആ നിർണായക മുഹൂർത്തം. ഒരു ബിറ്റ്‌കോയിന് 67,016 ഡോളർ വരെ മൂല്യം ഉയർന്നു. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഏതാണ്ട് അരക്കോടി രൂപ വരും ഇത്. ഏപ്രിലിൽ സ്ഥാപിക്കപ്പെട്ട റെക്കോർഡ് 64,895 ഡോളർ മൂല്യത്തിന്റേതായിരുന്നു. അത് തന്നെ 48.6 ലക്ഷം ഇന്ത്യൻ രൂപ വരുമായിരുന്നു. കഴിഞ്ഞ തവണത്തെ പോലെ തന്നെ, ഇത്തവണയും റെക്കോർഡ് സൃഷ്ടിച്ചതിന് ശേഷം മൂല്യത്തിൽ ഘട്ടം ഘട്ടമായി ചില ഇടിവുകൾ സംഭവിക്കുന്നുണ്ട് എന്നതാണ് പ്രത്യേകത.

4

റെക്കോർഡ് സൃഷ്ടിച്ച് ദിവസം ഒന്ന് കഴിഞ്ഞിട്ടും, ഏപ്രിൽ മാസത്തെ ആ റെക്കോർഡിന് താഴേക്ക് ഇപ്പോഴും ബിറ്റ്‌കോയിൻ മൂല്യം പോയിട്ടില്ല എന്നതാണ് നിക്ഷേപകരെ സംബന്ധിച്ച് വലിയ പ്രതീക്ഷ നൽകുന്ന കാര്യം. ഈ വാർത്ത തയ്യാറാക്കുന്ന സമയത്ത് ബിറ്റ്‌കോയിൻ മൂല്യം 66,57.31 ഡോളർ ആണ്. കഴിഞ്ഞ 24 മണിക്കൂറുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നര ശതമാനത്തോളം ആണ് അധികമാണ് വളർച്ച. ഒരാഴ്ചയമായി താരതമ്യം ചെയ്യുമ്പോൾ 11.87 ശതമാനവും. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ ഏറ്റവും കുറഞ്ഞ മൂല്യം 63,553.12 ഡോളർ ആയിരുന്നു.

5

ബിറ്റ്‌കോയിന്റെ ഇപ്പോഴത്തെ മാർക്കറ്റ് ക്യാപിറ്റലും ഞെട്ടിപ്പിക്കുന്ന ഒന്നാണ്. 1.24 ലക്ഷം കോടി ഡോളർ ആണിത്. ഇതും ഒരു സർവ്വകാല റെക്കോർഡ് ആണ്. ബാക്കി എല്ലാ ക്രിപ്‌റ്റോകറൻസികളും കൂട്ടിയാൽ പോലും ബിറ്റ്‌കോയിന്റെ ഏഴയലത്ത് വരില്ല എന്നതും കൂടി പരാമർശിക്കപ്പെടേണ്ടതുണ്ട്. എന്നിരുന്നാലും ഓരോ ദിവസവും പുതിയ ക്രിപ്‌റ്റോകറൻസികൾ രംഗത്ത് വന്നുകൊണ്ടിരിക്കുന്നുണ്ട്. അവയുടെ ഒക്കെ ഭാവി എന്താകുമെന്നത് വലിയ ചോദ്യവും ആണ്.

6

ബിറ്റ്‌കോയിൻ കഴിഞ്ഞാൽ ക്രിപ്‌റ്റോകറൻസി മേഖല അടക്കി വാഴുന്നത് എഥേറിയം എന്ന ഈഥർ ആണ്. ഏറ്റവും ഒടുവിൽ എഥേറിയത്തിന്റെ മൂല്യം 4,179.44 ഡോളർ ആണ്. വൻ കുതിപ്പാണ് എഥേറിയത്തിന്റെ മൂല്യത്തിലും ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 8.74 ശതമാനത്തിന്റെ മൂല്യവർദ്ധന എഥേറിയത്തിന്റെ കാര്യത്തിൽ സംഭവിച്ചു. ഒരാഴ്ചകൊണ്ട് സൃഷ്ടിച്ച വളർച്ച 14.69 ശതമാനത്തിന്റേതാണ്. അമ്പതിനായിരം കോടി ഡോളറിന് അടുത്ത് എത്തിയിരിക്കുകയാണ് എഥേറിയത്തിന്റെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ.

