കിടിലന്‍ പ്ലാനുമായി ബിഎസ്എന്‍എല്‍: ഓഫര്‍ കേരളത്തില്‍ മാത്രം, ലോട്ടറിയടിച്ചത് പ്രവാസികള്‍ക്ക്!
എത്തിസലാത്ത് ടെലികോമുമായി ചേര്‍ന്നാണ് ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ പ്രവാസികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുള്ളത്
തിരുവനന്തപുരം: ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് അത്യാകര്ഷക ഓഫറുമായി ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍. പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് യുഎഇയില്‍ അന്താരാഷ്ട്ര റോമിംഗ് സൗകര്യവുമായി 446 രൂപയുടെ കേരള പ്ലാന്‍ പുറത്തിറക്കിയിട്ടുള്ളത്. എത്തിസലാത്ത് ടെലികോമുമായി ചേര്‍ന്നാണ് ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ പ്രവാസികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുള്ളത്.
റിലയന്‍സ് ജിയോയോട് പൊരുതുന്നതിനായി 2,200 രൂപയ്ക്ക് ഭാരത് 1 എന്ന പേരില്‍ ബിഎസ്എന്‍എല്‍ ഫീച്ചര്‍ ഫോണ്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് കേരള പ്ലാനുമായി ഉപഭോക്താക്കളെ കയ്യിലെടുക്കാന്‍ ബിഎസ്എന്‍എല്ലിന്റെ രംഗപ്രവേശം. ബിഎസ്എന്‍എല്ലിന്റെ കേരള സര്‍ക്കിളിലുള്ള മൊബൈല്‍ വരിക്കാരുടെ എണ്ണം ഒരു കോടി കവിഞ്ഞതായി കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ പിടി മാത്യൂസ് വ്യക്തമാക്കിയിരുന്നു.

കേരള പ്ലാന്‍ എങ്ങനെ
ബിഎസ്എന്‍എല്ലിന്റെ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് ബിഎസ്എന്‍എല്‍ 446 രൂപയ്ക്ക് കേരള പ്ലാന്‍ എന്ന പേരില്‍ ഓഫര്‍ പുറത്തിറക്കിയിട്ടുള്ളത്. എത്തിസലാത്ത് ടെലികോമുമായി ചേര്‍ന്നാണ് പ്രവാസികള്‍ക്ക് വേണ്ടി ഈ പ്ലാന്‍ നടപ്പിലാക്കിയതെന്ന് ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ പിടി മാത്യൂ പറഞ്ഞു.

ഓഫറില്‍ എന്തെല്ലാം
എല്ലാ നെറ്റ് വര്‍ക്കുകളിലേയ്ക്കും അണ്‍ലിമിറ്റഡ് വോയ്സ് കോളിന് പുറമേ പ്രതിദിനിം ഒരു ജിബി ഡാറ്റയും ബിഎസ്എന്‍എല്‍ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് കേരള പ്ലാനില്‍ ലഭിക്കും. 84 ദിവസമാണ് ഓഫര്‍ കാലാവധി. രാജ്യത്ത് മറ്റ് സ്വകാര്യ ടെലികോം കമ്പനികള്‍ നല്‍കിവരുന്ന ഓഫറുകളോട് കിടപിടിക്കാവുന്ന തരത്തിലാണ് ഓഫര്‍.

പ്ലാന്‍ മാറ്റം എങ്ങനെ
ബിഎസ്എന്‍എല്ലിന്റെ പ്രീ പെയ്ഡ് വരിക്കാര്‍ക്ക് കേരള പ്ലാനിലേയ്ക്ക മാറുന്നതിന് PLAN KERALA എന്ന് 123 എന്ന നമ്പറിലേയ്ക്ക് അയച്ച് പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കും. എസ്എംഎസ് അയച്ച് പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് 446 രൂപയ്ക്ക് പകരം 377.7 രൂപ നല്കിയാല് മതിയാവും.

ഭാരത് വണ്‍
ഇന്ത്യയില്‍ റിലയന്‍സ് ജിയോ തുടക്കം കുറിച്ച 4 ജി ഫീച്ചര്‍ ഫോണ്‍ ട്രെന്‍ഡ് ബിഎസ്എന്‍എല്ലും പിന്തുടര്ന്ന് വരികയാണ്. മൈക്രോമാക്സുമായി ചേര്‍ന്ന് ഭാരത് വണ്‍ എന്ന പേരിലാണ് ബിഎസ്എന്‍എല്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്.

അണ്‍ലിമിറ്റഡ് ഡാറ്റയും വോയ്സ് കോളും
2,200 രൂപയുടെ ഭാരത് വണ്‍ ബിഎസ്എന്‍എല്‍ ഫോണിനൊപ്പം 97 രൂപയ്ക്ക് അണ്‍ലിമിറ്റഡ് വോയ് കോളും ഡാറ്റയും നല്കുന്ന പുതിയ പ്രീ പെയ്ഡ് പ്ലാനും ബിഎസ്എന്‍എല്‍ അടുത്ത കാലത്തായി അവതരിപ്പിച്ചിട്ടുണ്ട്.
-
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ?












Click it and Unblock the Notifications