Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ് ജിബി ഡാറ്റ, അണ്‍ലമിറ്റഡ് കോള്‍; ടെലികോം പോരാട്ടത്തില്‍ ബിഎസ്എന്‍എല്ലും!!

പ്രാരംഭഘട്ടത്തില്‍ ആദ്യത്തെ നാല് മാസം 799 രൂപയുടെ പ്ലാനിന് 599 രൂപ മാത്രം നല്‍കിയാല്‍ മതിയായിരിക്കും

ദില്ലി: പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ അണ്‍ലിമിറ്റഡ് പ്ലാനുമായി ബിഎസ്എന്‍എല്‍. പുതിയതായി അവതരിപ്പിക്കുന്ന 799 രൂപയുടെ ഓഫറില്‍ ഏത് നെറ്റ് വര്‍ക്കിലേയ്ക്കും അണ്‍ലിമിറ്റഡ് ഔട്ട്‌ഗോയിംഗ് കോളും ഇതിനൊപ്പം ആറ് ജിബി ഡാറ്റയുമാണ് ബിഎസ്എന്‍എല്‍ നല്‍കുന്ന വാഗ്ദാനം.

എന്നാല്‍ പ്രാരംഭഘട്ടത്തില്‍ ആദ്യത്തെ നാല് മാസം 799 രൂപയുടെ പ്ലാനിന് 599 രൂപ മാത്രം നല്‍കിയാല്‍ മതിയായിരിക്കും. ആറ് ജിബിയ്ക്ക് ശേഷം ഡാറ്റ ഉപയോഗിക്കുന്നതിനായി ഇതിന് പുറമേ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിട്ടുണ്ട്. 170 രൂപയുടെ പ്ലാനില്‍ രണ്ട് ജിബി ഡാറ്റയും 225 രൂപയുടെ പ്ലാനില്‍ നാല് ജിബിയും 501 രൂപയുടെ പാക്കില്‍ 10 ജിബിയുമാണ് ആഡ് ഓണ്‍ പ്ലാനായി ഉപയോഗിക്കാന്‍ കഴിയുന്നത്. ബിഎസ്എന്‍എല്ലിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു പ്ലാന്‍ അവതരിപ്പിക്കുന്നത്.

bsnl6

റിലയന്‍സ് ജിയോ ഹാപ്പി ന്യൂയര്‍ വ്യവസ്ഥകളോടെ 2018 മാര്‍ച്ച് 31 വരെ നീട്ടി നല്‍കിയതിന് പിന്നാലെ ഇന്ത്യന്‍ ടെലികോം കമ്പനികള്‍ എല്ലാം ഉപയോക്താക്കള്‍ക്ക് പുതിയ അത്യാകര്‍ഷക ഓഫറുകളുമായി രംഗത്തെത്തിയിരുന്നു. അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും സൗജന്യ റോമിംഗ് ഓഫറുകളും പ്രഖ്യാപിച്ചാണ് എയര്‍ടെല്‍ ഉള്‍പ്പെടെയുള്ള ടെലികോം കമ്പനികള്‍ ജിയോയുടെ ഓഫര്‍ പെരുമഴയെ പ്രതിരോധിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+