Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റ സിമ്മില്‍ 9 നമ്പര്‍; പുതിയ സംവിധാനവുമായി ബ്ലാക്ക്‌ബെറി

ദില്ലി: പലവിധ ആവശ്യങ്ങള്‍ക്കായി ഒരാള്‍തന്നെ മൂന്നു നാലും മൊബൈല്‍ ഫോണുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ഇപ്പോള്‍ പതിവാണ്. രണ്ടു മൊബൈല്‍ സിമ്മുകളില്‍ ഇടുന്ന മൊബൈല്‍ ഫോണുകള്‍ വിപണിയിലുണ്ടെങ്കിലും കൂടുതല്‍ സിമ്മുകള്‍ ഉപയോഗിക്കേണ്ടിവരുന്നവര്‍ക്ക് മൊബൈല്‍ ഫോണുകള്‍ ബാധ്യതയാവുകയാണ്.

എന്നാല്‍ ഇത്തരം അസൗകര്യം മുന്‍കൂട്ടി കണ്ടുകൊണ്ട് ഒറ്റസിമ്മില്‍ തന്നെ ഒമ്പതോളം നമ്പരുകള്‍ ഉപയോഗിക്കാവുന്ന നൂതന സംവിധാനവുമായി രംഗത്തിറങ്ങുകയാണ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ബ്ലാക്ക്‌ബെറി. ഇന്ത്യന്‍ ടെലികോം അധികൃതരുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ സംവിധാനം ഈവര്‍ഷത്തോടുകൂടി സംവിധാനം പ്രാബല്യത്തില്‍ വരും.

blackberry

ഏതു ടെലികോം കമ്പനിയുമായി സഹകരിച്ചാണ് വെര്‍ച്ച്വല്‍ സിം സൊല്യൂഷന്‍ അവതരിപ്പിക്കുന്നതെന്ന് വ്യക്തമല്ല. ആഫ്രിക്കയിലെ ചില ഭാഗങ്ങളില്‍ സംവിധാനം വിജയകരമായി അവതരിപ്പിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും വെര്‍ച്വല്‍ സിം അവതരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

ഇത്തരം ഒരു സിം നിലവില്‍ വരുന്നതോടെ ഒരാള്‍ക്ക് ഒമ്പതു നമ്പരുകള്‍ ഒറ്റ സിമ്മില്‍ ഉപയോഗിക്കാം. മെസേജും, ഫോണ്‍ കോളുകളും ഇന്റര്‍നെറ്റ് ചാര്‍ജുമെല്ലാം ഇപ്പോള്‍ ഉള്ളതുപോലെത്തന്നെയാണ് ചാര്‍ജ് ചെയ്യപ്പെടുക. പുതിയ സംവിധാനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കുകയാണെങ്കില്‍ ഇന്ത്യയില്‍ ബ്ലാക്ക്‌ബെറി ഫോണുകള്‍ക്ക് വന്‍കുതിച്ചുചാട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+