ബ്രാന്‍ഡഡ് പെട്രോള്‍, ഡീസല്‍ വില കുറയും ?
ദില്ലി: ബ്രാന്‍ഡഡ് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറയ്ക്കാന്‍ ധനമന്ത്രീലയം ആലോചിയ്ക്കുന്നു. ബ്രാന്‍ഡഡ് പെട്രോളിന്റെ വിലയില്‍ അഞ്ച് രൂപയും ഡീസലിന്റെ വിലയില്‍ രണ്ട് രൂപയുമാണ് കുറയ്ക്കുന്നത്. എന്നിരുന്നാലും ഈ ഉത്പ്പന്നങ്ങള്‍ സാധാരണക്കാര്‍ക്ക് അടുത്തിടെ ലഭ്യമാകില്ലെന്നതാണ് വാസ്തവം.
ദില്ലിയില്‍ ഒരു ലിറ്റര്‍ സാധാരണ പെട്രോളിന് 71.05 രൂപയാണ് വില. ഇതേ സമയം ഒരു ലിറ്റര്‍ ബ്രാന്‍ഡഡ് പെട്രോളിന്റെ വില 80 രൂപയാണ്. സാധരണ ഡീസലിന് ലിറ്ററിന് 53.10 രൂപയുള്ളപ്പോള്‍ ബ്രാന്‍ഡഡ് ഡീസലിന്റെ വില 67.93 രൂപയാണ്. വാഹനത്തിന്റെ എഞ്ചിന് ഗുണകരാമവുകയും കൂടുതല്‍ മൈലേജ് നല്‍കുകയും ചെയ്യുന്ന ഈ ബ്രാന്‍ഡഡ് ഇന്ധനങ്ങളുടെ വില കുറയ്ക്കണമെന്നത് ഏറെനാളായി നിലനില്‍ക്കുന്ന ആവശ്യമാണ്.

ഇവയുടെ എക്‌സൈസ് നികുതി പൂര്‍ണായും ഒഴിവാക്കാനാകില്ലെന്നാണ് ധന മന്ത്രാലയം പറയുന്നത്. പെട്രോളിന്റെ വിലകുറയ്ക്കുന്നത് ധനമന്ത്രാലയവുമായി ചേര്‍ന്നാണെന്നും സാധാരണക്കാര്‍ക്ക് ബ്രാന്‍ഡഡ് പെട്രോള്‍ എങ്ങനെ ലഭ്യമാക്കാം എന്നതിനെപ്പറ്റി രണ്ട് മന്ത്രിമാരും ചര്‍ച്ചനടത്തിയെന്നും പെട്രോളിയം മന്ത്രാലയം വക്താവ് പറഞ്ഞു.
തുടര്‍ന്നാണ് നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയില്ലെന്നും ഇളവുകള്‍ അനുവദിയ്ക്കാം എന്ന നിലപാടില്‍ എത്തിയതെന്നുമാണ് റിപ്പോര്‍ട്ട്. സാധാരണ പെട്രോളിന് എക്‌സൈസ് ഡ്യൂട്ടിയായി 1.20 രൂപ ഈടാക്കുന്ന സ്ഥാനത്ത് ബ്രാന്‍ഡഡ് പെട്രോളിന് 7.50 രൂപയാണ് ഈടാക്കുന്നത്. സാധാരണ ഡീസലിന 1.46 രൂപ ഈടാക്കുമ്പോള്‍ ബ്രാന്‍ഡഡ് ഡീസലിന് നികുതിയായി 3.75 രൂപയാണ് ഈടാക്കുന്നത്.












Click it and Unblock the Notifications