7

ബിറ്റ്‌കോയിനും എഥേറിയവും കഴിഞ്ഞാൽ ഏറ്റവും മൂല്യമുള്ള ക്രിപ്‌റ്റോകറൻസി ബിനാൻസ് കോയിൻ ആണ്. നിലവിലെ മൂല്യം 496.29 ഡോളർ ആണ്. മുന്നേറ്റം പ്രകടമാക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ ഒരാഴ്ചയിലെ കണക്ക് നോക്കിയാൽ ബിനാൻസ് കോയിന്റെ വളർച്ച ബിറ്റ്‌കോയിനേക്കാളും എഥേറിയത്തേക്കാളും കുറവാണ്. എണ്ണായിരത്തി മുന്നൂറ് കോടിയോളം ഡോളർ ആണ് ബിനാൻസ് കോയിനിന്റെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ. കാർഡാനോ, ടെഥർ, സോളാന, ഡോജ് കോയിൻ തുടങ്ങിയവയെല്ലാം ഇതിന് താഴെയാണ് വരുന്നത്.

8


ലോകത്തെ ആദ്യത്തെ ക്രിപ്‌റ്റോകറൻസി എന്ന സ്ഥാനം ബിറ്റ്‌കോയിന് മാത്രം അവകാശപ്പെട്ടതാണ്. 2009 ൽ ആയിരുന്നു ഇതിന്റെ തുടക്കം. ആരാണ് ബിറ്റ്‌കോയിന്റെ ഉപജ്ഞാതാവ് എന്ന് ചോദിച്ചാൽ ഇപ്പോഴും കൃത്യമായ ഒരു ഉത്തരം നൽകാൻ ആവില്ല എന്നതാണ് യാഥാർത്ഥ്യം. കഴിഞ്ഞ പത്ത് വർഷം കൊണ്ട് ബിറ്റ്‌കോയിന്റെ വളർച്ച 2,78.476 ശതമാനം ആണെന്നാണ് കണക്കുകൾ പറയുന്നത്. അഞ്ച് വർഷം കൊണ്ട് നേടിയത് 5,805 ശതമാനത്തിന്റെ വളർച്ചയും. കൊവിഡ് വ്യാപനത്തോടെ ആയിരുന്നു ബിറ്റ്‌കോയിന്റെ കുതിപ്പ് പതിൻമടങ്ങ് വർദ്ധിച്ചത് എന്ന് പറയാം. പരമ്പരാഗത നിക്ഷേപങ്ങളിൽ നിന്ന് പലരും പിൻമാറുകയും ബിറ്റ്‌കോയിൻ അടക്കമുള്ള ക്രിപ്‌റ്റോകറൻസികളിൽ കൂടുതൽ നിക്ഷേപം നടത്തുകയും ചെയ്യുന്ന കാഴ്ച ലോകം കണ്ടു.

9

എന്നാൽ, ഇപ്പോഴും ഒട്ടുമിക്ക രാജ്യങ്ങളും ക്രിപ്‌റ്റോകറൻസികളെ അംഗീകരിച്ചിട്ടില്ല. സുരക്ഷിതം എന്ന് ഒരുതരത്തിലും പറയാൻ ആകാത്തതാണ് ക്രിപ്‌റ്റോകറൻസികൾ എന്നാണ് പൊതു വിലയിരുത്തൽ. അടുത്തിടെ ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള എല്ലാ ക്രിപ്‌റ്റോകറൻസികളുടേയും എക്‌സ്‌ചേഞ്ച് ചൈന നിരോധിച്ചിരുന്നു. ഇതോടെ മൂല്യത്തിൽ വലിയ ഇടിവ് സംഭവിക്കുകയും പലർക്കും കോടികൾ നഷ്ടമാവുകയും ചെയ്തിരുന്നു. എൽ സാൽവദോർ എന്ന ലാറ്റിൻ അമേരിക്കൻ രാജ്യം അടുത്തിടെ ബിറ്റ്‌കോയിലെ ഒരു നിയമാനുസൃത കറൻസിയായി അംഗീകരിച്ചത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

Recommended Video

cmsvideo
Covaxin gets approval for children from 2 to 18

English summary
Bitcoin reached record value and continues in upper April 2021 record.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X