കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്എഫിലേത് ഹോംലി ഫുഡ്: പാക് ഐഎസ്ഐ തേജ് ബഹാദൂറിനെ ഉപയോഗിച്ചു,പുതിയ ആരോപണങ്ങള്‍ പുറത്ത്!!

അടുക്കള വൃത്തിയുള്ളതാണെന്നും ആര്‍ക്കുവേണമെങ്കിലും എപ്പോഴും പരിശോധിക്കാന്‍ സൗകര്യമുണ്ടെന്നുമാണ് വാദം

Google Oneindia Malayalam News

ദില്ലി: ബിഎസ്എഫ് ക്യാമ്പുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തെക്കുറിച്ചുള്ള പരാമര്‍ശവുമായി പാരാമിലിറ്ററി തലവന്‍. ബിഎസ്എഫ് ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നത് വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണമാണെന്നും അടുക്കള വൃത്തിയുള്ളതാണെന്നും ആര്‍ക്കുവേണമെങ്കിലും എപ്പോഴും പരിശോധിക്കാന്‍ സൗകര്യമുണ്ടെന്നുമാണ് പാരാമിലിറ്റട്ടറി തലവന്‍ കെകെ ശര്‍മ വ്യക്തമാക്കിയത്. ബിഎസ്എഫ് ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നത് മോശം ഭക്ഷണമാണെന്ന ആരോപണം ഉന്നയിച്ച തേജ് ബഹാദൂര്‍ യാദവിനെ പാക് ചാര സംഘടന ഐഎസ്ഐ ഉപയോഗിക്കുകയായിരുന്നുവെന്നാണ് കെകെ ശര്‍മ ആരോപിക്കുന്നത്. ഇതാ്ണ് ജവാനെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു.

ഞാന്‍ 2012ല്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറലായാണ് ബിഎസ്എഫില്‍ ജോലിയില്‍ പ്രവേശിച്ചതെന്നും ട്രാന്‍സറിനെക്കുറിച്ചോ പോസ്റ്റിംഗിനെക്കുറിച്ചോ പരാതി പറയാറുണ്ടെങ്കിലും ഇതുവരെ ഒരു ജവാന്‍ പോലും ഭക്ഷണത്തെക്കുറിച്ച് പരാതി പറഞ്ഞിട്ടില്ലെന്നും കെകെ ശര്‍മ ചൂണ്ടിക്കാണിക്കുന്നു. തേജ് ബഹാദൂര്‍ യാദവിന്‍റെ വീഡിയോ കണ്ടപ്പോള്‍ ഞെട്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

എല്ലാത്തിനും പിന്നില്‍ പാകിസ്താന്‍

എല്ലാത്തിനും പിന്നില്‍ പാകിസ്താന്‍

തേജ് ബഹാദൂറിന്‍റെ ഫേസ്ബുക്ക് വീഡിയോ പാകിസ്താനിലെ 22 ഇടങ്ങളില്‍ നിന്നായാണ് ഷെയര്‍ ചെയ്തിട്ടുള്ളതെന്നും ഇക്കാരണം കൊ​ണ്ടാണ് വീഡ‍ിയോ വൈറലായതെന്നും ശര്‍മ ആരോപിക്കുന്നു. ഇന്ത്യയെയും ബിഎസ്എഫിനെയും അപമാനിക്കുന്നതിന് വേണ്ടിയാണ് പാക് ചാരസംഘടന ഐഎസ്ഐ ഇത്തരത്തില്‍ വീഡിയോയെ ഉപയോഗപ്പെടുത്തിയതെന്നുമാണ് അദ്ദേഹത്തിന്‍റെ വാദം.

 സ്ഥിരം പരിശോധന

സ്ഥിരം പരിശോധന

ബിഎസ്എഫില്‍ സൈനികര്‍ക്ക് നല്‍കുന്ന ഭക്ഷണം പരിശോധിക്കുന്നതിന് ആരോഗ്യകരമായ സംവിധാനങ്ങളുണ്ടെന്നും അടുക്കളയില്‍ പാകം ചെയ്യുന്ന ഭക്ഷണം സ്ഥിരമായി പരിശോധിക്കാറുണ്ടെന്നും ഭക്ഷണം ആര്‍ക്കും പ്രശ്നമാവാറില്ലെന്നും ശര്‍മ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ആര്‍ക്കും എപ്പോഴും ബി​എസ്എഫ് ഔട്ട്പോസ്റ്റില്‍ ചെന്ന് ഏത് സമയത്തും ഭക്ഷണം ആവശ്യപ്പെടാമെന്നും അദ്ദേഹം ഉറപ്പുനല്‍കുന്നു. 2.65 ലക്ഷം ബിഎസ്എഫ് ജവാന്മാര്‍ സേവനമനുഷ്ഠിക്കുന്ന ബിഎസ്എഫില്‍ വീട്ടില്‍ തയ്യാറാക്കുന്നതിന് സമാനമായ ഭക്ഷണമാണ് നല്‍കിവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ് വിവാദം

