ഓഹരി വിപണിയില്‍ 'രക്തച്ചൊരിച്ചില്‍' ... സെൻസെക്സ് 700 പോയന്റ് ഇടിഞ്ഞു; ഡോളറിനെതിരെ രൂപ കൂപ്പുകുത്തി
മുംബൈ: ഓഹരിവിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്സും നിഫ്റ്റിയും വന്‍ തകര്‍ച്ചയിലേക്കാണ് നീങ്ങുന്നത്. സെന്‍സെക്സ് ഒറ്റയടിക്ക് 700 പോയിന്റ് ആണ് ഇടിഞ്ഞത്. എസ്ബിഐ ഓഹരികളില്‍ ആറ് ശതമാനം ആണ് ഇടിവുണ്ടായിട്ടുള്ളത്.
സെന്‍സെക്സ് കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ ആദ്യമായാണ് 37,000 പോയന്റിന് താഴേക്ക് പോകുന്നത്. നിഫ്റ്റി 10900 ന് താഴേയും എത്തി എന്നത് ഓഹരി വിപണിയെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്.

ഇതിനിടെ ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്കിലും വന്‍ തകര്‍ച്ചയുണ്ടായി. കഴിഞ്ഞ ദിവസം 68.79 രൂപയായിരുന്നു ഒരു ഡോളറിന്റെ മൂല്യം. ഇന്നത് 69.20 പൂജ്യം ആയി വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്തിന്റെ സമ്പദ് ഘടനയെ തന്നെ ബാധിക്കുന്നതാണ് രൂപയുടെ മൂല്യത്തില്‍ ഉണ്ടാകുന്ന ഇടിവ്.
എസ്ബിഐയെ കൂടാതെ വലിയ വീഴ്ച നേരിട്ടത് വേദാന്തയാണ്. എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എല്‍ ആന്‍ഡ് ടി, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, യെസ് ബാങ്ക് എന്നിവയ്ക്കും വലിയ നഷ്ടം നേരിട്ടിട്ടുണ്ട്.
നിഫ്റ്റിയുടെ ഐടി ഇന്‍ഡക്സിലും വലിയ ഇടവ് സംഭവിച്ചിട്ടുണ്ട്. രണ്ട് ശതമാനം ആണ് ഇടിവ്. അമേരിക്കയിലെ സംഭവ വികാസങ്ങളാണ് ഇതിന് കാരണം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications