കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി തിളങ്ങും, ഓഹരി വിപണിയില്‍ ഉത്സവം

Google Oneindia Malayalam News

Sensex
മുംബൈ: തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ഭൂരിഭാഗത്തിലും ബിജെപി നേട്ടമുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഓഹരി വിപണിയ്ക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചനയനുസരിച്ച് അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വ്യക്തമായി മേല്‍ക്കൈ ഉണ്ടാകുമെന്ന മുന്‍വിധിയാണ് വിപണിയില്‍ വെടിക്കെട്ട് തീര്‍ത്തത്.

സെന്‍സെക്‌സ് 400 പോയിന്റോളവും നിഫ്റ്റി 120 പോയിന്റോളവും നേട്ടമുണ്ടാക്കി. ബാങ്കിങ് ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വരികയാണെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട വ്യാവസായിക അന്തരീക്ഷം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരാണ് ഏറെയുള്ളത്.

ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്‌സി, യെസ് ബാങ്ക്, ഹിന്ദ് പെട്രോള്‍, എച്ച്ഡിഎഫ്‌സി കമ്പനികളുടെ ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. കുതിപ്പിനിടയിലും ഫാര്‍മ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. സ്‌ട്രൈഡ്‌സ് അക്രോലാബ് 12 ശതമാനത്തിലധികവും ഡോ റെഡ്ഡീസ്, സണ്‍ ഫാര്‍മ കമ്പനികള്‍ രണ്ടു ശതമാനത്തോളവും താഴേക്കിറങ്ങി.

ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 6253.75ലും മുംബൈ സൂചികയായ സെന്‍സെക്‌സ് 21000നു മുകളിലുമായി വ്യാപാരം തുടരുകയാണ്.

English summary
The Sensex and the Nifty surged in trade as most of the opinion polls showed a strong BJP showing in state elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X