ഒരു ജിബിയ്ക്ക് 36 രൂപ, ജിയോയ്ക്ക് നൈസായി പണികൊടുത്ത് ബിഎസ്എന്‍എല്‍
ഒരു ജിബിയ്ക്ക് 36 രൂപയാണ് ബിഎസ്എന്‍എല്‍ ഡാറ്റാ പാക്കിന്
ദില്ലി: റിലയന്‍സ് ജിയോയ്ക്ക് മറുപടിയുമായി ബിഎസ്എന്‍എല്‍. ഒരു ജിബിയ്ക്ക് 36 രൂപയാക്കിയാണ് ബിഎസ്എന്‍എല്‍ ഡാറ്റാ പാക്ക് പുറത്തിറക്കിയിട്ടുള്ളത്. 3ജി ഉപയോക്താക്കള്‍ക്കുള്ള ഓഫര്‍ വെള്ളിയാഴ്ചയാണ് ബിഎസ്എന്‍എല്‍ സ്‌പെഷ്യല്‍ പാക്കായി പുറത്തിറക്കിയത്.
നിലവില്‍ വിപണിയില്‍ ലഭ്യമായിട്ടുള്ള ഡാറ്റാ എസ്ടിവികളില്‍ നാലിരട്ടി അധിക ഓഫറാണ് കമ്പനി ഇതിനൊപ്പം നല്‍കുന്നത്. ബിഎസ്എന്‍എല്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പ്ലാനുകള്‍ ഏതെല്ലാം
രണ്ട് ജിബി ഡാറ്റ ലഭിയ്ക്കുന്ന 28 ദിവസത്തേയ്ക്കുള്ള 291 രൂപയുടെ പ്ലാനില്‍ പുതിയ ഓഫര്‍ വരുന്നതോടെ എട്ട് ജിബി ഡാറ്റയാണ് ലഭിയ്ക്കുക. 78 രൂപയ്ക്ക് രണ്ട് ജിബി ഡാറ്റയും ലഭിയ്ക്കും.

സേവനം എപ്പോള്‍ മുതല്‍
ഫെബ്രുവരി എട്ടുമുതല്‍ ബിഎസ്എന്‍എല്ലിന്റെ പുതിയ പ്ലാനുകള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. ബിഎസ്എന്‍എല്‍ ബോര്‍ഡ് ഉപഭോക്തൃ ക്ഷേമ ഡയറക്ടര്‍ ആര്‍ കെ മിത്തലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ജിയോയ്ക്ക് പണി വരുന്നു
റിലയന്‍സ് ജിയോ മാര്‍ച്ച് 31 വരെയുള്ള അണ്‍ലിമിറ്റഡ് ഓഫര്‍ ജനുവരിയില്‍ ആരംഭിച്ചതിന് പിന്നാലെയാണ് ബിഎസ്എന്‍എല്‍ എക്കാലത്തെയും കുറഞ്ഞ ഓഫര്‍ നല്‍കുന്നത്. ഓരോ ഉപയോക്താക്കള്‍ക്കും 1 ജിബി മൊബൈല്‍ ബ്രോഡ് ബ്രാന്‍ഡാണ് ലഭിയ്ക്കുക. ഒരു ജിബി ഉപയോഗിക്കുന്നതോടെ നെറ്റിന്റെ സ്പീഡ് കുറയുകയും ചെയ്യും.

ടെലികോം കമ്പനികള്‍ക്ക് ഭീഷണി
സേവനം ആരംഭിച്ച് മൂന്ന് മാസത്തിനുള്ളില്‍ റിലയന്‍സ് ജിയോ രാജ്യത്തെ ഏറ്റവും വലിയ ബ്രോഡ്ബാന്‍ഡ് സേവനദാതാക്കളായി മാറിയിരുന്നു. നിലവില്‍ 52.23 മില്യണ്‍ ഉപയോക്താക്കളാണ് നിലവില്‍ ജിയോയ്ക്കുള്ളത്.

ബ്രോഡ് ബാന്‍ഡില്‍ ചുവടുറപ്പിയ്ക്കാന്‍
ബ്രോഡ് ബാന്‍ഡ് വിപണിയില്‍ 9.95 മില്യണ്‍ ഉപയോക്താക്കളുള്ള ബിഎസ്എന്‍എല്‍ ബ്രോഡ് ബാന്‍ഡ് സേവന രംഗത്ത് അഞ്ചാം സ്ഥാനത്താണുള്ളത്.

പോരാട്ടം മുറുകുന്നു
റിലയന്‍സ് ജിയോയുടെ ഓഫറുകള്‍ വെല്ലുവിളിയായതോടെ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍ തുടങ്ങിയ ടെലികോം കമ്പനികള്‍ ഓഫറുകളില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു.

ജിയോയെ പിടിച്ചു കെട്ടാന്‍
രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലും ഐഡിയ സെല്ലുലാറും ചേര്‍ന്ന് പ്രവര്‍ത്തിയ്്ക്കാന്‍ ഉടമ്പടിയിലെത്തിയത് റിലയന്‍സ് ജിയോയ്ക്ക് വെല്ലുവിളിയാവും.












Click it and Unblock the Notifications