ബിജെപി തിളങ്ങും, ഓഹരി വിപണിയില്‍ ഉത്സവം

സെന്‍സെക്‌സ് 400 പോയിന്റോളവും നിഫ്റ്റി 120 പോയിന്റോളവും നേട്ടമുണ്ടാക്കി. ബാങ്കിങ് ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വരികയാണെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട വ്യാവസായിക അന്തരീക്ഷം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരാണ് ഏറെയുള്ളത്.
ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്‌സി, യെസ് ബാങ്ക്, ഹിന്ദ് പെട്രോള്‍, എച്ച്ഡിഎഫ്‌സി കമ്പനികളുടെ ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. കുതിപ്പിനിടയിലും ഫാര്‍മ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. സ്‌ട്രൈഡ്‌സ് അക്രോലാബ് 12 ശതമാനത്തിലധികവും ഡോ റെഡ്ഡീസ്, സണ്‍ ഫാര്‍മ കമ്പനികള്‍ രണ്ടു ശതമാനത്തോളവും താഴേക്കിറങ്ങി.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 6253.75ലും മുംബൈ സൂചികയായ സെന്‍സെക്‌സ് 21000നു മുകളിലുമായി വ്യാപാരം തുടരുകയാണ്.












Click it and Unblock the Notifications