കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലൂവെയ്ല്‍ അല്ല ബ്ലൂബോണ്‍: ഫോണുകളും കമ്പ്യൂട്ടറും ആക്രമിച്ച് കീഴ്പ്പെടുത്തും, സൈബര്‍ ആക്രമണം!!

ബ്ലൂടൂത്തിലെ സുരക്ഷാ വീഴ്ച മുതലെടുത്താണ് ബ്ലൂബോണ്‍ ആക്രമണം

Google Oneindia Malayalam News

ദില്ലി: ബ്ലൂടൂത്ത് വഴി പുതിയ സൈബര്‍ ആക്രമണ ഭീഷണി. ആര്‍മിസ് ലാബാണ് പുതിയ സൈബര്‍ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മൊബൈല്‍ ഫോണ്‍, ഡെസ്ക് ടോപ്പ്, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ്, ഐഒഎസ്, ലിനക്സ്, എന്നിവയുള്‍പ്പെടെയുള്ള ഐഒടി ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെയാണ് ബ്ലൂടൂത്ത് വഴി വ്യാപിക്കുന്ന ബ്ലൂ ബോണ്‍ എന്ന മാല്‍വെയര്‍ ബാധിക്കുന്നത്. ആക്രമിക്കപ്പെട്ട ഫോണുകളില്‍ നിന്നോ കമ്പ്യൂട്ടറുകളില്‍ നിന്നോ ബ്ലൂടൂത്ത് വഴിയാണ് മാല്‍വെയര്‍ വ്യാപിക്കുന്നത്.

മെയ് 12നാണ് സൈബര്‍ ലോകത്തെ ഭീതിയിലാഴ്ത്തിക്കൊണ്ട് റഷ്യന്‍, ബ്രിട്ടന്‍, ഫ്രാന്‍സ്, സ്പെയിന്‍, യുഎസ് എന്നിവയുള്‍പ്പെടെ 100ലധികം രാജ്യങ്ങളിൽ ആദ്യത്തെ റാന്‍സംവെയര്‍ ആക്രമണമുണ്ടാകുന്നത്. ആദ്യ ഘട്ടത്തില്‍ . ബ്രിട്ടനിലെ സുരക്ഷാ ഗവേഷകൻ മാൽവെയര്‍ ടെക്കാണ് റാൻസം വെയർ ആക്രമണം പ്രതിരോധിക്കുന്നതിന് വേണ്ടി സഹായിച്ചത്. എന്നാൽ മെയ് 15ന് മറ്റൊരു ആക്രമണം ഉണ്ടാകുമെന്നും ഗവേഷകൻ പ്രവചിച്ചിരുന്നു. പ്രവചനം ശരിയെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു പിന്നീട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് സമാന ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തത്. ആദ്യ ആക്രമണത്തിൽ 125,000 ഓളം കമ്പ്യൂട്ടർ ശൃംഖലകളാണ് തകരാറിലായത്.

വാനാക്രൈയിൽ നിന്ന് വ്യത്യസ്തമായി കമ്പ്യൂട്ടറിലെ ഫയലുകൾ പൂർണ്ണമാി എൻക്രിപ്റ്റ് ചെയ്യുന്നതിന് പകരം കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്ത് ഹാർഡ് ഡ്രൈവിലെ മാസ്റ്റർ ഫയൽ ടേബിൾ എന്‍ക്രിപ്റ്റ് ചെയ്യുന്ന രീതിയാണ് പിയെച്ചയുടേത്. എൻക്രിപ്റ്റ് ചെയ്ത ഫയലുകൾ തിരിച്ചു നൽകാന്‍ കമ്പ്യൂട്ടർ സ്ക്രീനിൽ സ്ക്രീനിൽ നൽകിയിട്ടുള്ള ബിറ്റ്കോയിൻ വിലാസത്തിലേയ്ക്ക് 300 ഡോളർ അയയ്ക്കാനാണ് ഹാക്കർമാരുടെ ആവശ്യം. മോചനം ദ്രവ്യം നൽകിയില്ലെങ്കില്‍ ഫയലുകൾ നശിപ്പിക്കുമെന്നാണ് ഭീഷണി. ആക്രമണത്തിന് ഇരയായ പത്തിലധികം പേർ മോചനദ്രവ്യം നൽകിയെന്നാണ് പുറത്തുവന്നി
ട്ടുള്ള വിവരം

