കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ വില കൂടി... ഇനിയും കൂടും, മാന്ദ്യം ഉറപ്പ്!!! ബ്രിട്ടന്‍ ലോകത്തോട് ചെയ്തത്...

Google Oneindia Malayalam News

കൊച്ചി: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തിറങ്ങാന്‍ തീരുമാനിച്ചതോടെ ഓഹരി വിപണികളെല്ലാം തന്നെ കൂപ്പുകുത്താന്‍ തുടങ്ങി. എന്നാല്‍ സ്വര്‍ണ വിലയില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

കേരളത്തില്‍ ഗ്രാമിന് 40 രൂപയാണ് കൂടിയത്. പവന് 320 രൂപയും. അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ വില വര്‍ദ്ധന തന്നെയാണ് കേരളത്തിലും പ്രതിഫലിച്ചത്.

കഴിഞ്ഞ തവണ ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ അമര്‍ന്നപ്പോഴും സ്വര്‍ണ വിലയില്‍ വന്‍ വര്‍ദ്ധന വന്നിരുന്നു. ഓഹരി വിപണി സുരക്ഷിതമല്ലാതാകുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേയ്ക്ക് തിരിയുന്നതാണ് ഇതിന് കാരണം. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണ വില ഇനിയും ഉയരാനാണ് സാധ്യകള്‍... എന്താണ് കാരണം?

സ്വര്‍ണം

സ്വര്‍ണം

സുരക്ഷിത നിക്ഷേപമായിട്ടാണ് നിരീക്ഷകര്‍ സ്വര്‍ണത്തെ കാണുന്നത്. അതുകൊണ്ട് തന്നെ ഓഹരി വിപണികള്‍ തകരുമ്പോള്‍ സ്വര്‍ണ വിലയും കുതിച്ചുകയറും

കഴിഞ്ഞ മാന്ദ്യം

കഴിഞ്ഞ മാന്ദ്യം

2008 ന്റെ അവസാനത്തോടെ തുടങ്ങിയ ആഗോള സാമ്പത്തിക മാന്ദ്യം ലോകത്തെ ഓഹരി വിപണികളെയെല്ലാം തളര്‍ത്തിയിരുന്നു. അത് മുതല്‍ സ്വര്‍ണ വിലയില്‍ വന്‍ വര്‍ദ്ധനയാണ് സംഭവിച്ചത്.

ഒറ്റ വര്‍ഷം കൊണ്ട്

ഒറ്റ വര്‍ഷം കൊണ്ട്

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വര്‍ണ വിലയില്‍ 24 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായത്. ഇനിയും മാന്ദ്യം വന്നാല്‍ സ്വര്‍ണവില കുതിച്ച് കയറും.

കുതിച്ച് കയറും

കുതിച്ച് കയറും

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സ്വര്‍ണ വിലയില്‍ 30 ശതമാനത്തിലധികം വര്‍ദ്ധന ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ബ്രിട്ടന്റെ ചതി?

ബ്രിട്ടന്റെ ചതി?

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ട് പോയാല്‍ അത് യൂറോപ്യന്‍ യൂണിയനെ ഗുരുതരമായി ബാധിയ്ക്കും എന്ന് ഉറപ്പാണ്. ആഗോള വിപണിയില്‍ വലിയ പ്രതിഫലനമാകും ഇത് സൃഷ്ടിയ്ക്കുക.

ബ്രിട്ടനും പാടുപെടും

ബ്രിട്ടനും പാടുപെടും

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തിറങ്ങുന്നതോടെ ബ്രിട്ടനും കഷ്ടപ്പാടിലാകും. കാരണം യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെ സ്വതന്ത്ര വിപണി ബ്രിട്ടന് നഷ്ടമാകും.

English summary
As the aftermath of Britain's yes to Brexit referendum, Gold Price increase in world market.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X