ഫേസ്ബുക്ക് പോസ്റ്റ് വിവാദം

ജനുവരി ഒമ്പതിനാണ് അതിര്‍ത്തിയിലെ ബിഎസ്എഫ് ക്യാമ്പുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തെക്കുറിച്ചുള്ള ആരോപണവുമായി യാദവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവരുന്നത്. എന്നാല്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ഇത് വൈറലാവുകയും ചെയ്തു. സൈനികര്‍ക്കുള്ള ഭക്ഷണം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മറിച്ച് വില്‍ക്കുകയാണെന്നും യാദവ് വീഡിയോയില്‍ ആരോപിച്ചിരുന്നു.

വിആര്‍എസ് നിരസിച്ചു

വിആര്‍എസ് നിരസിച്ചു

ഫേസ്ബുക്ക് പോസ്റ്റ് വിവാദങ്ങളെ തുടര്‍ന്ന് സ്വയം വിരമക്കലിന് യാദവ് അപേക്ഷിച്ചെങ്കിലും ഇത് സൈനിക കോടതി അംഗീകരിച്ചിരുന്നില്ല. സൈനികനെ മാനസിക രോഗിയാക്കി ബിഎസ്എഫ് ക്യാമ്പില്‍ നല്‍കുന്ന ഭക്ഷണത്തെക്കുറിച്ച് പോസ്റ്റിട്ട ബഹാദൂറിന് മാനസിക വിഭ്രാന്തിയാണെന്നായിരുന്നു ബിഎസ്എഫിന്റെ പ്രതികരണം. എന്നാല്‍ മാനസിക വിഭ്രാന്തിയുള്ള സൈനികനെ അതിര്‍ത്തി കാക്കാന്‍ ചുമതലപ്പെടുത്തിയ സൈന്യത്തിന്റെ നടപടി ചോദ്യം ചെയ്ത് യാദവിന്റെ ഭാര്യ രംഗത്തെത്തിയിരുന്നു.

ആരോപണം നിരസിച്ച് സൈന്യം

ആരോപണം നിരസിച്ച് സൈന്യം

ബിഎസ്എഫ് ക്യാമ്പില്‍ വിതരണം ചെയ്യുന്നത് മോശം ഭക്ഷണമാണെന്ന വാദം തള്ളിയ സേന സൈനികര്‍ക്ക് ഭക്ഷണവിതരണത്തില്‍ സുതാര്യത കൊണ്ടുവരുമെന്നും ഹെല്‍ത്തി ഡയറ്റിലുള്ള ഭക്ഷണം വിതരണം ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു

ചോദ്യം പ്രധാനമന്ത്രിയോട്

ചോദ്യം പ്രധാനമന്ത്രിയോട്

വീഡിയോയില്‍ താന്‍ ചൂണ്ടിക്കാണിച്ചത് ബിഎസ്എഫ് ക്യാമ്പിലെ യഥാര്‍ത്ഥ പ്രശ്‌നമാണെന്നും എന്തുകൊണ്ടാണ് ഇതുവരെയും നടപടി സ്വീകരിക്കാത്തതെന്നും തേജ് പ്രധാനമന്ത്രിയോട് ചോദിക്കുന്നു. വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

പ്രധാനമന്ത്രിയ്ക്ക് വെല്ലുവിളി

പ്രധാനമന്ത്രിയ്ക്ക് വെല്ലുവിളി

രാജ്യത്ത് നിന്ന് അഴിമതി തുടച്ചുനീക്കാന്‍ കഴിയുമോ എന്ന് പ്രധാനമന്ത്രിയെ ചോദ്യം ചെയ്തുകൊണ്ടുള്ളതാണ് പുതിയ വീഡിയോ. ബിഎസ്എഫ് ജവാന്മാര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് താന്‍ പീഡിപ്പിക്കപ്പെട്ടതല്ലാതെ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും തേജ് ബഹാദൂര്‍ യാദവ് ചൂണ്ടിക്കാണിക്കുന്നു.

