കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യ ബന്ധങ്ങളെ തൊട്ടുണര്‍ത്തുന്ന ദൃശ്യാവിഷ്‌ക്കാരവുമായി ബ്രിട്ടീഷ് എയര്‍വെയ്‌സ്

  • By Neethu
Google Oneindia Malayalam News

മനുഷ്യന്റെ ബന്ധങ്ങളെക്കുറിച്ച് പറയുന്ന ദൃശ്യാവിഷ്‌ക്കാരമാണ് ബ്രിട്ടീഷ് എയര്‍വെയ്‌സ് ഈ വീഡിയോയിലൂടെ ചിത്രീകരിച്ചിരിക്കുന്നത്. ലോകത്തെ പരസ്പരം ബന്ധിപ്പിക്കുന്ന മാധ്യമമാണ് സോഷ്യല്‍ മീഡിയ എന്ന് ബ്രിട്ടീഷ് എയര്‍വെയ്‌സ് പറയുകയുണ്ടായി.

നമ്മുടെ പാരമ്പര്യത്തെ തൊട്ടുണര്‍ത്തുന്ന വീഡിയോയാണ് ബ്രിട്ടീഷ് എയര്‍വെയ്‌സ് ചിത്രീകരിച്ചിരിക്കുന്നത്. അപരിചതരായ രണ്ട് വ്യക്തികളാണ് ഈ ഹൃസ്വചിത്രത്തിലെ കഥാപാത്രങ്ങള്‍. ജോലിയുടെ ഭാഗമായാണെങ്കില്‍ പോലും പ്രായമായ മുത്തശ്ശിയോട് വളരെ സ്‌നേഹത്തോടെ ഇടപഴക്കുന്ന എയര്‍ഹോസ്റ്റസിനെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഒരു ജോലി എന്നതിന് പുറമെ തുറന്ന മനസ്സോടെ കാണിക്കുന്ന ആത്മാര്‍ത്ഥ കാണികളുടെ മനസ്സില്‍ നല്‍കുന്ന സന്തോഷം വളരെ വലുത് തന്നെയാണെന്ന് ഇതിലൂടെ നമ്മള്‍ക്ക് മനസ്സിലാകുന്നു. ഒരു ഫ്‌ളൈറ്റില്‍ വെച്ച് കണ്ട് പിരിയേണ്ട രണ്ട് വ്യക്തികള്‍ പിന്നീട് ഒരിക്കല്‍ കൂടി കണ്ട് മുട്ടുകയാണ്. കുടുംബമെന്ന വൈകാരിക നിമിഷങ്ങളെ തൊട്ടുണര്‍ത്തുന്ന നിമിഷങ്ങളാണ് പിന്നീട് ചിത്രീകരിച്ചിരിക്കുന്നത്.

തന്റെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ പരിഗണിക്കുന്ന മുത്തശ്ശിക്കു മുന്നില്‍ വാക്കുകള്‍ ഇല്ലാതെയായി പോകുന്ന പെണ്‍കുട്ടി. 17 ലക്ഷം ആളുകളാണ് ഇത് വരെ യുട്യൂബില്‍ അപ്ലോഡ് ചെയ്ത ഈ വീഡിയോ കണ്ടിട്ടുളളത്. ബോളിവുഡ് നടന്‍ അനുരാഗ് കശ്യപ് ഈ വീഡിയോ കണ്ടതിന് ശേഷം ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങല്‍ അറിയിക്കുകയുണ്ടായി.

ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ വീഡിയോ ലോകം മുഴുവന്‍ പ്രചരിക്കു കഴിഞ്ഞു. തങ്ങളുടെ അകമഴിഞ്ഞ സേവനങ്ങളുടെ ഒരു ദൃശ്യാവിഷ്‌ക്കാരം കൂടിയാണ് ഇതിലൂടെ ബ്രിട്ടീഷ് എയര്‍വെയ്‌സ് ആഗ്രഹിക്കുന്നത്.

English summary
british airways loving india back since 1924
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X