Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എന്‍എലിന്റെ ഉഗ്രന്‍ ഓണം ഓഫര്‍!!വെറും 44 രൂപക്ക്, ഒരു വര്‍ഷത്തെ കാലാവധി!!

കൊച്ചി: മലയാളികള്‍ക്ക് അത്യുഗ്രന്‍ ഓണസമ്മാനവുമായി ബിഎസ്എന്‍എല്‍. ഒരു വര്‍ഷത്തെ കാലാവധിയില്‍ വെറും 44 രൂപയുടേതാണ് പ്ലാന്‍. ബിഎസ്എന്‍എല്‍ കേരള സര്‍ക്കിളില്‍ മാത്രമാണ് പ്ലാന്‍ ലഭ്യമാകുക. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു വേണ്ടിയുള്ളതാണ് ഈ ഓണം പ്ലാന്‍. ഇപ്പോള്‍ പഴയ പ്ലാനുകള്‍ ഉപയോഗിക്കുന്ന ബിഎസ്എന്‍ വരിക്കാര്‍ക്ക് പുതിയ പ്ലാനിലേക്ക് മാറാന്‍ സാധിക്കുമെന്ന് എറണാകുളം ബിഎസ്എന്‍എല്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ജി.മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആദ്യത്തെ 30 ദിവസം ബിഎസ്എന്‍എലില്‍ നിന്നും ബിഎസ്എന്‍എലിലേക്ക് മിനിറ്റില്‍ 5 പൈസ നിരക്കില്‍ കോള്‍ ചെയ്യാം. മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് മിനിറ്റില്‍ 10 പൈസയാണ് കോള്‍ നിരക്ക്. ഈ കാലയളവില്‍ ടോക്ക് ടൈമിനൊപ്പം 500 എംബി ഡാറ്റയും ലഭിക്കും. ഒരു മസം കഴിഞ്ഞാല്‍ സെക്കന്റിന് ഒരു പൈസയും 1 എംബി ഡാറ്റക്ക് 10 പൈസയും ഈടാക്കും.

bsnl

ആഗസ്റ്റ് 7 മുതലാണ് പുതിയ ഓണം പ്ലാന്‍ നിലവില്‍ വരിക. ഒരു വര്‍ഷത്തിനു ശേഷം 44 രൂപക്ക് വീണ്ടും റീചാര്‍ജ് ചെയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+