Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എന്‍എല്ലിൽ ഹോളി ധമാക്ക ഓഫർ: 399 രൂപയ്ക്ക് 30 ജിബി ഡാറ്റയും അൺലിമിറ്റ‍ഡ് വോയ്സ് കോളും!

ദില്ലി: ഹോളി പ്രമാണിച്ച് പുതിയ ഓഫര്‍ പുറത്തിറക്കി ബിഎസ്എൻഎൽ‍. ഹോളി ധമാക്ക എന്ന പേരിലാണ് ബിഎസ്എൻഎൽ 399 രൂപയുടെ ഓഫർ‍ പുറത്തിറക്കിയിട്ടുള്ളത്. ഏത് നെറ്റ് വർക്കുകളിലേയ്ക്കും അൺലിമിറ്റഡ് ലോക്കൽ- എസ്ടിഡി വോയ്സ് കോൾ, എന്നിവയ്ക്ക് പുറമേ 30 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. മാർച്ച് ഒന്ന് മുതൽ ഇന്ത്യയില്‍ എല്ലാ ഭാഗത്തും ഈ ഓഫർ പ്ലാൻ ലഭിക്കും.

ബിഎസ്എന്‍എൽ‍ 399 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാന്‍ പുറത്തിറക്കിയതായി ബിഎസ്എൻഎൽ സിഎംഡി അനുപം ശ്രീവാസ്തവ ട്വീറ്റിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഉപയോക്താകളുടെ ട്വീറ്റിനുള്ള മറുപടിയായാണ് അനുപം ശ്രീവാസ്തവ ഇക്കാര്യം സ്ഥിരീകരിച്ചത്. ഐഡിയയും എയര്‍ടെല്ലും പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്ക് സമാനമായ ഓഫർ ലഭ്യമാക്കിയിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ്.

 ബിഎസ്എൻഎല്ലിന്റെ 399 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 399 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്കാണ് 399 രൂപയുടെ ഹോളി ധമാക്കാ ഓഫറിൽ ലഭിക്കുക. ഒരുമാസത്തേയ്ക്കാണ് ഓഫർ‍. നിലവിലുള്ള ഉപയോക്താക്കൾക്ക് പുറമേ പുതിയ ഉപയോക്താക്കളെ ബിഎസ്എൻഎല്ലിലേയ്ക്ക് ആകർഷിക്കാനാണ് നീക്കം. കുറഞ്ഞ നിരക്കില്‍ ഡാറ്റാ സേവനങ്ങള്‍ നൽകുന്നതിന്റെ ഭാഗമായാണ് പോസ്റ്റ് പെയ്ഡ് പ്ലാൻ പുറത്തിറക്കിയതെന്ന് ബിഎസ്എൻഎൽ‍ ഡയറക്ടർ ആർകെ മിത്തൽ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി.

 എയര്‍ടെല്ലിലും സമാന ഓഫർ

എയര്‍ടെല്ലിലും സമാന ഓഫർ

ബിഎസ്എൻല്ലിന്റെ എതിരാളിയായ എയര്‍ടെൽ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് അൺലിമിറ്റഡ് ലോക്കൽ- എസ്ടിഡി കോളുകള്‍ക്ക് പുറമേ ഓഫർ കാലയളവിനുള്ളിൽ 20 ജിബി ഡാറ്റയും ലഭിക്കും. റോമിംഗിൽ‍ ഔട്ട്ഗോയിംഗ് കോളുകൾ. വിങ്ക് മ്യൂസിക് സേവനവവും എയർടെൽ ഉപയോക്താക്കൾക്ക് ലഭിക്കും.

 ഐഡിയയിൽ‍ പോസ്റ്റ് പെയ്ഡ് പ്ലാൻ

ഐഡിയയിൽ‍ പോസ്റ്റ് പെയ്ഡ് പ്ലാൻ


ഐഡിയ പോസ്റ്റ് പെയ്ഡ് പ്ലാനായ നിര്‍വാണയിലാണ് ഐഡിയ 389 രൂപയുടെ ഓഫര്‍ ലഭ്യമാക്കുന്നത്. അൺലിമിറ്റഡ് ലോക്കൽ- എസ്ടി‍ഡി കോളുകള്‍ക്ക് പുറമേ റോമിംഗിൽ‍ ഔട്ട്ഗോയിംഗ് ഇൻകമിംഗ് കോളുകളും ലഭിക്കും. 20 ജിബി ഡാറ്റയാണ് ഓഫറിനൊപ്പമുള്ളത്. 3000 ലോക്കൽ- നാഷണൽ‍ മിനിറ്റുകളും നാഷണൽ റോമിംഗിൽ എസ്എംഎസ് സേവനങ്ങളും ലഭിക്കും. ഇതിന് പുറമേ ഐഡിയ മൂവീസ്& ടിവി, ഐഡിയ ഗെയിംസ് ആപ്പ് സേവനങ്ങളും ലഭിക്കും. 12 മാസത്തേയ്ക്കാണ് ഇത് ലഭിക്കുക.

 റിലയന്‍‍സ് ജിയോയിൽ

റിലയന്‍‍സ് ജിയോയിൽ

റിലയൻസ് ജിയോയിൽ 409 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനിലാണ് അൺലിമിറ്റ‍ഡ് ലോക്കൽ- എസ്ടിഡി കോളുകൾക്ക് പുറമേ എസ്ഡിടി റോമിംഗ് വോയ്സ് കോളുകളും ലഭിക്കും. ജിയോ ആപ്പുകളുടെ സേവനവും ജിയോ പോസ്റ്റ് പെയ്ഡ് ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്നവർക്ക് ലഭിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+