Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എന്‍എലില്‍ ഉഗ്രന്‍ സ്വാതന്ത്ര്യദിനം ഓഫര്‍!!ഇരട്ടി ഡാറ്റ!! കോംബോ പെരുമഴ!!അറിയേണ്ട കാര്യങ്ങള്‍ ഇവ

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളും വ്യോമയാന കമ്പനികളും ഓഫര്‍ മഹാമഹം തുടരുമ്പോള്‍ മൊബൈല്‍ കമ്പനികളും ഒട്ടും കുറക്കുന്നില്ല. ഏറ്റവുമൊടുവില്‍ ബിഎസ്എന്‍എല്‍ ആണ് സ്വാതന്ത്ര്യദിന ഓഫറുമായി രംഗത്തു വന്നിരിക്കുന്നത്. പ്രീപെയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ചുള്ളതാണ് സ്വാതന്ത്ര്യദിന ഓഫര്‍. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു വേണ്ടിയുള്ള ബിഎസ്എന്‍എലിന്റെ ഓഫര്‍ മേള തുടരുകയാണെന്നു സാരം.

ചെറിയ തുകക്കുള്ള റീചാര്‍ജുകള്‍ക്കെല്ലാം ബിഎസ്എന്‍എലിന്റെ ഫ്രീഡം ഓഫറില്‍ ഫുള്‍ ടോക്ക് ടൈമാണ് ലഭിക്കുക. ചില റീചാര്‍ജുകള്‍ക്ക് സാധാരണയിലേതിനേക്കാള്‍ ടോക്ക് ടൈം കൂട്ടിയിട്ടുമുണ്ട്. ബിഎസ്എന്‍എല്‍ 3 ജി ഉപഭോക്തക്കളെ ഉദ്ദേശിച്ചുള്ളതാണ് പുതിയ ഓഫര്‍.

ഫുള്‍ ടോക്ക് ടൈമുകള്‍

ഫുള്‍ ടോക്ക് ടൈമുകള്‍

20, 40, 60, 80 രൂപകളുടെ റീചാര്‍ജുകള്‍ക്ക് ഫുള്‍ ടോക്ക് ടൈമാണ് ലഭിക്കുക. മുന്‍പ് ടാക്‌സ് ഒഴിവാക്കിയുള്ള തുക മാത്രമേ ഈ റീചാര്‍ജുകളില്‍ കയറിയിരുന്നുള്ളൂ.

അധിക ടോക്ക് ടൈം

അധിക ടോക്ക് ടൈം

120 രൂപയുടെ റീചാര്‍ജിന് 130 രൂപ ടോക്ക് ടൈം ലഭിക്കും. 160 രൂപയുടെ റീചാര്‍ജിന് 180 രൂപ ടോക്ക് ടൈം ലഭിക്കും. 220 രൂപക്ക് റീചാര്‍ജ്ജ് ചെയ്താല്‍ 250 രൂപയാണ് ടോക്ക് ടൈമായി ലഭിക്കുക.

ഡാറ്റയും

ഡാറ്റയും

ഡാറ്റയിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. STV-78 പ്ലാനില്‍ അഞ്ചു ദിവസത്തേക്ക് 1 ജിബി ഡാറ്റയായിരുന്നു ലഭിച്ചിരുന്നതെങ്കില്‍ ഫ്രീഡം ഓഫറില്‍ 2 ജിബി ഡാറ്റ ലഭിക്കും. STV-198 28 ദിവസത്തേക്ക് 1 ജിബി ഡാറ്റയായിരുന്നു ലഭിച്ചിരുന്നതെങ്കില്‍ അത് ഇരട്ടിച്ച് 2 ജിബി ആകും. STV-292 ല്‍ 2.2 ജിബി ലഭിച്ചിരുന്ന സ്ഥാനത്ത് 4.4 ജിബി ലഭിക്കും. STV-561 ല്‍ സാധാരണയായി 5 ജിബി ഡാറ്റയാണ് ലഭിക്കുക. എന്നാല്‍ ഫ്രീഡം ഓഫറില്‍ അത് ഇരട്ടിച്ച് 10 ജിബി ആകും.