 വാഗ്ദാനങ്ങള്‍ പാലിച്ചില്ല

വാഗ്ദാനങ്ങള്‍ പാലിച്ചില്ല

തേജ് ബഹാദൂര്‍ യാദവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതിനെ തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്നും മികച്ച ഭക്ഷണമാണ് നല്‍കുന്നതെന്നും അവകാശപ്പെട്ട് കേന്ദ്രസര്‍ക്കാരും രംഗത്തെത്തിയിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെയും ബിഎസ്എഫിന്റെയും വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നും തേജ് ബഹാദൂര്‍ യാദവ് വീഡിയോയില്‍ വ്യക്തമാക്കുന്നു.

ഫോണ്‍ പിടിച്ചെടുത്ത് പരിശോധന

ഫോണ്‍ പിടിച്ചെടുത്ത് പരിശോധന

തേജ് ബഹാദൂര്‍ യാദവിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ 17 ശതമാനം സുഹൃത്തുക്കളും പാകിസ്താനില്‍ നിന്നാണെന്ന വാര്‍ത്തയോട് പ്രതികരിച്ച തേജ് ജനുവരി 10 മുതല്‍ തന്റെ ഫോണ്‍ പിടിച്ചെടുത്തിരുന്നുവെന്നും അനുവാദമില്ലാതെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇത്തരം ആരോപണങ്ങള്‍ വിശ്വസിക്കരുതെന്നും സത്യാവസ്ഥ വെളിപ്പെടുത്തുന്നതിനായി നേരിട്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

എല്ലാം പകതീര്‍ക്കല്‍

എല്ലാം പകതീര്‍ക്കല്‍

സത്യം പുറത്തുവന്നില്ല സീമാ സുരക്ഷ ബെല്‍ 29ാം ബറ്റാലിയന്‍ ജവാനായ തേജ് ബഹാദൂര്‍ യാദവ് സൈനിക ക്യാമ്പിലെ ഭക്ഷണത്തെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഉടന്‍ തന്നെ വൈറലാവുകയായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ കോടതിയും കേന്ദ്രസര്‍ക്കാരും ഇടപെട്ട് പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ താന്‍ ഉന്നയിച്ച പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നും പീഡനം മാത്രമാണുണ്ടായതെന്നാണ് തേജിന്റെ വാദം.

സത്യം പുറത്തുവന്നില്ല സീമാ സുരക്ഷ ബെല്‍ 29ാം ബറ്റാലിയന്‍ ജവാനായ തേജ് ബഹാദൂര്‍ യാദവ് സൈനിക ക്യാമ്പിലെ ഭക്ഷണത്തെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഉടന്‍ തന്നെ വൈറലാവുകയായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ കോടതിയും കേന്ദ്രസര്‍ക്കാരും ഇടപെട്ട് പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ താന്‍ ഉന്നയിച്ച പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നും പീഡനം മാത്രമാണുണ്ടായതെന്നാണ് തേജിന്റെ വാദം.

പിരിച്ചു വിട്ടു

പിരിച്ചു വിട്ടു

ബിഎസ്എഫ് ക്യാമ്പിലെ ഭക്ഷണത്തെക്കുറിച്ച് പോസ്റ്റിട്ട ജവാനെ ബിഎസ്എഫ് പിരിച്ചുവിട്ടു. അച്ചടക്ക ലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ മൂന്നുമാസമായി സൈനിക വിചാരണ നടക്കുകയായിരുന്നു. ബിഎസ്എഫ് ക്യാമ്പിലെ സൈനികര്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ചുള്ള യാദവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് സൈന്യത്തിന്റെ അന്തസ്സിന് കോട്ടമുണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് യാദവ് സൈന്യത്തിന്റെ നപടിയോട് പ്രതികരിച്ചിരുന്നു.

English summary
Food prepared in Border Security Force (BSF) kitchens has always been good and one can check the quality by visiting any of its posts unannounced, says the paramilitary force's chief KK Sharma who blames Pakistan's Inter-Services Intelligence or ISI for using a jawan's allegation of poor meals being served to troops to demoralise them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X