ബിഎസ്എന്‍എലില്‍ ഓഫര്‍ പെരുമഴ!!ഇവയാണ് പുതിയ കോംബോ ഓഫറുകള്‍
2ജി,3ജി ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍
ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍ രംഗത്ത്. 2 ജി, 3 ജി ഉപഭോക്താക്കള്‍ക്കായി ഓഫര്‍ പെരുമഴ തന്നെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ജിയോയെ വെല്ലാന്‍ മത്സരിക്കുന്ന ടെലികോം കമ്പനികളുടെ ലക്ഷ്യം നിലവിലുള്ള വരിക്കാരെ പിടിച്ചി നിര്‍ത്തുകയും പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയുമാണ്. ഏറ്റവുമൊടുവില്‍ 1500 രൂപയുടെ ഫീച്ചര്‍ ഫോണ്‍ ജിയോ അവതരിപ്പിച്ചതോടെ ജിയോയെവെല്ലാന്‍ ഏതറ്റം വരെ പോകാനും ടെലികോം കമ്പനികള്‍ തയ്യാറാണ്.
2016 സെപ്റ്റംബറിലായിരുന്നു ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ജിയോയുടെ കടന്നുവരവ്. ജിയോയുടെ വരവിനു ശേഷം പല ടെലികോം കമ്പനികളുടെയും വരുമാനത്തില്‍ ഇടിവ് വന്നിരുന്നു.
ബിഎസ്എന്‍ പുതിയതായി അവതരിപ്പിച്ചിരിക്കുന്ന കോംബോ ഓഫറുകള്‍ കമ്പനിയുടെ 2ജി , 3ജി ഉപഭോക്താക്കളെ ലക്ഷ്യം വെച്ചാണ്. ആഗസ്റ്റ് 1 മുതലാണ് ഈ ഓഫറുകള്‍ പ്രാബല്യത്തില്‍ വരിക. അവ ഏതൊക്കെയാണെന്നു നോക്കാം.

3 ജി ഉപഭോക്താക്കള്‍ക്ക്
3 ജി ഉപഭോക്താക്കള്‍ക്കായുള്ള STV 345 എന്ന പ്ലാനില്‍ എല്ലാ ലോക്കല്‍, എസ്റ്റിഡി ബിഎസ്എന്‍ നമ്പറുകളിലേക്ക് മിനിറ്റില്‍ 30 പൈസയും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് മിനിറ്റില്‍ 70 പൈസയുമാണ് നിരക്ക്. കൂടാതെ ഈ ഓഫറില്‍ 1000 എംബി ഡാറ്റയും ലഭിക്കും. ഒരു എസ്എംഎസിന് 5 രൂപയും ഈടാക്കും.

2 ജി
STV 101 എന്ന റീചാര്‍ജ് ചെയ്താല്‍ 2 ജി ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍ നമ്പറുകളിലേക്ക് മിനിറ്റില്‍ 30 പൈസ നിരക്കിലും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് മിനിറ്റില്‍ 50 പൈസ നിരക്കിലും കോള്‍ ചെയ്യാം.

STV 169
169 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ടോക് ടൈമിനൊപ്പം 2 ജിബി ഡാറ്റയും ലഭിക്കും.20 ദിവസമാണ് ഓഫര്‍ വാലിഡിറ്റി. ടോപ്പ് അപ്പ് വഴി മാത്രമേ ഈ റീചാര്‍ജ് ചെയ്യാന്‍ സാധിക്കൂ

STV 101
STV 101 റീചാര്‍ജില്‍ ബിഎസ്എന്‍ നമ്പറുകളിലേക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി കോളുകള്‍ ചെയ്യാം. 7 ദിവസമാണ് ഓഫര്‍ വാലിഡിറ്റി. ടോപ്പ് അപ്പ് വഴിയോ VOICE101 എന്ന് ടൈപ്പ് ചെയ്ത് 123 യിലേക്ക് മെസേജ് അയച്ചോ ഈ ഓഫര്‍ ചെയ്യാം.

രാഖി പെ സൗഗാത്ത്
രാഖി പെ സൗഗാത്ത് എന്ന പേരില്‍ 74 രൂപയുടെ കോംബോ വൗച്ചറും ബിഎസ്എന്‍ അവതരിപ്പിച്ചിട്ടുണ്ട്. ബിഎസ്എന്‍ നമ്പറുകളിലേക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോളും, 1 ജിബി ഡാറ്റയും ഈ വൗച്ചറില്‍ ലഭിക്കും. മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് 74 രൂപയുടെ ടോക്ക് ടൈമും ഉണ്ടാകും. 12 ദിവസമാണ് വലിഡിറ്റി

കോംബോ വൗച്ചര്‍ 189
കോംബോ വൗച്ചര്‍ 189 ഉപയോഗിച്ചാല്‍ പ്രധാന അക്കൗണ്ടില്‍ നിന്നും 189 രൂപയുടെ ടോക്‌ടൈം ലഭ്യമാകും. ഇതിനും പുറമേ 24 ദിവസത്തെ വാലിഡിറ്റിയില്‍ 3 ജിബി ഡാറ്റയും ലഭിക്കും.












Click it and Unblock the Notifications