5 ദിവസത്തേക്ക്

5 ദിവസത്തേക്ക്

ആഗസ്റ്റ് 15 മുതല്‍ അഞ്ച് ദിവസത്തേക്കാണ് ബിഎസ്എന്‍എലിന്റെ സ്വാതന്ത്ര്യദിന ഓഫര്‍ ലഭ്യമാകുക. ആഗസ്റ്റ് 20 വരെ ബിഎസ്എന്‍എലിന്റെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് സ്വാതന്ത്ര്യദിന ഓഫര്‍ ലഭിക്കും.

റോമിങ് ബാധകമല്ല

റോമിങ് ബാധകമല്ല

റോമിങ്ങിലാണെങ്കിലും വോയ്‌സ്, എസ്എംഎസ്, ഡാറ്റ ഓഫറുകള്‍ ബിഎസ്എന്‍എല്‍ വരിക്കാര്‍ക്ക് ലഭിക്കും.

രാഖി പെ സൗഗാത്ത്

രാഖി പെ സൗഗാത്ത്

രാഖി പെ സൗഗാത്ത് എന്ന പേരില്‍ 74 രൂപയുടെ കോംബോ വൗച്ചറും ബിഎസ്എന്‍ അവതരിപ്പിച്ചിട്ടുണ്ട്. ബിഎസ്എന്‍ നമ്പറുകളിലേക്ക് അണ്‍ലിമിറ്റഡ് വോയ്സ് കോളും, 1 ജിബി ഡാറ്റയും ഈ വൗച്ചറില്‍ ലഭിക്കും. മറ്റു നെറ്റ്വര്‍ക്കുകളിലേക്ക് 74 രൂപയുടെ ടോക്ക് ടൈമും ഉണ്ടാകും. 12 ദിവസമാണ് വലിഡിറ്റി

 മലയാളികൾക്ക്

മലയാളികൾക്ക്

മലയാളികൾക്കായി പ്രത്യേകം ഓണം ഓഫറും ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. 44 രൂപക്ക് ഒരു വർഷത്തേക്കാണ് ഓണം ഓഫർ.
ബിഎസ്എൻഎൽ കേരള സർക്കിളിൽ മാത്രമാണ് പ്ലാൻ ലഭ്യമാകുക. പ്രീപെയ്ഡ് ഉപഭോക്താക്കൾക്കു വേണ്ടിയുള്ളതാണ് ഈ ഓണം പ്ലാൻ. ആഗസ്റ്റ് 7 മുതലാണ് പുതിയ ഓണം പ്ലാൻ നിലവിൽ വരിക. ഒരു വർഷത്തിനു ശേഷം 44 രൂപക്ക് വീണ്ടും റീചാർജ് ചെയ്യാം.

 ഓണം പ്ലാന്‍ ഇങ്ങനെ..

ഓണം പ്ലാന്‍ ഇങ്ങനെ..

ആദ്യത്തെ 30 ദിവസം ബിഎസ്എന്‍എലില്‍ നിന്നും ബിഎസ്എന്‍എലിലേക്ക് മിനിറ്റില്‍ 5 പൈസ നിരക്കില്‍ കോള്‍ ചെയ്യാം. മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് മിനിറ്റില്‍ 10 പൈസയാണ് കോള്‍ നിരക്ക്. ഈ കാലയളവില്‍ ടോക്ക് ടൈമിനൊപ്പം 500 എംബി ഡാറ്റയും ലഭിക്കും. ഒരു മസം കഴിഞ്ഞാല്‍ സെക്കന്റിന് ഒരു പൈസയും 1 എംബി ഡാറ്റക്ക് 10 പൈസയും ഈടാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+