ലോകബാങ്കിന് ബദലുമായി ബ്രിക്സ്, തലപ്പത്ത് ഇന്ത്യ
ഫോര്‍ട്ടലേസ: ലോകബാങ്കിന് ബദലായി ബ്രിക്സ് രാജ്യങ്ങളുടെ നേതൃത്വത്തില്‍ പുതിയ ബാങ്ക് വരുന്നു. ഇന്ത്യക്കാരനായിരിക്കും ബാങ്കിന്റെ ആദ്യ അധ്യക്ഷന്‍. ചൈനയിലെ ഷാങ്ഹായ് ആയിരിക്കും ബാങ്കിന്റെ ആസ്ഥാനം.
ബ്രസീലില്‍ നടക്കുന്ന ബ്രിക്സ് രാജ്യങ്ങളുടെ സമ്മേളനത്തിലാണ് സുപ്രധാനമായ തീരുമാനം. ബ്രസീല്‍, ചൈന, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്നതാണ് ബ്രിക്സ്.

ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൗസഫ് ആണ് പുതിയ വികസന ബാങ്കിന്റെ കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ, റഷ്യന്‍ പ്രധാനമന്ത്രി വ്ലാദിമിര്‍ പുച്ചിന് എന്നിവര്‍ ചേര്‍ന്നായിരിക്കും ബാങ്കിന്റെ പ്രഖ്യാപനം നടത്തുക.
അമേരിക്കന്‍ നേതൃത്വത്തിലുള്ള ലോകബാങ്കിന് ബദലായിരിക്കും പുതിയ ബാങ്ക്. മിനി ഐഎംഎഫ് എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക. പ്രാരംഭ ഘട്ടത്തില്‍ 5000 കോടി ഡോളറായിരിക്കും മൂലധനം. ഇതുവഴി 10000 കോടി ഡോളറിന്റെ ക്രയവിക്രയങ്ങള്‍ സാധ്യമാക്കാനാകും.
കഴിഞ്ഞ വര്‍ഷം തന്നെ ഇത്തരമൊരു വികസന ബാങ്ക് സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ അമേരിക്കന്‍ വിരുദ്ധ കൂട്ടായ്മയുടെ ബാങ്കാണ് ഇതെന്നും പറയാവുന്നതാണ്. റഷ്യയും ചൈനയും ബ്രസീലും നേരത്തേ തന്നെ അമേരിക്കന്‍ വിരുദ്ധത പ്രകടിപ്പിച്ചിട്ടുള്ളവരാണ്.
ബാങ്കിന്റെ ആസ്ഥാനം ജോഹന്നാസ് ബര്‍ഗില്‍ ആകണം എന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇത് ചൈനക്ക് ലഭിച്ചു. ബാങ്കിന്റെ ആദ്യ പ്രസിഡന്റ് സ്ഥാനത്തേക്ക് റഷ്യയായിരുന്നു ഇന്ത്യക്കൊപ്പം അവകാശ വാദം ഉന്നയിച്ചിരുന്നത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications