കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുന്നു, ബിഎസ്എന്‍എല്‍ 5 ജി!! ഇനി ഒച്ചുവേഗത്തില്‍ നെറ്റ് ഇഴയില്ല..

  • By Anoopa
Google Oneindia Malayalam News

ദില്ലി: ബിഎസ്എന്‍എല്‍ രാജ്യത്ത് 5 ജി നെറ്റ്‌വര്‍ക്ക് ആരംഭിക്കാന്‍ തയ്യാറെടുക്കുന്നതായി വാര്‍ത്തകള്‍. ഒച്ചു വേഗത്തിലിഴയുന്ന ബിഎസ്എന്‍എലിന്റെ നെറ്റിനെക്കുറിച്ച് ഉപഭോക്താക്കള്‍ പലപ്പോഴും പരാതി പറയാറുണ്ട്.

എന്നാല്‍ പരാതികള്‍ക്ക് ഇനി ഫുള്‍സ്റ്റോപ്പിടാം. എന്തെന്നാല്‍ ഇന്ത്യയില്‍ ബിഎസ്എന്‍ 5ജി എത്തുന്നു. ബിഎസ്എന്‍എല്‍ 5ജി എന്ന സ്വപ്നം ഈ വര്‍ഷം തന്നെ യാഥാര്‍ത്ഥ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു നെറ്റ്‌വര്‍ക്കുകളുടെ വേഗതയോട് ബിഎസ്എന്‍എല്‍ 5ജിക്ക് കിടപിടിക്കാനാകുമോ എന്നാണ് ഇനിയറിയേണ്ടത്.

bsnl

ബിഎസ്എന്‍ 5ജി കൊണ്ടുവരുന്നതിനെക്കുറിച്ച് നോക്കിയയുമായി ചര്‍ച്ച നടത്തിയെന്നും ഈ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതി ആരംഭിക്കുമെന്നും ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജ്‌മെന്റ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ അറിയിച്ചു. 5ജി നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിനാവശ്യമായ ഉപകരണങ്ങളുടെ കാര്യത്തില്‍ ലാര്‍സണ്‍&ടര്‍ബോ, എച്ച്പി എന്നീ കമ്പനികളുമായും ചര്‍ച്ച നടത്തി വരികയാണെന്ന് അനുപം ശ്രീവാസ്തവ അറിയിച്ചു. കോറിയന്റിനെയാണ് നെറ്റ് വര്‍ക്ക് രൂപീകരണം ഏല്‍പ്പിച്ചിരിക്കുന്നത്.

English summary
BSNL expects to start 5G service trials by March 2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X