 ബ്ലൂ ബോണ്‍

ബ്ലൂ ബോണ്‍

ഹാക്കര്‍മാര്‍ക്ക് ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവയ നിയന്ത്രിക്കാനും ഇവയില്‍ ശേഖരിച്ചിട്ടുള്ള വിവരങ്ങള്‍ കോര്‍പ്പറേറ്റ് ഡാറ്റ, നെറ്റ് വര്‍ക്ക് എന്നിവയിലേയ്ക്ക് പ്രവേശിക്കുന്നതിനും ഇവയുടെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുന്നതിനും മാല്‍വെയര്‍ പ്രചരിപ്പിക്കാനും സാധിക്കും.

 ബ്ലൂടൂത്ത് വഴി

ബ്ലൂടൂത്ത് വഴി

എളുപ്പത്തില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി ഹാക്കര്‍മാര്‍ ബ്ലൂടൂത്ത് വഴിയാണ് മാല്‍വെയര്‍ പടര്‍ത്തുന്നതെന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നതെന്ന് കാസ്പെര്‍സ്കി ലാബിലെ മുതിര്‍ന്ന വൈറസ് വിദഗ്ദന്‍ വിറ്റലി കാമുല്‍ക് ചൂണ്ടിക്കാണിക്കുന്നു.

 ഏതെല്ലാം ബാധിക്കും

ഏതെല്ലാം ബാധിക്കും


മൊബൈല്‍ ഫോണ്‍, ഡെസ്ക് ടോപ്പ്, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ്, ഐഒഎസ്, ലിനക്സ്, എന്നിവയുള്‍പ്പെടെയുള്ള ഐഒടി ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെയാണ് ബ്ലൂടൂത്ത് വഴി വ്യാപിക്കുന്ന ബ്ലൂ ബോണ്‍ എന്ന മാല്‍വെയര്‍ ബാധിക്കുന്നത്.

 പ്രതിരോധം എങ്ങനെ

പ്രതിരോധം എങ്ങനെ

എളുപ്പത്തില്‍ ലഭ്യമാകുന്ന ബ്ലൂടൂത്ത് ഓണ്‍ ചെയ്യാതിരിക്കുകയും ഉപയോഗിക്കാതിരിക്കുകയുമാണ് മാല്‍വെയര്‍ ആക്രമണം തടയുന്നതിനുള്ള മികച്ച മാര്‍ഗ്ഗം. ബ്ലൂടൂത്ത് ഉപയോഗിച്ചാലും ഇല്ലെങ്കിലും ഇന്‍വിസിബിള്‍ മോഡില്‍ സൂക്ഷിച്ചാലും മാല്‍വെയറിന്‍റെ ആക്രമണ ഭീഷണിയെ ഭയക്കേണ്ടതില്ല. അടുത്ത കാലത്തായി ബ്ലൂടൂത്തിന് വന്‍ സുരക്ഷാ ഭീഷ

 ഫോണുകള്‍ അപകടത്തില്‍

ഫോണുകള്‍ അപകടത്തില്‍

ഫോണുകളില്‍ നിന്ന് ഫോണുകളിലേയ്ക്കാണ് ബ്ലൂബോണ്‍ വ്യാപിക്കുന്നതെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബ്ലൂടൂത്ത് ഫീച്ചറുള്ള എല്ലാ ഉപകരണങ്ങള്‍ക്കും ഭീഷണിയാവുന്നതാണ് ബ്ലൂ ബോണ്‍.

 റാന്‍സംവെയര്‍

റാന്‍സംവെയര്‍

ബ്ലൂബോണ്‍ മാല്‍വെയര്‍ വികസിപ്പിച്ച ഹാക്കര്‍മാര്‍ക്ക് റാന്‍സംവെയര്‍ ആവശ്യപ്പെട്ടുള്ള ആക്രമണം, വിവരങ്ങള്‍ മോഷ്ടിക്കുക എന്നിവയാണെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. നേരത്തെ ലോകത്ത് ഭീഷണി വിതച്ച വാനാക്രൈയ്ക്ക് പിന്നാലെയാണ് ഭീതി വിതച്ച് സൈബര്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

English summary
Armis Labs recently revealed a new attack vector endangering major mobile, desktop, and IoT operating systems, including Android, iOS, Windows, and Linux, and the devices using them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X